യു എൻ സർവകലാശാലയുടെ അംഗീകാരമുള്ള തിരുവനന്തപുരത്തെ റീജ്യണൽ സെന്റർ ഓഫ് എക്‌സ്‌പെർടീസിന്റെ ആസ്ഥാനമായ സിസ്സയാണ് ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ തിരുവനന്തപുരം കേന്ദ്രത്തിന് ആരംഭം കുറിക്കുന്നത്

തിരുവനന്തപുരം, നവംബർ 5: ലോക പ്രശസ്തമായ ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇന്റർനാഷണൽ കമ്മ്യൂണിറ്റി ക്ലബ്ബിന് തിരുവനന്തപുരത്ത് തുടക്കം കുറിക്കുന്നു. യു എൻ സർവകലാശാലയുടെ അംഗീകാരമുള്ള തിരുവനന്തപുരത്തെ റീജ്യണൽ സെന്റർ ഓഫ് എക്‌സ്‌പെർടീസിന്റെ (ആർ സി ഇ) ആസ്ഥാനമായ സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ ) ആണ് ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബ്ബിന്റെ തിരുവനന്തപുരം കേന്ദ്രത്തിന് ആരംഭം കുറിക്കുന്നത്.

116 രാജ്യങ്ങളിലായി 13,000 ക്ലബുകളും 2,70,000 അംഗങ്ങളും ഉള്ള ടോസ്റ്റ് മാസ്റ്റേഴ്‌സിന്റെ പബ്ലിക് സ്പീക്കിങ് പരിശീലനം അന്താരാഷ്ട്ര തലത്തിൽ കേൾവി കേട്ടതാണ്. ആഗോളതലത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ അറുപതു ലക്ഷത്തോളം പേർക്ക് നേതൃത്വ ഗുണങ്ങൾ വികസിപ്പിക്കാനും പ്രസംഗ പരിശീലനത്തിനും ഉള്ള മികച്ച പ്ലാറ്റ്ഫോമായി ടോസ്റ്റ് മാസ്റ്റേഴ്‌സ് ഇതിനോടകം മാറിയിട്ടുണ്ട്.

വിവിധ മേഖലകളിൽ ജോലിചെയ്യുന്നവർ, തൊഴിൽ അന്വേഷകരായ യുവതീ യുവാക്കൾ, വ്യാപാരികൾ, വീട്ടമ്മമാർ, പ്രൊഫഷണലുകൾ, വിദ്യാർത്ഥികൾ തുടങ്ങി തങ്ങളുടെ ആശയവിനിമയ ശേഷി മെച്ചപ്പെടുത്താനും പബ്ലിക് സ്പീക്കിങ് കഴിവുകൾ വളർത്തിയെടുക്കാനും ആഗ്രഹിക്കുന്നവർക്കെല്ലാം ക്ലബ് പ്രവർത്തനം ഗുണകരമാകും. താല്പര്യമുള്ളവർക്ക് 9497501812 എന്ന നമ്പറിൽ ബന്ധപ്പെടാം. ഇമെയിൽ : unurcetrivandrum@gmail.com.