- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക് എന്ന് വാർത്തകൾ; ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ് വിശാൽ; നടന്റെ പ്രതികരണം ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനയോടെ തന്നെ
ചെന്നൈ: സൂപ്പർതാരം വിജയ്ക്ക് പിന്നാലെ നടൻ വിശാലും രാഷ്ട്രീയത്തിവേക്ക് ഇറങ്ങാൻ ഒരുങ്ങുന്നതായി വാർത്തകൾ തമിഴകത്തിൽ നിന്നും പുറത്തുവരുന്നിരുന്നു. എന്നാല്, ഇത്തരം വാർത്തകൾ തള്ളിക്കൊണ്ട് വിശാൽ തന്നെ രംഗത്തെത്തി. ഇപ്പോൾ താൻ രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് താരം പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. തന്റെ ഫാൻ ക്ലബ്ബിലൂടെ പാവപ്പെട്ടവർക്ക് സഹായം എത്തിക്കുന്നുണ്ടെന്നും അത് തുടരും എന്നുമാണ് വിശാൽ പറഞ്ഞത്. ഇപ്പോൾ ഇല്ലെങ്കിലും ഭാവിയിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന സൂചനയും താരം നൽകുന്നുണ്ട്.
നടനായും സാമൂഹിക പ്രവർത്തകനായും എന്നെ അംഗീകരിച്ച തമിഴ്‌നാട്ടിലെ ജനങ്ങളോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. ആവുന്നത്ര ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാൻ എന്റെ ഫാൻസ് ക്ലബ്ബുകളെ തുടക്കം മുതൽ കൊണ്ടുപോയത്. ദുരിതമനുഭവിക്കുന്നവരെ കഴിവിന്റെ പരമാവധി സഹായിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
ജനക്ഷേമ പ്രസ്ഥാനം രൂപീകരിച്ച് ജില്ല, നിയോജക മണ്ഡലം, ബ്രാഞ്ച് തിരിച്ചുള്ള പ്രവർത്തനം എന്നിവയാണ് അടുത്ത ഘട്ടം. എന്റെ അമ്മയുടെ പേരിൽ നടത്തുന്ന 'ദേവി ഫൗണ്ടേഷൻ' വഴി ഞങ്ങൾ എല്ലാ വർഷവും പാവപ്പെട്ടവരും നിരാലംബരുമായ നിരവധി വിദ്യാർത്ഥികളെ സഹായിക്കുന്നു. ദുരിതബാധിതരായ കർഷകരെ ഞങ്ങൾ സഹായിക്കുകയും ചെയ്യുന്നു.
രാഷ്ട്രീയ നേട്ടങ്ങൾ പ്രതീക്ഷിച്ചല്ല ഞാൻ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയത്. ആവശ്യമെങ്കിൽ ഭാവിയിൽ ജനങ്ങൾക്ക് വേണ്ടി ഞാൻ സംസാരിക്കാൻ മടിക്കില്ല. ഞാൻ ഷൂട്ടിങ്ങിന് പോകുന്ന പല സ്ഥലങ്ങളിലും ആളുകളെ കാണുകയും അവരുടെ അടിസ്ഥാന ആവശ്യങ്ങളും പരാതികളും കേൾക്കുകയും എന്റെ ജനക്ഷേമ പ്രസ്ഥാനത്തിലൂടെ അവരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്യുന്നു. രാഷ്ട്രീയ നേട്ടങ്ങൾ പ്രതീക്ഷിച്ചല്ല ഞാൻ ക്ഷേമ പ്രവർത്തനങ്ങൾ നടത്തിയത്. ആവശ്യമെങ്കിൽ ഭാവിയിൽ ജനങ്ങൾക്ക് വേണ്ടി ഞാൻ സംസാരിക്കാൻ മടിക്കില്ല. - വിശാൽ പത്രക്കുറിപ്പിലൂടെ പറഞ്ഞു.
വിജയ് പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വിശാലിന്റെ രാഷ്ട്രീയ പ്രവേശവും ചർച്ചയായത്. നേരത്തെ മുതൽ രാഷ്ട്രീയത്തോട് താൽപ്പര്യം കാണിച്ചിട്ടുള്ള താരമാണ് വിശാൽ. 2017ൽ ആർകെ നഗർ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാമനിർദേശ പത്രിക തള്ളിയെങ്കിലും ഇത് തള്ളുരയായിരുന്നു. നിലവിൽ പുതിയ ചിത്രം രത്നത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് താരം.
മറുനാടന് ഡെസ്ക്