- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എത്ര മോശം ദിവസമായാലും ഒരൊറ്റ കിക്ക് മതി എല്ലാം ശരിയാവാൻ! നിറവയറിൽ ചിരിച്ച് പോസ് ചെയ്ത ചിത്രം പങ്കുവെച്ച് വിദ്യ ഉണ്ണി
കൊച്ചി: നടിയും നർത്തകിയുമായ വിദ്യ ഉണ്ണി അമ്മ ആകാനുള്ള തയ്യാറെടുപ്പിലാണ്. താൻ ഗർഭിണിയായ വിവരം വിദ്യ തന്നെ സൈബറിടത്തിലൂടെ പങ്കുവെച്ചിരുന്നു. ഞങ്ങളുടെ കുടുംബം വലുതാവുകയാണ്, റൗഡി ബേബി വൈകാതെ എത്തുമെന്നായിരുന്നു വിദ്യ പറഞ്ഞത്. താരങ്ങളും ആരാധകരുമെല്ലാം വിദ്യയ്ക്ക് ആശംസ അറിയിച്ചിരുന്നു.
പിന്നീട് വിദ്യ സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. എല്ലാം മനോഹരമാക്കി കൊണ്ടുപോവുന്നതിൽ നിന്നോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഈ ദിവസങ്ങളും ആഹ്ലാദമാക്കുന്നതിൽ ഒരുപാട് സന്തോഷം. റൗഡി ബേബിക്കായുള്ള കാത്തിരിപ്പിലാണ് ഞങ്ങൾ' , ഭർത്താവിനോട് ചേർന്നുനിന്നുള്ള ചിത്രത്തിനൊപ്പം വിദ്യ കുറിച്ചത്.. ഡാഡ് ജ്യോക്സൊക്കെ പറയാൻ തുടങ്ങിക്കോളൂ എന്നും വിദ്യ കുറിച്ചിരുന്നു.
ഇപ്പോഴിതാ, വിദ്യ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്.നിറവയറിൽ അതീവ സന്തോഷത്തോടെയായി ചിരിച്ച് നിൽക്കുന്ന ഫോട്ടോയും വിദ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. എന്റെ ദിവസം എത്ര മോശമായിരുന്നാലും ചെറിയൊരു ബേബി കിക്ക് മതി ഞാൻ ഓക്കെയാവാൻ എന്നായിരുന്നു ക്യാപ്ഷൻ.
2019 ആണ് വിദ്യയും സഞ്ജയ് വെങ്കിടേശ്വരുമായുള്ള വിവാഹം നടക്കുന്നത്. ചെന്നൈ സ്വദേശിയായ സഞ്ജയ് സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിൽ ഉദ്യോഗസ്ഥനാണ് സഞ്ജയ്. വിവാഹശേഷം ഭർത്താവിനൊപ്പം സിംഗപൂരിലാണ് വിദ്യ. കുഞ്ചാക്കോ ബോബനും ഭാവനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ഡോക്ടർ ലൗവിലൂടെയാണ് വിദ്യ സിനിമയിലേക്ക് പ്രവേശിച്ചത്.
കൊല്ലം അമൃത എഞ്ചിനിയറിങ് കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു വിദ്യ ഡോക്ടർ ലൗവിൽ അഭിനയിക്കുന്നത്. പിന്നീട് സിനിമയിൽ നിന്ന് വിട്ടുനിന്നുവെങ്കിലും നൃത്ത വേദികളിൽ സഹോദരിയോടൊപ്പം സജീവമായിരുന്നു താരം. എഞ്ചിനീയറിങ്ങ് പൂർത്തിയാക്കിയ വിദ്യ ഹോങ്കോങ്ങിൽ കോഗ്നിസെന്റിൽ ഉദ്യോഗസ്ഥ ആയും പ്രവർത്തിച്ചിട്ടുണ്ട്.




