- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശം കണ്ട ആവേശത്തിൽ ബോളിവുഡ് താരം!

X
വരുൺ ധവാൻ,
മുംബൈ: ബോളിവുഡ് താരങ്ങൾക്കിടയിലും ഹിറ്റായി ഫഹദ് ചിത്രം ആവേശം. ബോളിവുഡിന്റെ പ്രിയതാരം വരുൺ ധവാനാണ് സിനിമ കണ്ട് ആവേശം പ്രകടിപ്പിച്ചു രംഗത്തുവന്നത്. എല്ലാ സിനിമാപ്രേമികളും ആവേശം കാണണമെന്നും എല്ലാവർക്കും ഈ ചിത്രം ഇഷ്ടപ്പെടുമെന്നും വരുൺ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഫഹദിന്റെ ചിത്രവും വരുൺ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ബോളിവുഡ് നടന്റെ ഇൻസ്റ്റാപോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തെയും ഫഹദ് ഫാസിലിനെയും പ്രശംസിച്ച് രംഗത്തെത്തിയത്.
ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രമാണ് ആവേശം. രോമാഞ്ചത്തിന് ശേഷം ജിത്തുമാധവൻ സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ആവേശം.ആഗോളബോക്‌സോഫിൽ 150 കോടിയാണ് ചിത്രം സ്വന്തമാക്കിയത്. അതേസമയം ജാൻവി കപൂറിനൊപ്പം ബവൽ എന്ന ചിത്രത്തിലാണ് വരുൺ ധവാൻ അവസാനമായി അഭിനയിച്ചത്.
Next Story

