മുംബൈ: ഗോദ നിനിമയിലെ പഞ്ചാബി സുന്ദരിയായി എത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് വാമിഖ ഗബ്ബി. അടുത്തകാലത്തായി ഹിന്ദിയിൽ ഇവരെ തേടി നിറയെ അവസരങ്ങളും വരുന്നുണ്ട്. ഈ വർഷം പുറത്തിറങ്ങിയ ഖൂഫിയ, ജൂബിലി, ചാർലി ചോപ്ര, 83, എന്നീ ചിത്രങ്ങളിലൂടെ സിനിമയിൽ സജീവ സാന്നിധ്യമാണ് വാമിഖ. ചില ഹോട്ട് രംഗങ്ങൾ കൊണ്ടും വാമിക ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോഴിതാ തനിക്ക് പലപ്പോഴും സിനിമയിൽ നിന്നും അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട് എന്ന് പറയുകയാണ് വാമിഖ. ഓഡിഷനുകളിൽ പങ്കെടുക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടും പുറത്താക്കപ്പെട്ടിട്ടുണ്ടെന്നാണ് വാമിഖ പറയുന്നത്. കൂടാതെ തനിക്ക് പകരം നായികയാക്കിയത് ഒരു താരപുത്രിയെ ആയിരുന്നെന്നും വാമിഖ പറയുന്നു.

''ഓഡിഷനിലൂടെയായിരുന്നു അവസരം ലഭിച്ചത്. ഓഡിഷൻ നന്നായി ചെയ്യുകയും തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാൽ അവസാന നിമിഷം തന്നെ ആ ചിത്രത്തിൽ നിന്നും പുറത്താക്കി. താൻ പ്രശസ്തയല്ലെന്നതായിരുന്നു കാരണം. നിർമ്മാതാക്കൾക്ക് ആവശ്യം പ്രശസ്തയായൊരു നടിയെയായിരുന്നുവെന്നും വാമിഖ പറയുന്നു. പിന്നീട് ആ സിനിമ താൻ കണ്ടുവെന്നും തനിക്ക് പകരം ഒരു താരപുത്രിയെയാണ് അവർ നായികയാക്കിയത്'' എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വാമിഖ പറഞ്ഞത്.

താരത്തിന്റെ പുതിയതായി ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രമായ 'ഖുഫിയ 'യ്‌ക്കെതിരെ പല വിമർശനങ്ങളും ഉയർന്നിരുന്നു. വിശാൽ ഭരദ്വാജിന്റെ സംവിധാനത്തിൽ നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്ത സ്പൈ ത്രില്ലർ ചിത്രമാണ് ഖുഫിയ. അമർ ഭൂഷണിന്റെ എക്സേപ്പ് ടു നോ വേർ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം ഒക്ടോബർ 5 നാണ് റിലീസ് ചെയ്തത്. മലയാളികളുടെ മനസ്സിൽ ഇടം നേടിയ വാമീഖ ഗബ്ബിയുടെ രംഗങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വളരെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.