തിരുവനന്തപുരം: സമൂഹത്തിലെ പൊതു താൽപര്യങ്ങൾ പരിഗണിക്കുന്നതിൽ സിനിമകൾക്ക് ഒരു സമതുലനം വേണമെന്ന് നടി ജലജ. എല്ലാവരെയും പ്രീതിപ്പെടുത്താൻ കഴിയില്ല പക്ഷെ ഒരു ബാലൻസു സൂക്ഷിക്കണം ജലജ പറഞ്ഞു. എന്തുകൊണ്ടും സിനിമയ്ക്ക് അതാണ് നല്ലതെന്നും അവർ പ്രതികരിച്ചു.

സെക്‌സി ദുർഗ്ഗ, പത്മാവതി തുടങ്ങിയ സിനിമകൾ ഉയർത്തിയ വിവാദത്തെ കുറിച്ചാണ് ജലജ സംസാരിച്ചത് . ദുർഗ്ഗ ,പത്മാവതി എന്ന പേരുകൾ ഒരു കൂട്ടരെ പ്രകോപിപ്പിച്ചെങ്കിൽ മറ്റൊരു വിഭാഗം ഇതിലേറെ ഭീഷണി നേരിടുന്നുണ്ട്. ഹിന്ദുക്കൾ മാത്രമല്ല മുസ്ലിം കൂട്ടായ്മക്കെതിരായിരുന്നെങ്കിലും വല്യ പ്രശ്നനങ്ങൾ ഉണ്ടാകും. സൽമാൻ റഷിദിയെ സാറ്റാനിക് വേഴ്സസ് എന്ന നോവൽ രചിച്ചതിനു സ്വന്തം മതമായ മുസ്ലിങ്ങൾ തന്നെ ഫത്വ പ്രഖ്യാപിച്ചിരിക്കുകയാണ്. തസ്ലിമ നസ്‌റിൻ ഇന്ത്യയിൽ അഭയാർത്ഥിയാണ് ഇതു കണക്കിലെടുക്കണം. അതുകൊണ്ട് തന്നെ സിനിമ എപ്പോഴും ഒരു ബാലൻസിൽ പോകുകയാണെങ്കിൽ ഇത്തരം വിവാദങ്ങൾ മാറ്റി നിർത്താൻ സാധിക്കും

ഇത്തവണത്തെ ഫെസ്റ്റിവലിൽ ജലജയ്ക്ക് സംതൃപ്തിയാണുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ ആളുകൾ കുറഞ്ഞു എന്ന തോന്നലുണ്ട്. എന്നാൽ അത് പാസിന്റെ എണ്ണം ക്രമീകരിച്ചതിനാൽ ആയിരിക്കാമെന്നും ജലജ പറയുന്നു. ഫെസ്റ്റിവലിനായി ഒരു കോംപ്ലക്സ് ഉണ്ടാവണമെന്നും ജലജ പറഞ്ഞു. മേളയിലെ ചിത്രങ്ങൾപ്രദർശിപ്പിക്കുന്ന തിയറ്ററുകൾ എല്ലാം പലയിടത്തായി ചിതറിക്കിടക്കുന്നു. അവിടെഎത്തിച്ചേരാൻ പ്രയാസം നേരിടുന്നു. നഗരത്തിൽ എന്തെങ്കിലും പ്രകടനമോ മറ്റോ ഉണ്ടെങ്കിൽ റോഡു ബ്്‌ളോക്കാവും . നമുക്കു സമയത്ത് സിനിമയ്ക്ക് എത്താൻ കഴിയാത്തതു പോകട്ടെ, ഇതൊരു സോഷ്യൽ ഇഷ്യൂ ആണ്. ജാഥയും പ്രതിഷേധവും നടത്തുന്നവർ അതുശ്രദ്ധിക്കണം. ഒരു ആംബുലൻസിനു പോലുംകടന്നു പോകാൻ കഴിയാത്ത വിധം റോഡുകൾബ്‌ളോക്ക് ചെയ്യണമോ . ഇതിന് ഗവൺമെന്റ് തന്നെയാണ് പരിഹാരം കാണേണ്ടത്. ജലജ പറഞ്ഞു