- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗ്രാമപഞ്ചായത്തുകളിലെ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ; സിറ്റിസൺ പോർട്ടൽ ഇന്നുമുതൽ ജനങ്ങൾക്ക് ലഭ്യമാകും; പോർട്ടൽ ലക്ഷ്യമിടുന്നത് പഞ്ചായത്തിലെ ഭരണനടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കാൻ
തിരുവനന്തപുരം : ഗ്രാമപഞ്ചായത്തുകളിലെ ഭരണനടപടികളും സേവനങ്ങളും സുതാര്യവും സുഗമവുമാക്കാനുള്ള സിറ്റിസൺ പോർട്ടലുകൾ ഇന്നുമുതൽ ജനങ്ങൾക്ക് ലഭ്യമാകും. പോർട്ടലിന്റെ ഔപചാരിക ഉദ്ഘാടനം മൂന്നിന് മന്ത്രി എം വി ഗോവിന്ദൻ നിർവഹിക്കും.
എല്ലാ സർട്ടിഫിക്കറ്റുകളും സമയബന്ധിതമായി ഓൺലൈനിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. 153 ഗ്രാമപഞ്ചായത്തുകളിൽ ഇത് നിലവിലുണ്ട്. രണ്ടാം ഘട്ടമായി 150 ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കും.
ഈ 303 ഗ്രാമപഞ്ചായത്തുകളിലേക്ക് സോഫ്റ്റ് വെയറിൽ രജിസ്റ്റർ ചെയ്ത ലോഗിനിലൂടെയും അക്ഷയ സെന്ററുകളിലൂടെയും 213 സേവനങ്ങൾ ലഭിക്കുന്നതിനായി ഓൺലൈനായി അപേക്ഷിക്കുന്നതിനും ഓൺലൈൻ പേയ്മെന്റ് നടത്തുന്നതിനും സൗകര്യം ലഭ്യമാക്കി.
ശേഷിക്കുന്ന 638 ഗ്രാമപഞ്ചായത്തുകളിൽ കൂടി സേവനങ്ങൾ ഓൺലൈനിൽ ആക്കാനായി പ്രത്യേകം തയ്യാറാക്കിയതാണ് സിറ്റിസൺ പോർട്ടൽ.
മറുനാടന് മലയാളി ബ്യൂറോ
Next Story