- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാല ടീം ഓഗസ്റ്റ് ആദ്യവാരം മുതൽ ഓസ്ട്രെലിയൻ പര്യടനത്തിന്
ബ്രിസ്ബൻ: മലയാള ടെലിവിഷൻ ചരിത്രത്തിലെ ഇതിഹാസ നായകരായി മാറിയ കോമഡി കലാകാരന്മാർ ഓസ്‌ട്രേലയിൽ ചിരിയുടെ അല തീർക്കാൻ എത്തുന്നു. ഓഗസ്റ്റ് മുതൽ ഓസ്‌ട്രേലിയൻ പര്യടനത്തിന് എത്തുന്ന സിനിമാല ടീമിനെ ഓസ്‌ട്രേലിയൻ മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ബ്രിസ്ബൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വാല എന്ന സന്നദ്ധ സംഘടനയാണ്. 2013 ഏപ്രിൽ 7 ന് ആയിര
ബ്രിസ്ബൻ: മലയാള ടെലിവിഷൻ ചരിത്രത്തിലെ ഇതിഹാസ നായകരായി മാറിയ കോമഡി കലാകാരന്മാർ ഓസ്‌ട്രേലയിൽ ചിരിയുടെ അല തീർക്കാൻ എത്തുന്നു. ഓഗസ്റ്റ് മുതൽ ഓസ്‌ട്രേലിയൻ പര്യടനത്തിന് എത്തുന്ന സിനിമാല ടീമിനെ ഓസ്‌ട്രേലിയൻ മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ബ്രിസ്ബൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വാല എന്ന സന്നദ്ധ സംഘടനയാണ്.
2013 ഏപ്രിൽ 7 ന് ആയിരം എപ്പിസോഡുകൾ പിന്നിട്ട് ഇന്നും ആക്ഷേപ ഹാസ്യത്തിന്റെ അർത്ഥതലങ്ങളിൽ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത ഒട്ടനവധി മുഹൂർത്തങ്ങൾ സമ്മാനിച്ചു മുന്നേറുന്ന ഈ ഹാസ്യ സമ്രാട്ടുകളെ നമ്മുടെ മുന്നിലെത്തിക്കുന്നത് ഡയാന സിൽവെസ്‌റ്റെർ.
ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ സംഗീത പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ച കലാകാരന്മാരും സിനിമാലടീമിനൊപ്പം അണിചേരുന്നതോടെ ഈ കലാവിരുന്നിനെ ഏറെ സമ്പുഷ്ടമാക്കുവാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ഓഗസ്റ്റ് ആദ്യവാരം മുതലുള്ള രണ്ടാഴ്ചക്കാലം ഈ ദൃശ്യ വിസ്മയം ഒരുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് 0469176003, 0404447900 എന്ന നമ്പരിൽ ജ്വാലയുടെ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്.