തിരുവനന്തപുരം: സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ സഹകരണത്തോടെ ലോക ഭൗമ ദിനം 2018 ആചരിച്ചു. തിരുവനന്തപുരം ഗാന്ധി ഭവനിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും ഗോ ഗ്രീൻ ഗോ ക്ലീൻ എന്ന വിഷയത്തിൽ പൊതു പ്രഭാഷണവും സംഘടിപ്പിച്ചു. കേരള സർവകലാശാല ജിയോളജി വകുപ്പ് മുൻ മേധാവി ഡോ.കെ. പി. ത്രിവിക്രംജി ആയിരുന്നു പ്രഭാഷകൻ.

പ്രൈമറി, സെക്കൻഡറി, സീനിയർ സെക്കൻഡറി വിഭാഗങ്ങളിലാണ് ക്വിസ് മത്സരങ്ങൾ നടന്നത്. പ്രകൃതി വിഭവങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രൈമറി വിഭാഗത്തിൽ ഹൃദശ്രീ.ആർ.കൃഷ്ണൻ, ദിവ്യ.വി എസ് (ക്രൈസ്റ്റ് നഗർ ഇന്റർനാഷണൽ സ്‌കൂൾ) എന്നിവർക്കാണ് ഒന്നാം സ്ഥാനം. ദേവനന്ദനൻ.എ.എസ് (ചിന്മയ വിദ്യാലയ, കാട്ടാക്കട) രണ്ടാം സ്ഥാനവും ആദർശ്. എസ്.എം, നന്ദന.ആർ.കെ (ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ,പാറശ്ശാല)എന്നിവർ മൂന്നാം സ്ഥാനവും നേടി. നല്ലചിത്തൻ. ജി (ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കന്ററി സ്‌കൂൾ); ആര്യാദേവി.ജെ.എൽ, അക്ഷയ്.വി.വി.(സെന്റ് .തെരേസാസ് കോൺവെന്റ് ജി.എച്ച്.എസ്.എസ്,നെയ്യാറ്റിൻകര) എന്നിവർ സമാശ്വാസ സമ്മാനങ്ങൾ കരസ്ഥമാക്കി.

ഊർജ്ജ സ്രോതസുകളെ (പരമ്പരാഗതവും അല്ലാതെയുമുള്ളവ) അടിസ്ഥാനമാക്കിയുള്ള സെക്കന്ററി വിഭാഗത്തിൽ ഒന്നാം സമ്മാനം ഹൃദയ.ആർ.കൃഷ്ണൻ, ഹൃദയേഷ്.ആർ.കൃഷ്ണൻ (സെന്റ്.തോമസ്. എച്ച്. എസ്. എസ്) എന്നിവർക്കാണ്. എൽ.എസ്.നന്ദൻ, സൂര്യനന്ദ. ആർ (ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ, പാറശ്ശാല) എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഥീന. എസ്.എസ്, ശിവരഞ്ജിനി.ജി.ബി (പ്രേംനസീർ മെമോറിയൽ ഗവ.എച്ച്.എസ്. എസ്,കൂന്തല്ലൂർ) എന്നിവർക്കാണ് മൂന്നാം സ്ഥാനം. അഭിമന്യ.എം.എസ്, ആകാശ്.കെ.എസ് (ഭാരതീയ വിദ്യാപീഠം, കുറുംകുട്ടി); നന്ദഗോപൻ.ജി (എൽ.വി.എച്ച്.എസ്, കാരൂർ, പോത്തങ്കോട്); ശ്രീഹരി.ജെ.ആർ (ജി.എച്ച്.എസ്.എസ്,നാവായ്ക്കുളം) എന്നിവർ സമാശ്വാസ സമ്മാനങ്ങൾ നേടി.

സീനിയർ സെക്കണ്ടറി വിഭാഗത്തിൽ ആഗോള താപനവും പരിണത ഫലങ്ങളും ആയിരുന്നു വിഷയം. അനൂപ്.എ.എസ്, സഞ്ജയ്കൃഷ്ണ.എസ്.ജെ(ഗവ:എച്ച്.എസ്.എസ്,കുളത്തുമ്മേൽ,കാട്ടാക്കട) എന്നിവർക്കാണ് ഒന്നാം സമ്മാനം. അരുണിമ.എൽ.സത്യൻ (ഗവ:ഗേൾസ്. എച്ച്.എസ്.എസ് ,നെയ്യാറ്റിൻകര) ; ഹരിഷ്മ ഹരി(ജി.എച്ച്.എസ്.എസ്,ഭരതന്നൂർ) എന്നിവർ രണ്ടാം സ്ഥാനം നേടി. അഭിഷേക്.എൽ.എസ്, വൈഷ്ണവ്.എസ്(വിക്റ്ററി വി.എച്ച്.എസ്.എസ്, ഓലത്താന്നി, നെയ്യാറ്റിൻകര) എന്നിവർക്കാണ് മൂന്നാം സമ്മാനം. ദേവിക.സി.എസ്, ഗായത്രി.എസ്.എസ് (ഭാരതീയ വിദ്യാപീഠം സെൻട്രൽ സ്‌കൂൾ,പാറശ്ശാല) എന്നിവർ സമാശ്വാസ സമ്മാനങ്ങൾ നേടി.