- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ആരാധകർക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചു വിജയ്
തിരുവനന്തപുരം: സിനിമ ഷൂട്ടിങ്ങിനായി കേരളത്തിൽ എത്തിയ തമിഴ് സൂപ്പർതാരം വിജയ്ക്ക് വൻ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. താരം പോയിടത്തെല്ലാം ആരാധകർ പൊതിഞ്ഞ അവസ്ഥയാണ് ഉണ്ടായത്. ഇപ്പോൾ എല്ലാ മലയാളികൾക്ക് നന്ദി പറഞ്ഞുകൊണ്ട് താരം രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തിലെ ആരാധകർക്കൊപ്പമുള്ള സെൽഫി വിഡിയോയ്ക്കൊപ്പമായിരുന്നു താരം നന്ദി കുറിച്ചത്.
ആരാധകർക്കൊപ്പമുള്ള സെൽഫി വിഡിയോയ്ക്കൊപ്പമായിരുന്നു താരം നന്ദി കുറിച്ചത്. എന്റെ അനിയത്തിമാർ, അനിയന്മാർ, ചേട്ടന്മാർ, ചേച്ചിമാർ, അമ്മമാർ. എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.- എന്നാണ് വിജയ് എക്സിൽ കുറിച്ചത്. പൂർണമായും മലയാളത്തിലായിരുന്നു താരത്തിന്റെ കുറിപ്പ്. തന്നെ കാണാനെത്തിയ ആരാധകക്കൂട്ടത്തിനൊപ്പമുള്ള വിഡിയോയും താരം പങ്കുവച്ചു. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രം ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈ (ഗോട്ട്) എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് വിജയ് തിരുവനന്തപുരത്തെത്തുന്നത്. വൻ സ്വീകരണമായിരുന്നു താരത്തിന് തിരുവനന്തപുരത്ത് ആരാധകർ ഒരുക്കിയത്. താരത്തെ കാണാൻ വൻ ജനാവലിയാണ് തിരുവനന്തപുരത്തെ വിമാനത്തവളത്തിലെത്തിയത്.
തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം, അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലാണ് ഷൂട്ടിങ് നടന്നത്. 14 വർഷങ്ങൾക്ക് മുൻപ് കാവലൻ സിനിമയുടെ ഷൂട്ടിനായിരുന്നു വിജയ് കേരളത്തിൽ എത്തിയത്.