- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നോട്ട് പിൻവലിക്കൽ: സൗജന്യ യാത്രയും ഒപ്പം ഭക്ഷ്യവസ്തുക്കൾ കടമായി നല്കുകയും വേണമെന്ന് സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം
ആലപ്പുഴ: കള്ളനോട്ടും കള്ളപ്പണവും നിയന്ത്രിക്കാൻ പൊടുന്നനെ 500, 1000 രൂപ കറൻസിനോട്ടുകൾ അസാധുവാക്കിയതുമൂലം സാധാരണക്കാർക്കുണ്ടായ ദുരിതം ഒഴിവാക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടണമെന്നു സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു. കറൻസി നിരോധന പ്രശ്നങ്ങൾ നിയന്ത്രണവിധേയമാകും വരെ ട്രെയിനുകൾ ഉൾപ്പടെയുള്ള സർക്കാർ വാഹനങ്ങളിൽ സൗജന്യയാത്ര അനുവദിക്കുകയും ഭക്ഷ്യവസ്തുക്കൾ വിലകുറച്ചു കടമായി നല്കുകയും വേണം. നാടുനന്നാക്കാൻ കേന്ദ്രസർക്കാർ അതീവ രഹസ്യമായി നടപ്പിലാക്കിയ പദ്ധതി വിജയിക്കണമെങ്കിൽ സാധാരണ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ജീവിതം തകർക്കാതെ സഹായിക്കേണ്ടതുണ്ട്. നടപടിയിലൂടെ വൻ ലാഭമാണ് സർക്കാർ ഉണ്ടാക്കിയിട്ടുള്ളതെന്നു വാദിക്കുന്നതിനാൽ താത്ക്കാലികാടിസ്ഥാനത്തിൽ ഇങ്ങനെ നല്കുന്ന സൗജന്യങ്ങൾ പൊതുതാത്പര്യം കണക്കിലെടുത്താൽ ഒരിക്കലും നഷ്ടമാകില്ല. കറൻസി നിയന്ത്രണ നടപടികൾ പണക്കാരെ ബാധിക്കില്ല. ജോലിക്കായി ദിവസവും യാത്ര ചെയ്യേണ്ടവരാണ് അവതാളത്തിലാക
ആലപ്പുഴ: കള്ളനോട്ടും കള്ളപ്പണവും നിയന്ത്രിക്കാൻ പൊടുന്നനെ 500, 1000 രൂപ കറൻസിനോട്ടുകൾ അസാധുവാക്കിയതുമൂലം സാധാരണക്കാർക്കുണ്ടായ ദുരിതം ഒഴിവാക്കാൻ സർക്കാർ ഫലപ്രദമായി ഇടപെടണമെന്നു സിറ്റിസൺസ് ഓപ്പൺ ലീഗൽ ഫോറം (കോൾഫ്) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു.
കറൻസി നിരോധന പ്രശ്നങ്ങൾ നിയന്ത്രണവിധേയമാകും വരെ ട്രെയിനുകൾ ഉൾപ്പടെയുള്ള സർക്കാർ വാഹനങ്ങളിൽ സൗജന്യയാത്ര അനുവദിക്കുകയും ഭക്ഷ്യവസ്തുക്കൾ വിലകുറച്ചു കടമായി നല്കുകയും വേണം. നാടുനന്നാക്കാൻ കേന്ദ്രസർക്കാർ അതീവ രഹസ്യമായി നടപ്പിലാക്കിയ പദ്ധതി വിജയിക്കണമെങ്കിൽ സാധാരണ ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ ജീവിതം തകർക്കാതെ സഹായിക്കേണ്ടതുണ്ട്. നടപടിയിലൂടെ വൻ ലാഭമാണ് സർക്കാർ ഉണ്ടാക്കിയിട്ടുള്ളതെന്നു വാദിക്കുന്നതിനാൽ താത്ക്കാലികാടിസ്ഥാനത്തിൽ ഇങ്ങനെ നല്കുന്ന സൗജന്യങ്ങൾ പൊതുതാത്പര്യം കണക്കിലെടുത്താൽ ഒരിക്കലും നഷ്ടമാകില്ല. കറൻസി നിയന്ത്രണ നടപടികൾ പണക്കാരെ ബാധിക്കില്ല. ജോലിക്കായി ദിവസവും യാത്ര ചെയ്യേണ്ടവരാണ് അവതാളത്തിലാകുന്നത്. നാട്ടിലെ വീട്ടിൽ അത്യാവശ്യത്തിനു പണം സൂക്ഷിച്ചു വിദേശത്തു ജോലിക്കു പോയിരിക്കുന്ന പ്രവാസികൾക്കും പണം നഷ്ടപ്പെടാനിടയുണ്ട്. പണം മാറാൻ അനുവദിച്ചിരിക്കുന്ന അവസാന തീയതിയായ ഡിസംബർ 30-നു മുൻപു തിരിച്ചെത്താനാകാത്തവർക്കു പണം നഷ്ടമാകും.
നോട്ടുകൾ പിൻവലിക്കുന്നതു മൂലം ഒരു പരിധിവരെയേ കള്ളനോട്ടും കള്ളപ്പണവും തടയാനാകൂ. സർക്കാരിന്റെ ഏതു പരിഷ്‌ക്കാരവും അച്ചടക്കം പാലിക്കുന്ന, നുള്ളിപ്പെറുക്കി ജീവിക്കുന്ന സാധാരണക്കാരെ മാത്രമേ ദോഷകരമായി ബാധിക്കൂ എന്നതാണ് സങ്കടകരമായ അവസ്ഥ. കള്ളനോട്ടുകൾ കണ്ടെത്തി നശിപ്പിക്കാനുള്ള ഫലപ്രദമായ നടപടികളും അഴിമതിയും കൈക്കൂലിയും തടയാനുള്ള മികച്ച ഏർപ്പാടുകളുമാണ് വേണ്ടത്. അതു ചെയ്യാതിരുന്നാൽ അധികം താമസിയാതെ കാര്യങ്ങൾ വീണ്ടും പഴയപടിയാകും. രാഷ്ട്രീയ, ഉദ്യോഗസ്ഥ കൂട്ടുകെട്ടുകളാണ് അഴിമതിക്കും കൈക്കൂലിക്കും വളം വെക്കുന്നത് എന്നതിനാൽ സാധാരണക്കാർക്ക് വലിയ ആശയ്ക്കു വകയില്ല. മുൻപു നോട്ടു പിൻവലിച്ചതിനെത്തുടർന്നു കള്ളപ്പണവും കൈക്കൂലിയും ഇല്ലാതായില്ല. കള്ളനോട്ടും വ്യാപകമായി.