- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിനീത് ശ്രീനിവാസന്റെ പുതിയ ചിത്രം 'വർഷങ്ങൾക്ക് ശേഷം'; ഫസ്റ്റ് ലുക് പോസ്റ്റർ റിലീസ് ചെയ്ത് കരൺ ജോഹർ
കൊച്ചി: സൂപ്പർഹിറ്റ് ചിത്രമായ 'ഹൃദയ'ത്തിന് ശേഷം പ്രണവ് മോഹൻലാലും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന 'വർഷങ്ങൾക്കു ശേഷം' പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിലെ മറ്റൊരു നായകനായ ധ്യാൻ ശ്രീനിവാസന്റെ ജന്മദിനത്തിൽ പ്രേക്ഷകർക്ക് മനോഹരമായ ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'വർഷങ്ങൾക്കു ശേഷം' ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ധ്യാനിന്റെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്തത്.
ബോളിവുഡ് സംവിധായകൻ കരൺ ജോഹർ, മോഹൻലാൽ, ദിലീപ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ, ആസിഫ് അലി തുടങ്ങി നിരവധി സെലിബ്രിറ്റികൾ ചേർന്നാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. പ്രണവും ധ്യാനും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന പോസ്റ്ററിൽ പുരട്ചി തലൈവർ എം.ജി ആറിന്റെ സാന്നിദ്ധ്യവുമുണ്ട്. പ്രണവ് മോഹൻലാൽ നായകനായ ഹൃദയം നിർമ്മിച്ച മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിർമ്മാണം നിർവഹിക്കുന്നത്.
വിനീത് ശ്രീനിവാസൻ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ പ്രണവിനും ധ്യാനിനുമൊപ്പം നിവിൻ പോളിയും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ഛായാഗ്രഹണം - വിശ്വജിത്ത്, സംഗീതസംവിധാനം - അമൃത് രാംനാഥ്, എഡിറ്റിങ് - രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി വമ്പൻ സെറ്റുകളിട്ടാണ് ചിത്രം ഷൂട്ട് ചെയ്തത്. രണ്ടും മൂന്നും മാസങ്ങളാണ് സെറ്റ് വർക്കുകൾക്ക് മാത്രമായി ചിലവഴിച്ചത്. വലിയൊരു ക്യാൻവാസിൽ ഒരുക്കിയിരിക്കുന്ന ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ മാസം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.