- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക ഉപകരണങ്ങളുടെ ഊർജ്ജ ക്ഷമത: സിസ്സ - ഇ എം സി കോൺഫറൻസ് 26ന്
തിരുവനന്തപുരം: വീടുകളിൽ ഊർജ ക്ഷമതയുള്ളവൈദ്യുതോപകരണങ്ങളുടെ ഉപയോഗംപ്രോത്സാഹിപ്പിക്കുന്നതിനായി സെന്റർ ഫോർ ഇന്നോവഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ,എനർജി മാനേജ് മന്റ് സെന്റർ കേരളയുടെ സഹകരണത്തോടെ ഒക്ടോബർ 26ന് എനർജി എഫിഷ്യൻസിഇൻ ഡൊമസ്റ്റിക് അപ്ലയൻസസ് എന്ന വിഷയത്തിൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു. ഗാർഹിക വൈദ്യുതോപയോഗ ഉപകരണങ്ങളെപറ്റിയുള്ള വിഷയങ്ങളിൽ വിദഗ്ധരായ വർതങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുകയും അത് വഴി ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ ഊർജ്ജ ഉപഭോഗം പരിമിതപ്പെടുത്തുന്നതിലുമാണ് സമ്മേളനംലക്ഷ്യം വയ്ക്കുന്നത്. രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെയുള്ള പരിപാടിസിസ്സയുടെ വെള്ളയമ്പലം പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിനടുത്തുള്ള ഉദാരശിരോമണിറോഡിലെ ഓഫീസിൽ വച്ചാണ് നടത്തപ്പെടുന്നത്. അംഗീകരിക്കപ്പെട്ട എനർജി ഓഡിറ്ററായഓട്ടോട്രാക്ഷൻസ് ഈ പരിപാടിൽ വിവര പങ്കാളികളാകും. ഗാർഹിക ഉപകരണങ്ങളിലെ ഊർജ്ജക്ഷമതയെക്കുറിച്ച് നടത്തപ്പെടുന്ന സമ്മേളനത്തിന്റെ പ്രാരംഭഘട്ടത്തിൽഎനർജി മാനേജ് മന്റ് സെന്ററിന്റെയും അനെർടിന്റെയും വ്യത്യസ്ത പദ്
തിരുവനന്തപുരം: വീടുകളിൽ ഊർജ ക്ഷമതയുള്ളവൈദ്യുതോപകരണങ്ങളുടെ ഉപയോഗംപ്രോത്സാഹിപ്പിക്കുന്നതിനായി സെന്റർ ഫോർ ഇന്നോവഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ,എനർജി മാനേജ് മന്റ് സെന്റർ കേരളയുടെ സഹകരണത്തോടെ ഒക്ടോബർ 26ന് എനർജി എഫിഷ്യൻസിഇൻ ഡൊമസ്റ്റിക് അപ്ലയൻസസ് എന്ന വിഷയത്തിൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു.
ഗാർഹിക വൈദ്യുതോപയോഗ ഉപകരണങ്ങളെപറ്റിയുള്ള വിഷയങ്ങളിൽ വിദഗ്ധരായ വർതങ്ങളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും പങ്കുവയ്ക്കുകയും അത് വഴി ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ ഊർജ്ജ ഉപഭോഗം പരിമിതപ്പെടുത്തുന്നതിലുമാണ് സമ്മേളനംലക്ഷ്യം വയ്ക്കുന്നത്. രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെയുള്ള പരിപാടിസിസ്സയുടെ വെള്ളയമ്പലം പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിനടുത്തുള്ള ഉദാരശിരോമണിറോഡിലെ ഓഫീസിൽ വച്ചാണ് നടത്തപ്പെടുന്നത്. അംഗീകരിക്കപ്പെട്ട എനർജി ഓഡിറ്ററായഓട്ടോട്രാക്ഷൻസ് ഈ പരിപാടിൽ വിവര പങ്കാളികളാകും.
ഗാർഹിക ഉപകരണങ്ങളിലെ ഊർജ്ജക്ഷമതയെക്കുറിച്ച് നടത്തപ്പെടുന്ന സമ്മേളനത്തിന്റെ പ്രാരംഭഘട്ടത്തിൽഎനർജി മാനേജ് മന്റ് സെന്ററിന്റെയും അനെർടിന്റെയും വ്യത്യസ്ത പദ്ധതികളെക്കുറിച്ച് ചർച്ചചെയ്യപ്പെടും.കൂടാതെ സമ്മേളനത്തിൽ ലൈറ്റിങ് സംവിധാനം, ഫാൻ, എ സി, ഹോട്ട് വാട്ടർ സിസ് റ്റംസ്എന്നിവയിലെ ഊർജ്ജ ക്ഷമതയെക്കുറിച്ചും ഗാർഹിക മേഖലയിലെ പുനരുപയോഗ ഊർജ്ജസ്രോതസുകളെക്കുറിച്ചും ചർച്ച ചെയ്യും.