തിരുവനന്തപുരം: ലോക ഭൗമദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്നസെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെസഹകരണത്തോടെ, പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി തല സ്‌കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ്മത്സരം സംഘടിപ്പിക്കുന്നു. ക്വിസ് മത്സരം ഏപ്രിൽ 28 ന് വെള്ളിയാഴ്ച തിരുവനന്തപുരം തൈക്കാട്ടുള്ളഗാന്ധി ഭവനിൽ നടക്കുന്നതാണ്.

ഓരോ വിഭാഗത്തിലും വിജയിക്കുന്ന ടീമുകൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകും. ക്വിസ്മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാലയങ്ങൾ ഓരോ വിഭാഗത്തിലേക്കും രണ്ടു വിദ്യാർത്ഥികൾ അടങ്ങുന്നടീമിനെയാവണം തെരഞ്ഞെടുത് അയക്കേണ്ടത്.എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിൽ നിന്നും അഞ്ച് ടീമുകളെ ക്വിസ്മത്സരത്തിനായി തിരഞ്ഞെടുക്കും. ഓരോ വിഭാഗത്തിലേക്കും മത്സരങ്ങൾ നടത്തുന്നത് പ്രഗത്ഭരായ ക്വിസ്മാസ്റ്റേഴ്‌സാണ്.

ഇതിനായിയുള്ള രജിസ്‌ട്രേഷൻ ഉച്ചക്ക് ഒരു മണിക്ക് ആരംഭിക്കും. 1.30- ന് നടക്കുന്ന എഴുത്ത്പരീക്ഷയെത്തുടർന്നു തെരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികളെ ഉൾപ്പെടുത്തി 2.15 മണിക്ക് ക്വിസ് മത്സരംസംഘടിപ്പിക്കും.ക്വിസ് മത്സരത്തിന് ഒരു സ്‌കൂളിൽ നിന്നും ഓരോ വിഭാഗത്തിലേയ്ക്കും ഒരു ടീമിനെ വീതംപങ്കെടുപ്പിക്കുവാൻ സിസ്സ സ് കൂളുകളോട് അഭ്യർത്ഥിച്ചു. പങ്കെടുക്കാൻ താൽപര്യമുള്ള സ്‌കൂളുകൾ അവരുടെവിദ്യാർത്ഥികളുടെ പേര് വിവരങ്ങൾ ഏപ്രിൽ 27-ന് മുമ്പായി cissaindia@gmail.com എന്നഇമെയിലിൽ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി 9895375211 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.ഇത് കൂടാതെ, സുസ്ഥിര ഭൂമി എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം അന്നേ ദിവസം തന്നെ വൈകിട്ട് 4.00 ന്ഗാന്ധി ഭവനിൽ സംഘടിപ്പിക്കും.