- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു കുപ്പി വെളിച്ചെണ്ണയെടുത്ത് പ്രിയദര്‍ശന്‍ എന്റെ തലയിലേക്ക് ഒഴിച്ചു'; വിരാസത് സിനിമയുടെ ഷൂട്ടിങ്ങിനേക്കുറിച്ച് തബു
മുംബൈ: ദ്വീര്‍ഘകാലമായി ബോളിവുഡ് സിനിമയുടെ ഭാഗമാണ് നടി തബു. ഹിന്ദി സിനിമക്കൊപ്പം ദക്ഷിണേന്ത്യന്‍ സിനിമകളിലും സജീവമാണ് അവര്‍. തമിഴിലും മലയാളത്തിലും അവര്‍ അഭിനയിച്ചത് ശ്രദ്ധേയ കഥാപാത്രങ്ങളാണ്. സംവിധായകന്‍ പ്രിയദര്‍ശനൊപ്പം നിരവധി സിനിമകളില്‍ തബു പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ നെഞ്ചേറ്റുകയും ചെയ്തു.
വിരാസത് എന്ന പ്രിയദര്‍ശന്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണിപ്പോള്‍ തബു. ഒരു സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തിലാണ് തബു രസകരമായ സംഭവം തുറന്നു പറഞ്ഞത്. 'ആ കഥാപാത്രത്തിനായി പ്രിയന്‍ (പ്രിയദര്‍ശന്‍) എനിക്ക് എണ്ണമയമുള്ള മുടിയും നാടന്‍ ലുക്കും വേണമെന്ന് പറഞ്ഞു.
മുടിയില്‍ എണ്ണമയം തോന്നാന്‍ കുറച്ച് ജെല്‍ എടുത്ത് തേക്കാന്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റ് പറഞ്ഞു. സെറ്റിലെത്തിയപ്പോള്‍ ഞാന്‍ നിന്നോട് എണ്ണ തേക്കാന്‍ പറഞ്ഞതല്ലേ എന്ന് പ്രിയന്‍ ചോദിച്ചു. അതെ കുറച്ച് എണ്ണയുണ്ട്. നല്ല തിളക്കം വരുന്നുണ്ടെന്ന് ഞാന്‍ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്റെ പിറകിലൂടെ ഒരു കുപ്പി വെളിച്ചെണ്ണയുമായി എത്തി. അത് മുഴുവന്‍ എന്റെ തലയിലേക്ക് ഒഴിച്ചു.
എണ്ണ തേക്കുക എന്നത് കൊണ്ട് താന്‍ ഇതാണ് ഉദ്ദേശിച്ചതെന്ന് പ്രിയന്‍ പറഞ്ഞു. എന്നാല്‍ പിന്നീട് മേക്കപ്പ് ചെയ്യുമ്പോള്‍ തനിക്ക് വളരെ എളുപ്പമായി മാറിയെന്നും തബു ഓര്‍ത്തെടുത്തു. എനിക്ക് ഹെയര്‍സ്‌റ്റൈലിങ് ഒന്നും ചെയ്യേണ്ടി വന്നില്ല. അഞ്ചു മിനിറ്റിനുള്ളില്‍ ഞാന്‍ റെഡിയാകുമായിരുന്നു. നീളമുള്ള മുടി എണ്ണ തേച്ച് മടഞ്ഞ് സെറ്റിലേക്ക് പോയാല്‍ മതിയായിരുന്നു'- തബു കൂട്ടിച്ചേര്‍ത്തു.
തേവര്‍ മകന്‍ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് വിരാസത്. അനില്‍ കപൂര്‍, തബു, പൂജ ബത്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗെഹ്ന എന്ന ഗ്രാമീണ സ്ത്രീയുടെ വേഷത്തിലായിരുന്നു ചിത്രത്തില്‍ തബു എത്തിയത്.