തിരുവനന്തപുരം: സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) യുടെ ആഭിമുഖ്യത്തിൽ ആയുർവേദ ബിരുദധാരികൾക്കായി ഡയഗ്‌നോസ്റ്റിക് ഇമേജിങ് സംബന്ധിച്ച ഏക ദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കവടിയാർ ടെന്നീസ് ക്ലബിലെ രാജ ഹാളിൽ വച്ച് നടന്ന പരിശീലന പരിപാടിയിൽ ആരോഗ്യ രംഗത്തെ വിദഗ്ദ്ധർ ക്ളാസ്സുകൾ നയിച്ചു. 

പരിശീലന പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം പ്രമുഖ ആയുർവേദ ഡോക്ടറും പങ്കജകസ്തൂരി ഹെർബൽസ് ഇന്ത്യ മാനേജിങ് ഡയറക്ടറുമായ ഡോ: ജെ ഹരീന്ദ്രൻ നായർ നിർവഹിച്ചു . ഡോ ഐശ്വര്യ (പ്രോഗ്രാം കോർഡിനേറ്റർ) സ്വാഗത പ്രസംഗം നടത്തിയ ചടങ്ങിൽ ഡോ. ശങ്കരൻകുട്ടി (തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ കോളേജ് മുൻ പ്രിൻസിപ്പൽ) മുഖ്യ പ്രഭാഷണം നടത്തി.  പ്രൊഫ സി കെ പീതാംബരൻ (കേരള അഗ്രികൾച്ചർ യൂണിവേഴ്‌സിറ്റി ഗവേഷണ വിഭാഗം മുൻ ഡയറക്ടർ & ഡയറക്ടർ സിസ്സ) ചടങ്ങിൽ പ്രഭാഷണം നടത്തി. ഡോ. അമൃത (പ്രോഗ്രാം കോർഡിനേറ്റർ) നന്ദിയും രേഖപ്പെടുത്തി.


റേഡിയോളജി ആൻഡ് അൾട്രാ സൗണ്ട് എന്ന വിഷയത്തെ അധികരിച്ച് ഡോ അലക്‌സാണ്ടർ ഇട്ടിയവിര, കോമൺ എക്സ്റേസ് ഓഫ് സ്‌കൾ ആൻഡ് സ്‌പൈൻ എന്ന വിഷയത്തിൽ ഡോ അഞ്ജു ഗോപിനാഥ്, സി ടി സ്‌കാൻ ആൻഡ് എം ആർ എ എന്ന വിഷയത്തിൽ ഡോ ലാലി അലക്‌സ്, ഓർത്തോപീഡിയാക്ക് എക്‌സ്‌റേയെ കുറിച്ച് ഡോ സാംസൺ നേശയ്യ, എക്‌സ്‌റേ ചെസ്‌ററ് ആൻഡ് അബ്ഡൊമെൻ, മാമോഗ്രാം തുടങ്ങിയവയെ കുറിച്ച് ഡോ. എസ് കെ അജയ്യ കുമാറും പ്രത്യേക ക്ളാസ്സുകൾ നയിച്ചു.