തിരുവനന്തപുരം: ദേശീയ സാങ്കേതിക ദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ ഇന്നോവേഷൻഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷനും (സിസ്സ), എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ടെക്‌നോളജി ഫോർ വിമണിന്റെ സഹകരണത്തോടെ, മിന്നൽ ഉണ്ടാവുന്ന സമയങ്ങളിൽകെട്ടിടങ്ങളിലെ വൈദ്യുതി സുരക്ഷ ഉറപ്പാക്കുന്ന പുതിയ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച്‌മെയ് 10 ന് സെമിനാർ സംഘടിപ്പിക്കും.

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്,ടെക്‌നോളജി ആൻഡ് എൻവയോണ്മെന്റിന്റെ അഭിമുഖ്യത്തിൽ പൂജപ്പുര എൽബിഎസ്ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമണിൽ വച്ചാണ് ബുധനാഴ്‌ച്ച സെമിനാർസംഘടിപ്പിക്കുന്നത്.പരിപാടിയുടെ രജിസ് ട്രേഷനും, മിന്നൽ സുരക്ഷയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദർശനവും ഉച്ചയ്ക്ക് ഒരു മണിക്ക് ആരംഭിക്കും. സെമിനാറിന്റെ ഉദ്ഘാടനം അനെർട്ട്ഡയറക്ടർ ഡോ. ആർ.ഹരികുമാർ നിർവ്വഹിക്കും.

ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ് പെക്ടർ എൻ.പി .വിജയകുമാർ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. മിന്നൽ സുരക്ഷാ ശാസ്ത്രം എന്ന വിഷയത്തെ അധികരിച്ച്തിരുവനന്തപുരം സെസ്സിലെ മുൻ ശാസ്ത്രജ്ഞൻ ഡോ.എസ്. മുരളി ദാസ്, വൈദ്യുതിസുരക്ഷാ എന്ന വിഷയത്തിൽ കേരള എനർജി മാനേജ് മെന്റ് സെന്റർ കൺസൾട്ടന്റ രാജഗോപാലാചാരി, കെട്ടിടങ്ങളുടെ വൈദ്യുത സുരക്ഷ - മിന്നൽ സുരക്ഷ സാങ്കേതികതകൾഎന്ന വിഷയത്തിൽ ന്യൂ ഡെസ്റ്റിനേറ്റർസ് ഡയറക്ടർ അശ്വിൻ എന്നിവർ സംസാരിക്കും.