നി മുതൽ സ്വിറ്റ്‌സർലന്റിലെ പൗരത്വം നേടുകയെന്ന് അലപ്പം പ്രയാസമാകും. 2018 മുതൽ കുടിയേറ്റക്കാരുടെ പൗരത്വം നല്കുന്ന നടപടികൾ കർശനമാക്കാനൊരുങ്ങുകയാണ്. ഭാവിയിൽ സി റസിഡൻസ് പെർമിറ്റ് ഉള്ളവർക്ക് മാത്രം പൗരത്വം നല്കുന്ന രീതിയിലാണ് നിയമം കൊണ്ടുവരാനാണ് സ്വിറ്റ്‌സർലന്റ് പദ്ധതിയിടുന്നുണ്ട്.

കൂടാതെ ഭാഷയുടെ കാര്യത്തിലും നിയന്ത്രണങ്ങൾ കൊണ്ടുവരാനും പദ്ധതിയിട്ടുണ്ട്. സ്വിസ് ഭാഷയിലുള്ള പ്രാവിണ്യവും പൗരത്വത്തിന്റെ മാനദണ്ഡമാകും. നിലവിൽ ഭാഷ ടെസ്റ്റിൽ സ്ഥിരത ഏർപ്പെടുത്തിയിട്ടില്ല. ഭാഷയ്‌ക്കൊപ്പം അപേക്ഷകന്റെ സോഷ്യൽ വെൽഫയറും സിറ്റിസൺഷിപ്പിനുള്ള മാനദണ്ഡങ്ങളിലൊന്നാകും.