- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേമലു രണ്ട് തവണ കണ്ടു; വിജയ് സേതുപതി
ചെന്നൈ: തെന്നിന്ത്യ മുഴുവൻ മലയാളം സിനിമകൾ ആണ് ട്രെൻഡിങ്. പ്രേമലു, ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, ആവേശം തുടങ്ങിയ മിക്ക സിനിമകളെല്ലാം ദക്ഷിണേന്ത്യയിൽ വൻ വിജയം നേടിയിരുന്നു. ഇപ്പോഴിതാ മലയാള സിനിമയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിജയ് സേതുപതി.
പ്രേമലു താൻ രണ്ടുതവണ കണ്ടു എന്നാണ് വിജയ് സേതുപതി ഒരു സ്വകാര്യ എഫ്എം റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നത്. വളരെ മനോഹരമായ സിനിമയാണ് പ്രേമലു, സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ മാത്രമല്ല, എല്ലാവരും അത്ഭുപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രേമലു മാത്രമല്ല, മമ്മൂട്ടി നായകനായെത്തിയ ഹൊറർ ഡ്രാമ ഭ്രമയുഗം അടക്കം മലയാളത്തിൽ അടുത്തിടെയിറങ്ങിയ ഒട്ടുമിക്ക ചിത്രങ്ങളും താൻ കണ്ടെന്നും അവയെല്ലാം ആസ്വദിച്ചെന്നും വിജയ് സേതുപതി പറയുന്നുണ്ട്. മലയാള സിനിമ അതിന്റെ ഏറ്റവും മികച്ച രീതിയിലാണെന്ന് ഇപ്പോഴുള്ളതെന്നും നടൻ കൂട്ടിച്ചേർത്തു.
ഗിരീഷ് എഡിയുടെ സംവിധാനത്തിൽ എത്തിയ പ്രേമലു ഒരു പ്രണയകഥയാണ് പറഞ്ഞത്. നസ്ലിനും മമിത ബൈജുവും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിൽ ശ്യാം മേഹൻ, സംഗീത് പ്രതാപ്, അഖില ഭാർഗവൻ, മീനാക്ഷി രവീന്ദ്രൻ, അൽത്താഫ്, ഷമീർ ഖാൻ, മാത്യു തോമസ് തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
അതേസമയം, മമ്മൂട്ടി ചിത്രം 'ടർബോ'യുടെ ഭാഗമായിരുന്നു വിജയ് സേതുപതി. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിൽ ശബ്ദം നൽകിയത് വിജയ് സേതുപതിയായിരുന്നു. വിജയ് സേതുപതിക്ക് മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിലൂടെ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.