- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്സയുടെ ആഭിമുഖ്യത്തിൽ ' നാഷണൽ ടെക്‌നോളജി ഡേ 2018 ' സംഘടിപ്പിക്കുന്നു
തിരുവനന്തപുരം: നാഷണൽ ടെക്‌നോളജി ഡേ 2018 ന്റെ ഭാഗമായി സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സെമിനാർ സംഘടിപ്പിക്കുന്നു. സർക്കാർ സംരംഭമായ അനെർട്ടുമായി (ഏജൻസി ഫോർ നോൺ-കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്‌നോളജി) സഹകരിച്ച് നടത്തുന്ന പരിപാടിയുടെ പ്രായോജകർ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് (KSCSTE) ആണ്. സുസ്ഥിര ഗതാഗതത്തിലെ സാങ്കേതിക മുന്നേറ്റവും ഇലക്ട്രിക്കൽ വാഹന ഗതാഗത സംവിധാനത്തിന്റെ സാധ്യതകളും പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗവും ചർച്ച ചെയ്യുന്ന സെമിനാറിന്റെ വിഷയം ' ടെക്‌നോളോജിക്കൽ അഡ്വാൻസസ് ഇൻ സസ്റ്റെയ്‌നബിൾ ട്രാൻസ്‌പോർട്ടേഷൻ - ഇലക്ട്രിക്കൽ മൊബിലിറ്റി ആൻഡ് യൂസ് ഓഫ് റിന്യൂവബിൾ എനർജി ' ആണ്. 2018 മെയ് 14ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ തിരുവനന്തപുരം അനെർട് കോൺഫറൻസ് ഹാളിലാണ് പരിപാടി നടക്കുന്നത്. സെമിനാറിന്റെ ഭാഗമായി നിരവധി ടെക്‌നിക്കൽ സെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളും ഇലക്ട്രിക്കൽ വാഹനങ്ങളും (റ
തിരുവനന്തപുരം: നാഷണൽ ടെക്‌നോളജി ഡേ 2018 ന്റെ ഭാഗമായി സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) സെമിനാർ സംഘടിപ്പിക്കുന്നു. സർക്കാർ സംരംഭമായ അനെർട്ടുമായി (ഏജൻസി ഫോർ നോൺ-കൺവെൻഷണൽ എനർജി ആൻഡ് റൂറൽ ടെക്‌നോളജി) സഹകരിച്ച് നടത്തുന്ന പരിപാടിയുടെ പ്രായോജകർ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് (KSCSTE) ആണ്.
സുസ്ഥിര ഗതാഗതത്തിലെ സാങ്കേതിക മുന്നേറ്റവും ഇലക്ട്രിക്കൽ വാഹന ഗതാഗത സംവിധാനത്തിന്റെ സാധ്യതകളും പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗവും ചർച്ച ചെയ്യുന്ന സെമിനാറിന്റെ വിഷയം ' ടെക്‌നോളോജിക്കൽ അഡ്വാൻസസ് ഇൻ സസ്റ്റെയ്‌നബിൾ ട്രാൻസ്‌പോർട്ടേഷൻ - ഇലക്ട്രിക്കൽ മൊബിലിറ്റി ആൻഡ് യൂസ് ഓഫ് റിന്യൂവബിൾ എനർജി ' ആണ്.
2018 മെയ് 14ന് തിങ്കളാഴ്ച രാവിലെ 10 മണി മുതൽ തിരുവനന്തപുരം അനെർട് കോൺഫറൻസ് ഹാളിലാണ് പരിപാടി നടക്കുന്നത്. സെമിനാറിന്റെ ഭാഗമായി നിരവധി ടെക്‌നിക്കൽ സെഷനുകൾ സംഘടിപ്പിച്ചിട്ടുണ്ട്. പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളും ഇലക്ട്രിക്കൽ വാഹനങ്ങളും (റിന്യൂവബിൾ എനർജി ആൻഡ് ഇലക്ട്രിക്ക് വെഹിക്കിൾസ്) എന്ന വിഷയത്തെ ആധാരമാക്കി അനെർട് ഡയറക്ടർ ഡോ.ആർ.ഹരികുമാർ സംസാരിക്കും.
തുടർന്നുള്ള സെഷനുകളിൽ അതാത് മേഖലകളിലെ വിദഗ്ദ്ധരായ എൻജിനീയർമാരാണ് പ്രഭാഷണങ്ങൾ നടത്തുന്നത്. ഇലക്ട്രിക്കൽ വാഹനങ്ങളും സർക്കാർ നയവും (ഇലക്ട്രിക്ക് വെഹിക്കിൾസ് ആൻഡ് ഗവണ്മെന്റ് പോളിസി) എന്ന വിഷയത്തിൽ കേരള എനർജി മാനേജ്മെന്റ് സെന്ററിലെ എനർജി എഫിഷ്യൻസി വിഭാഗം തലവൻ .എ.എം. നാരായണൻ; പരിസ്ഥിതി, കാലാവസ്ഥ , ഇലക്ട്രിക്കൽ ഗതാഗത സംവിധാനത്തിന്റെ സാമ്പത്തിക ആഘാതം (എൻവയോൺമെന്റ്, ക്ലൈമറ്റ് ആൻഡ് ഇക്കണോമിക് ഇമ്പാക്ട്‌സ് ഓഫ് ഇലക്ട്രിക്ക് ട്രാൻസ്‌പോർട്ടേഷൻ സിസ്റ്റം) എന്ന വിഷയത്തിൽ ഓട്ടോട്രാക്ഷൻസിലെ അംഗീകൃത എനർജി ഓഡിറ്റർ സുരേഷ്ബാബു.ബി.വി; ഇലക്ട്രിക്കൽ ഗതാഗത സംവിധാനങ്ങളുടെ പരിണാമം ( ഇവലിയൂഷൻ ഓഫ് ഇലക്ട്രിക്ക് മൊബിലിറ്റി) എന്ന വിഷയത്തിൽ എസ് സി ടി കോളജ് ഓഫ് എഞ്ചിനീയറിങ്ങിലെ ഓട്ടോമൊബൈൽ വിഭാഗം അസ്സോസിയേറ്റ് പ്രൊഫസർ സാബു.വി.ആർ; പൊതുഗതാഗത രംഗത്തും വ്യക്തിഗത ഉപയോഗത്തിനുമുള്ള ഇലക്ട്രിക്കൽ വാഹനങ്ങൾ ( ഇലക്ട്രിക്ക് വെഹിക്കിൾസ് ഫോർ മാസ്സ് ട്രാൻസ്പോർട്ടേഷൻ ആൻഡ് പേഴ്സണൽ യൂസ് ) എന്ന വിഷയത്തിൽ മഹേന്ദ്ര ഇലക്ട്രിക്കൽസിലെ ശ്രീറാം എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.