- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്സയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 22ന് ഓസോൺ ദിനാഘോഷം
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് (കെ എസ് സി എസ് ടി ഇ), നാഷണൽ ഗ്രീൻ കോർ (എൻ ജി സി) എന്നിവരുടെ സഹകരണത്തോടെ സെപ്റ്റംബർ 22ന് ഓസോൺ ദിനം 2018 ആഘോഷിക്കുന്നു. വെങ്ങാനൂർ ഗേൾസ് എച്ച് എസ് എസ്സിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി 'കീപ്പ് കൂൾ ആൻഡ് ക്യാരി ഓൺ - ദി മോണ്ട്രിയൽ പ്രോട്ടോകോൾ' എന്ന മുഖ്യ വിഷയത്തിൽ അവബോധ സെമിനാറും, ജൂനിയർ, സീനിയർ വിദ്യാർത്ഥികൾക്കായി 'ഓസോൺ പാളിയിലെ വിള്ളലും കാലാവസ്ഥാ വ്യതിയാനവും' എന്ന വിഷയത്തിൽ ചിത്രരചനാ മത്സരവും സംഘടിപ്പിക്കും. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ, എയ്ഡഡ്, സി ബി എസ് ഇ, ഐ സി എസ് ഇ, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സെപ്റ്റംബർ 20ന് മുൻപ് 9895375211 എന്ന നമ്പറിലോ cissaenergy@gmail.com എന്ന ഇമെയിൽ മുഖേനെയോ ബന്ധപ്പെടേണ്ടതാണ്. സെപ
തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ), കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് (കെ എസ് സി എസ് ടി ഇ), നാഷണൽ ഗ്രീൻ കോർ (എൻ ജി സി) എന്നിവരുടെ സഹകരണത്തോടെ സെപ്റ്റംബർ 22ന് ഓസോൺ ദിനം 2018 ആഘോഷിക്കുന്നു.
വെങ്ങാനൂർ ഗേൾസ് എച്ച് എസ് എസ്സിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി 'കീപ്പ് കൂൾ ആൻഡ് ക്യാരി ഓൺ - ദി മോണ്ട്രിയൽ പ്രോട്ടോകോൾ' എന്ന മുഖ്യ വിഷയത്തിൽ അവബോധ സെമിനാറും, ജൂനിയർ, സീനിയർ വിദ്യാർത്ഥികൾക്കായി 'ഓസോൺ പാളിയിലെ വിള്ളലും കാലാവസ്ഥാ വ്യതിയാനവും' എന്ന വിഷയത്തിൽ ചിത്രരചനാ മത്സരവും സംഘടിപ്പിക്കും. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ, എയ്ഡഡ്, സി ബി എസ് ഇ, ഐ സി എസ് ഇ, സ്വകാര്യ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ചിത്രരചനാ മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സെപ്റ്റംബർ 20ന് മുൻപ് 9895375211 എന്ന നമ്പറിലോ cissaenergy@gmail.com എന്ന ഇമെയിൽ മുഖേനെയോ ബന്ധപ്പെടേണ്ടതാണ്.
സെപ്റ്റംബർ 22 രാവിലെ 9.30 ന് ആരംഭിക്കുന്ന പരിപാടി വെങ്ങാനൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്യും. ഡോ. സി കെ പീതാംബരൻ, ഡയറക്ടർ, കാർഷികം, സിസ്സ, അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വെങ്ങാനൂർ ഗേൾസ് എച്ച് എസ് എസ്
അംഗം രഞ്ജിത്കുമാർ ബി വി സ്വാഗതമാശംസിക്കും. വെങ്ങാനൂർ ഗേൾസ് എച്ച് എസ് എസ് മാനേജർ ദീപ്തി ഗിരീഷ്, പി ടി എ പ്രസിഡന്റ് ഹരീന്ദ്രൻ നായർ, ഐ സി എ ആർ-സി ടി സി ആർ ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സി എസ് രവീന്ദ്രൻ എന്നിവർ ആശംസകളർപ്പിക്കുന്ന ചടങ്ങിൽ ഡോ പി എൻ കൃഷ്ണൻ, എമറിറ്റസ് ശാസ്ത്രജ്ഞൻ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കോഴിക്കോട്, നന്ദി പ്രകാശിപ്പിക്കും.
തുടർന്ന് നടക്കുന്ന ടെക്‌നിക്കൽ സെഷനുകളിൽ 'മോണ്ട്രിയൽ പ്രോട്ടോകോളും കാലാവസ്ഥാ വ്യതിയാനത്തിൽ അതിന്റെ സ്വാധീനവും' എന്ന വിഷയത്തിൽ ജെ എൻ ടി ബി ജി ആർ ഐ മുൻ ശാസ്ത്രജ്ഞനും മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കോഴിക്കോട് എമറിറ്റസ് ശാസ്ത്രജ്ഞനുമായ ഡോ. പി എൻ കൃഷ്ണൻ സെമിനാർ അവതരിപ്പിക്കും. '
ഓസോൺ പാളിയിലെ വിള്ളലും ജൈവവൈവിധ്യവും' എന്ന വിഷയത്തിൽ കേരള സർവകലാശാല സയൻസ് വിഭാഗം ഡീൻ ഡോ. എ ബിജുകുമാർ സെഷൻ കൈകാര്യം ചെയ്യുമ്പോൾ, കീപ് കൂൾ ആൻഡ് ക്യാരി ഓൺ ദി മോണ്ട്രിയൽ പ്രോട്ടോകോൾ - ഊർജ്ജ ക്ഷമതയുടെയും ഊർജ്ജ സംരക്ഷണത്തിന്റെയും പങ്ക് എന്ന വിഷയത്തിൽ ബി ഇ ഇ എനർജി ഓഡിറ്റർ എഞ്ചിനീയർ ബി വി സുരേഷ് ബാബു വിശദീകരിക്കും. തുടർന്ന്, ഭക്ഷ്യ സുരക്ഷയിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ സ്വാധീനത്തെക്കുറിച്ചുള്ള സെഷൻ കേരള കാർഷിക സർവകലാശാല മുൻ ഗവേഷക ഡയറക്ടർ ഡോ. സി കെ പീതാംബരൻ നയിക്കും. മത്സര വിജയികൾക്കുള്ള സമ്മാന ദാനത്തോടെ ആഘോഷങ്ങൾക്ക് സമാപനമാകും.