- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയിന്റെ ജന്മദിനത്തിൽ ജനിക്കുന്നവർക്ക് സ്വർണമോതിരം സമ്മാനിക്കും; പ്രഖ്യാപനവുമായി പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്
കൊച്ചി: തമിഴ് സൂപ്പർ സ്റ്റാർ വിജയിന്റെ 49ാം ജന്മദിനത്തോടനുബന്ധിച്ച് 49 ജീവകാരുണ്യ പ്രവർത്തനങ്ങളുമായി പ്രിയമുടൻ നൻപൻസ് വിജയ് ഫാൻസ്. കേരളത്തിലെ 14 ജില്ലകളിലായി 36 പരിപാടികൾ പൂർത്തിയാക്കിയ സംഘടന, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലും സേവന പ്രവർത്തനങ്ങൾ ചെയ്യും.
വിജയ് ജന്മദിനമായ ആയ ജൂൺ 22 ന് തിരുവനന്തപുരം തൈക്കാട് അമ്മയുംകുഞ്ഞും ആശുപത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വർണമോതിരം സമ്മാനിക്കും. കൂടാതെ ചികിത്സക്കിടെ മരിച്ച സഹീബ് എന്ന കുട്ടിയുടെ കുടുംബത്തിന് 50,000 രൂപ ധനസഹായവും നൽകും.
30 ദിവസം കൊണ്ട് 49 സേവനപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് സംഘാടകരായ വി.ആർ. പ്രതീഷ്, നിതിൻ എന്നിവർ അറിയിച്ചു. 2022 ജൂലൈയിലാണ് പ്രിയമൂടൻ നന്പൻസ് രൂപവത്കരിച്ചത്. രക്തദാനം, സൗജന്യ ഭക്ഷണ വിതരണം എന്നിവയും ഇതിനകം സംഘടിപ്പിച്ചിട്ടുണ്ട്.
Next Story




