- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയ് ചിത്രം 'ലിയോ' യുടെ വിദേശ രാജ്യങ്ങളിലെ വിതരണാവകാശം സ്വന്തമാക്കി ഫാർസ് ഫിലിംസ്; ചിത്രം ഒക്ടോബർ 19ന് തിയേറ്ററുകളിലെത്തും
ചെന്നൈ: ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രം ലിയോയുടെ വിദേശ രാജ്യങ്ങളിലെ വിതരണാവകാശം സ്വന്തമാക്കി ഫാർസ് ഫിലിംസ്. ചുരുങ്ങിയ കാലം കൊണ്ട് മികച്ച ചിത്രങ്ങൾ ഒരുക്കി ഒരുപാട് ആരാധകരെ നേടിയെടുത്ത ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം ഒക്ടോബർ 19ന് തിയേറ്ററുകളിലെത്തും.
തുടക്കം മുതൽ തന്നെ കേരളത്തിലെ ലിയോയുടെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്.ഗോകുലം ഗോപാലനാണ് കേരളത്തിൽ ലിയോ പ്രദർശനത്തിന് എത്തിക്കുന്നത്. 5 പ്രധാന വിതരണക്കാരാണ് കേരളത്തിലെ വിതരണാവകാശത്തിനായി മത്സരിച്ചിരുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്താൽ ഗോകുലം മൂവീസിന്റെ ബാനറിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുന്നത്.
കമൽഹാസൻ ചിത്രം വിക്രമിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ലിയോ. അതേസമയം മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. എസ്.എസ് ലളിത് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ നിന്നും ബാബു ആന്റണിയും മാത്യു തോമസും ലിയോയിൽ അഭിനയിക്കുന്നുണ്ട്. സഞ്ജയ് ദത്ത് മറ്റൊരു പ്രധാന വേഷത്തിലെന്നുന്നു. തൃഷയാണ് നായിക. തമിഴകത്തിന്റെ ആക്ഷൻ കിങ് അർജുൻ, സംവിധായകരായ ഗൗതം മേനോൻ, മിഷ്‌കിൻ, ഡാൻസ് മാസ്റ്റർ സാൻഡി, നടൻ മൻസൂർ അലിഖാൻ, നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.




