- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്സയുടെ ആഭിമുഖ്യത്തിൽ ഓസോൺ ദിനാചരണംസംഘടിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) ്‌കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. തിരുവനന്തപുരംജില്ലയിലെ പാറശാലയിലുള്ള ഭാരതീയവിദ്യാപീഠം സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാറും ക്വിസ് മത്സരവും നടത്തി. സിസ്സ ജനറൽസെക്രട്ടറി ഡോ.സി.സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാറശാല ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് സലൂജ വി.ആർ ഓസോൺ ദിനാചരണത്തിന്റെ ഉൽഘാടന കർമ്മം നിർവഹിച്ചു. ഓസോൺ പാളിയുടെ സംരക്ഷണത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള സംയുക്തമായ പ്രവർത്തനങ്ങൾക്ക് ഏറ്റവുംമികച്ച ഉദാഹരണമാണ് മോൺട്രീയൽ പ്രോട്ടോക്കോളിലൂടെ തുടക്കമിട്ടത് എന്ന് അഭിപ്രായപ്പെട്ട പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌റ് സലൂജവി ആർ, ആ മികച്ച സംരഭം കൂടുതൽ അർത്ഥവത്താക്കുന്നതിനായി തദ്ദേശീയ തലങ്ങളിൽ പരിസ്ഥിതിബോധം വളർത്താനും, പ്രകൃതി സംരക്ഷണത്തിലൂന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും നാം തയ്യാറാ
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) ്‌കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ സഹകരണത്തോടെ ഓസോൺ ദിനാചരണം സംഘടിപ്പിച്ചു. തിരുവനന്തപുരംജില്ലയിലെ പാറശാലയിലുള്ള ഭാരതീയവിദ്യാപീഠം സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാറും ക്വിസ് മത്സരവും നടത്തി.
സിസ്സ ജനറൽസെക്രട്ടറി ഡോ.സി.സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാറശാല ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് സലൂജ വി.ആർ ഓസോൺ ദിനാചരണത്തിന്റെ ഉൽഘാടന കർമ്മം നിർവഹിച്ചു. ഓസോൺ പാളിയുടെ സംരക്ഷണത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള സംയുക്തമായ പ്രവർത്തനങ്ങൾക്ക് ഏറ്റവുംമികച്ച ഉദാഹരണമാണ് മോൺട്രീയൽ പ്രോട്ടോക്കോളിലൂടെ തുടക്കമിട്ടത് എന്ന് അഭിപ്രായപ്പെട്ട പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌റ് സലൂജവി ആർ, ആ മികച്ച സംരഭം കൂടുതൽ അർത്ഥവത്താക്കുന്നതിനായി തദ്ദേശീയ തലങ്ങളിൽ പരിസ്ഥിതിബോധം വളർത്താനും, പ്രകൃതി സംരക്ഷണത്തിലൂന്നിക്കൊണ്ടുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും നാം തയ്യാറാകണമെന്ന് പറഞ്ഞു. നമ്മുടെ ഭക്ഷ്യ ശൃംഖല കാത്തുസൂക്ഷിക്കാനും, പട്ടിണി ഇല്ലാതാക്കാനും, രോഗ നിവാരണത്തിനും പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളിലൂടെ സാധ്യമാകും, പാറശാലബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂട്ടിച്ചേർത്തു.
കേരള സർവ കലാശാലശാസ്ത്ര വിഭാഗം ഡീൻ ഡോ. എ .ബിജുകുമാർ, ശ്രമിക് വിദ്യാപീഠം മുൻ ഡയറക്ടറും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ശാസ്ത്ര പ്രചാരകസമിതി അംഗവുമായ ഡോ . സി .പി .അരവിന്ദാക്ഷൻ, കേരള കാർഷിക സർവകലാശാല ഗവേഷണവിഭാഗം മുൻ ഡയറക്ടർ ഡോ. സി .കെ .പീതാംബരൻ എന്നിവർ ബോധവൽക്കരണ സെമിനാറിന്റെ ഭാഗമായി ക്ലാസുകൾ എടുത്തു. ഡബ്‌ള്യു ഡബ്‌ള്യു എഫ് ഇന്ത്യയുടെ കേരളഘടകം വിദ്യാഭ്യാസ ഓഫീസർ എ.കെ.ശിവകുമാർ ക്വിസ്മാസ്റ്ററായി.
ഒറ്റശേഖരമംഗലം ജനാർദ്ധനപുരം ഹയർ സെക്കൻഡറി സ്‌കൂളിലെ ബെറ്റി മരിയ.ബി.വി, അനന്ത് പത്മനാഭൻ എ.എസ്എന്നിവർ ഒന്നാംസ്ഥാനം നേടി. അന്തിയൂർക്കോണം ലിറ്റിൽ ഫ്‌ലവർ എച്ച്എസ്സിലെ ശില്പ വിജയൻ വി .എസ് ,സൂരജ് .എസ് .എസ്എന്നിവർരണ്ടാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ , വ്‌ളാത്തങ്കര വൃന്ദാവൻ എച്ച് .എസ്സിലെ അനന്തു. പി .എസ്, ആര്യ.എസ് എന്നിവർക്കാണ് മൂന്നാം സ്ഥാനം ലഭിച്ചത്. പൂവച്ചൽ ഗവൺമെന്റ് എച്ച്എസ്സിലെ അഭിജിത്, എ .സിഅരവിന്ദ് , വെങ്ങാനൂർ ഗേൾസ് എച്ച് .എസ്എസിലെ ആരിഫ ആർ, സിൻജ നായർ എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.