- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയകാന്ത് ആരോഗ്യവാൻ, അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്; ചിത്രവുമായി സോഷ്യൽ മീഡിയിൽ അഭ്യർത്ഥനയുമായി ഭാര്യയും മകനും
ചെന്നൈ: നടനും രാഷ്ട്രീയനേതാവുമായ വിജയകാന്തിന്റെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഭാര്യ പ്രേമലത. സോഷ്യൽ മീഡിയയിൽ വരുന്ന ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്നും നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രേമല സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചുകൊണ്ട് പറഞ്ഞു.
വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. ചില യൂട്യൂബ് ചാനലുകൾ പറയുന്നത് പോലെ അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയല്ല കഴിയുന്നത്. ഉടൻ വീട്ടിലേക്ക് മടങ്ങും. ദയവ് ചെയ്ത് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത്- പ്രേമലത വിജയകാന്ത് പറഞ്ഞു. വിജയകാന്തിന്റെ മകൻ നടന്റെ ആശുപത്രിയിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിജയകാന്ത് അന്തരിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സത്യാവസ്ഥ വെളിപ്പെടുത്തി വിജയകാന്തും കുടുംബവും രംഗത്തെത്തിയത്.
നടൻ നാസറും വിജയകാന്തിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്. വിജയകാന്ത് മരിച്ചു എന്ന തരത്തിൽ വാർത്ത പ്രചരിച്ചതിന് പിന്നാലെയായിരുന്നു നടന്റേയും പ്രതികരണം. തമിഴ് സിനിമ അസോസിയേഷൻ അംഗങ്ങൾക്കൊപ്പമാണ് നാസർ ആശുപത്രിയിൽ എത്തി നടനെ സന്ദർശിച്ചിരുന്നു. വിജയകാന്തിന്റെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്നും വൈകാതെ വീട്ടിലേക്ക് പോകാനാകുമെന്നും നടൻ പറഞ്ഞു. കൂടാതെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് നാസർ വ്യക്തമാക്കി.
ആരോഗ്യം മോശമായതിനെ തുടർന്ന് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് വിജയകാന്തിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടന്റെ അവസ്ഥ മോശമാണെന്ന് വ്യക്തമാക്കിക്കൊണ്ട് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് 14 ദിവസം കൂടി ആശുപത്രി കഴിയേണ്ടിവരും എന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.