- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീക്ഷണത്തിന്റെ വരിക്കാരെ മാത്രമേ മത്സരിപ്പിക്കൂ; തോൽവിക്ക് കാരണം സ്ഥാനാനാർത്ഥി നിർണ്ണയത്തിലെ പിഴവെങ്കിൽ സബ്കമ്മറ്റിക്ക് എതിരെ നടപടി വരും; 2010ലെ റിബലുകൾക്കും സീറ്റില്ല; ഗ്രൂപ്പുകളെ തോൽപ്പിക്കാൻ തദ്ദേശ തെരഞ്ഞെടുപ്പിൽ സുധീരന്റെ സർക്കുലർ ഇങ്ങനെ
തിരുവനന്തപുരം: വീക്ഷണം പത്രത്തിന്റെ വാർഷിക വരിക്കാരെ മാത്രമേ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാവൂ എന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ സർക്കുലർ. പാർട്ടി പത്രത്തിന്റെ പ്രചാരം കൂട്ടാനാണ് നടപടി. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം തദ്ദേശ വാർഡ് കമ്മറ്റികൾക്കാണ്. എന്നാൽ തർക്കങ്ങൾ പരിഹിക്കാനും അന്തിമ തീര
തിരുവനന്തപുരം: വീക്ഷണം പത്രത്തിന്റെ വാർഷിക വരിക്കാരെ മാത്രമേ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കാവൂ എന്ന് കെപിസിസി അധ്യക്ഷൻ വി എം സുധീരന്റെ സർക്കുലർ. പാർട്ടി പത്രത്തിന്റെ പ്രചാരം കൂട്ടാനാണ് നടപടി. തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം തദ്ദേശ വാർഡ് കമ്മറ്റികൾക്കാണ്. എന്നാൽ തർക്കങ്ങൾ പരിഹിക്കാനും അന്തിമ തീരുമാനം എടുക്കാനും മണ്ഡലം സബ് കമ്മറ്റിയും ഉണ്ടാകും. വിജയസാധ്യതയാകണം സ്ഥാനാർത്ഥി നിർണ്ണയത്തിന് ആധാരം. ഈ സാഹചര്യത്തിൽ സ്ഥാനാർത്ഥി നിർണ്ണയത്തിലെ പിഴവുമൂലം തോൽവിയുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം സബ് കമ്മറ്റിക്കാകും. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ സബ് കമ്മറ്റി അംഗങ്ങൾക്കെതിരെ നടപടി വരുമെന്നും സർക്കുലറിൽ പറയുന്നു.
കോൺഗ്രസിൽ പതിവില്ലാത്തതാണ് ഇത്തരമൊരു സർക്കുലർ. സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഗ്രൂപ്പ് സമവാക്യങ്ങൾ ഉണ്ടാകാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കുലർ പുറപ്പെടുവിക്കുന്നത്. തദ്ദേശ വാർഡ് കമ്മറ്റിയിൽ ചർച്ച ചെയ്ത് തീരുമാനം എടുക്കണമെന്നും വ്യക്തമാക്കുന്നു. വിജയസാധ്യതയാകും മുഖ്യമാനദണ്ഡം. വാർഡ് കമ്മറ്റികൾ ഏകപക്ഷീയമായി തീരുമാനം എടുത്താൽ അത് മാറ്റുകയുമില്ല. വാർഡ് കമ്മറ്റിക്ക് തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാത്രമേ മണ്ഡലം സബ്കമ്മറ്റികൾക്ക് പരിഗണിക്കാൻ കഴിയൂ. സ്ഥാനാർത്ഥികളെ കെട്ടിയിറക്കില്ലെന്ന് ഉറപ്പാക്കാനാണ് ഇത്. ഇതിലൂടെ വാർഡ് കമ്മറ്റികളുടെ തീരുമാനം മാത്രമാകും നിർണ്ണായകമെന്ന സ്ഥിതി വരും. മണ്ഡലം കമ്മറ്റിക്കും തീരുമാനം എടുക്കാൻ പറ്റാതെ വന്നാൽ മാത്രമേ നിയോജക മണ്ഡലം കമ്മറ്റിയിലേക്ക് കാര്യങ്ങൾ നീങ്ങു. താഴെ തട്ടിൽ തന്നെ തീരുമാനം ഉണ്ടായാൽ ആർക്കും പിന്നെ ഇടപെടാൻ കഴിയില്ല.
