- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മക്കൾക്കൊപ്പം ഹോങ്കോങ്ങിൽ അവധിയാഘോഷിച്ച് നയൻസും വിക്കിയും; ചിത്രങ്ങൾ വൈറൽ
ഹോങ്കോങ്ങ്: ഏറെ ആരാധകരുള്ള പ്രിയ താരദമ്പതികളാണ് നയൻതാരയും വിഘ്നേഷും. ഇപ്പോൾ മക്കൾക്കൊപ്പം അവധി ആഘോഷത്തിന്റെ തിരത്തിലാമ് ഇരുവരും. അവിടെ നിന്നുള്ള വിശേങ്ങളും ഫോട്ടോസുമൊക്കെ നയൻതാര പങ്കുവച്ച് എത്തിയിരുന്നു.ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്. ചിത്രങ്ങൾ ഇൻസ്റ്റഗ്രാം പ്രൊഫൈലിലും മറ്റ് വിശേഷങ്ങൾ സ്റ്റോറികളിലൂടെയും ആണ് പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ അവിടെ നിന്നുള്ള പുതിയ ചിത്രങ്ങളാണ് വൈറലാകുന്നത്.
അവധിയാഘോഷിക്കുന്ന പൊന്നോമനകളുടെ ചിത്രമാണ് താരം പങ്കുവച്ച് എത്തിയത്. 'ഹൃദയവും ആത്മാവും' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.എവിടെപ്പോയാലും മക്കളായ ഉയിരിനെയും ഉലകത്തെയും കൂടെകൂട്ടുന്നവരാണ് നയൻതാരയും വിഗ്നേഷ് ശിവനും. ഇതോടെ നിരവധി പേരാണ് കമന്റുമായി എത്തുന്നത്.
എന്നാൽ താരത്തിന്റെ പോസ്റ്റിനു നേരെ വിമർശനങ്ങളും ഉയരുന്നുണ്ട്. നയന്‍താര പങ്കുവയ്ക്കുന്ന മക്കളുടെ ചിത്രത്തിൽ എന്നും ഒരു കുട്ടിയെ മാത്രമാണ് താരം ലാളിക്കുന്നത് കാണുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് ആരാധകർ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഹോങ്കോങ്ങിൽൽ ഏറ്റവും വിലയേറിയ ലക്ഷ്വറി ഹോട്ടലുകളിൽ ഒന്നിലാണ് നയൻസും വിക്കിയും താമസിക്കുന്നത് എന്ന വാർത്ത പുറത്ത് വന്നിരുന്നു. നയൻസും വിക്കിയും ഇവിടുത്തെ റോസ്വുഡ് ലക്ഷ്വറി ഹോട്ടലിലാണ് താമസം എന്നാണ് റിപ്പോർട്ട്. തന്റെ ട്രാവൽ പാർട്ണർ കമ്പനിയാണ് ഇവിടം നിർദ്ദേശിച്ചത് എന്നാണ് നയൻതാര ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പറയുന്നത്.