- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിരാട് കോലിയാകാൻ പല നടന്മാർക്കും കഴിയില്ല; ബയോപിക്കിന് അദ്ദേഹം തന്നെ നായകനാകുന്നതാണ് നല്ലത്: രൺബീർ കപൂർ
മുംബൈ: ഏകദിന സെഞ്ച്വറികളിൽ 50 പിന്നിട്ട വിരാട് കോലിയാണ് ലോക ക്രിക്കറ്റിലെ ഇപ്പോഴത്തെ ഹീറോ. ഇതോടെ കോലിയുടെ ബയോപിക്കിനെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. വിരാട് കോലിയുടെ ബയോപിക്കിൽ നായകനാകാൻ ഏറ്റവും അനുയോജ്യം കോലി തന്നെയാണെന്ന് നടൻ രൺബീർ കപൂർ.
അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കോലിയുടെ ബയോപിക്കിൽ നായകനാകുമോ എന്ന ചോദ്യത്തിനായിരുന്നു നടന്റെ മറുപടി. 'വിരാട് കോലിയുടെ ജീവിതം സിനിമയാവുകയാണെങ്കിൽ അദ്ദേഹം നായകനാവുന്നതാണ് ഏറ്റവും നല്ലത്. കാരണം ഫിറ്റ്‌നസിന്റെ കാര്യത്തിലും മറ്റും കോലിയാകാൻ പല നടന്മാർക്കും കഴിയില്ല'- രൺബീർ കപൂർ പറഞ്ഞു.
ഇന്ത്യ - ന്യൂസിലാൻഡ് ലോകകപ്പ് സെമിഫൈനൽ കാണാൻ രൺബീർ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ നടൻ ഇന്ത്യയുടെ വിജയ പ്രതീക്ഷ പങ്കുവെച്ചിട്ടുണ്ട്. 'വിരാട് എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ്. 2011-ൽ വാങ്കഡെയിൽ എം.എസ് ധോണി ട്രോഫി ഉയർത്തുന്നത് ഞാൻ കണ്ടു. വിരാട് കോഹ്ലിയും രോഹിത് ശർമയും ഇന്ന് നന്നായി കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു- രൺബീർ പറഞ്ഞു
'അർജുൻ റെഡ്ഡി,' 'കബീർ സിങ്?' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറായ അനിമലാണ് ഇനി പുറത്തിറങ്ങാനുള്ള രൺബീർ ചിത്രം. ഡിസംബർ 1 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.