ഗ്രൂപ്പ് അതിപ്രസരം ഒഴിവാക്കാനാണ് ഈ നീക്കങ്ങൾ. കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീഷൻ കമ്മറ്റിയെ മാർഗ്ഗ രേഖ തയ്യാറാക്കാൻ സുധീരൻ നിയോഗിച്ചിരുന്നു. ഈ കമ്മറ്റിയുടെ ശുപാർശകളാണ് സർക്കുലറായി സുധീരൻ പുറത്തിറക്കുന്നത്. മണ്ഡലം പ്രസിഡന്റ് വരെയുള്ള എല്ലാ ഭാരവാഹികൾക്കും നേതാക്കൾക്കും സർക്കുലർ നൽകിയിട്ടുണ്ട്. ഹൈക്കമാണ്ടിന് നൽകി അംഗീകാരം വാങ്ങിയ ശേഷമാണ് ഇത്. അതുകൊണ്ട് തന്നെ സർക്കുലറിന് വിരുദ്ധമായ എന്ത് നടന്നാലും കെപിസിസി ശക്തമായി ഇടപെടും. തദ്ദേശത്തിൽ വിജയിക്കണമെങ്കിൽ ഗ്രൂപ്പിന് അപ്പുറമുള്ള ഒരുമ പാർട്ടിയിൽ ഉണ്ടാകണം. കീഴ് ഘടകങ്ങളിലേക്ക് അധികാരം വികേന്ദ്രീകരണം ഉറപ്പാക്കി സ്ഥാനാർത്ഥി നിർണ്ണയം നടത്തുന്നത് ഈ സാഹചര്യത്തിലാണ്.
കോർപ്പറേഷനിലേക്കുള്ള സ്ഥാനാർത്ഥികളെ ഡിസിസി പ്രസിഡന്റ് കൺവീനറായ കോർപ്പറേഷൻ സബ് കമ്മറ്റിയാകും അന്തിമമായി തീരുമാനിക്കുക. അപ്പീൽ സമിതി പോലെയാകും സ്ഥാന സബ് കമ്മറ്റി പ്രവർത്തിക്കുക. സ്ഥാനാർത്ഥി നിർണ്ണയത്തിന് പൊതു കലണ്ടറും കെപിസിസി ഉടൻ പ്രഖ്യാപിക്കും. എല്ലാം സുതാര്യമായി നടക്കണമെന്നും സുധീരൻ സർക്കുലറിൽ നിർദ്ദേശിച്ചിട്ടുണ്ട്. വിജയ സാധ്യതയും പൊതു സ്വീകാര്യതയുമാകും മുഖ്യ പരിഗണനാ ഘടകങ്ങൾ. ഇതിനൊപ്പം പാർട്ടിയോടുള്ള കൂറും പരിഗണിക്കണം. രാഷ്ട്രീയേതര ക്രിമിൽ കേസിലെ പ്രതികൾക്കും സീറ്റ് നൽകാൻ പാടില്ല. ഇത്തരക്കാർക്ക് സീറ്റ് നൽകിയാൽ അത്തരം സബ് കമ്മറ്റികൾക്ക് മേൽ നടപടിയും വരും. വനിതാ സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ മഹിളാ കോൺഗ്രസിലും പാർട്ടിയിലും പ്രവർത്തിക്കുന്നവർക്കാരകും മുൻഗണന. ഭാര്യയും ഭർത്താവും മാറി മാറി മത്സരിക്കുന്നതിനേയും പ്രോത്സാഹിപ്പിക്കില്ല. പാർട്ട് വിപ്പ് മുമ്പ് ലംഘിച്ചവരേയും പരിഗണിക്കാൻ പാടില്ല. 2010ൽ റിബലായവർക്കും സീറ്റ് നൽകാൻ പാടില്ലെന്നാണ് നിർദ്ദേശം. പാർട്ടി അച്ചടക്ക ലംഘനം നടത്തിയവർക്കും സീറ്റ് നിഷേധിക്കുന്നതാണ് കെപിസിസിയുടെ സർക്കുലർ.
സ്വതന്ത്ര സ്ഥാനാർത്ഥിയെ കുറിച്ചും വ്യക്തമായ മാർഗ്ഗ രേഖയുണ്ട്. പാർട്ടിയോട് കൂറും പ്രതിബന്ധതയുമുള്ളവരെ സ്വതന്ത്രരാക്കാം. എന്നാൽ വിജയ സാധ്യതയുള്ള പാർട്ടി പ്രവർത്തകരെ അവഗണിക്കുകയും ചെയ്യരുത്. പാർട്ടി ഭാരവാഹിത്തമുള്ളവരും സഹകരണ സംഘം ഭാരവാഹികളും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചാൽ മറ്റ് പദവികൾ രാജിവയ്ക്കണമെന്നും നിർദ്ദേശമുണ്ട്. ഘടകക്ഷികളുമായുള്ള സീറ്റ് വിഭജനം നിയോജക മണ്ഡലം സബ് കമ്മറ്റികൾ നടത്തും. അഭിപ്രായ വ്യത്യാസങ്ങൾ മേൽ ഘടകങ്ങൾ തീരുമാനിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ ഉത്തരവാദിത്തം തീരുമാനം എടുക്കുന്ന സബ് കമ്മറ്റിക്കായിരിക്കും. ഈ സാഹചര്യത്തിലാണ് പിഴവ് വന്നാൽ ഈ കമ്മറ്റികൾക്കെതിരെ നടപടിയെടുക്കുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിക്കുന്ന കോൺഗ്രസുകാർക്കെതിരേയും നടപടി വരുമെന്ന് കെപിസിസി പ്രസിഡന്റ് സർക്കുലറിൽ വ്യക്തമാക്കുന്നു.