- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുറവൂർ താലൂക്ക് ആശുപത്രിയിൽ ട്രൂനാറ്റ് മെഷീന്റെ സേഫ്റ്റി കാബിനറ്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട പരാതി അപമാനകരമെന്ന് സിഐടിയു; യൂണിയൻ നേതാവിനെ സസ്പെന്റ് ചെയ്ത് സിഐടിയു; ഉത്തരവാദിത്തം തൊഴിലാളികൾ കാണിച്ചില്ലെന്ന് സിഐടിയു ആലപ്പുഴ ജില്ലാ കമ്മറ്റിയും
ആലപ്പുഴ: കോവിഡു കാലത്ത് തുറവൂർ താലൂക്ക് ആശുപത്രിയിൽ ട്രൂനാറ്റ് മെഷീന്റെ സേഫ്റ്റി കാബിനറ്റ് ഇറക്കുന്നതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് തുറവൂർ ലോഡിങ് അൺലോഡിങ് യൂണിറ്റ് കൺവീനർ വിജയനെ സിഐടിയുവിൽ നിന്നു സസ്പെൻഡ് ചെയ്തു. കോവിഡ് പരിശോധനയ്ക്കുള്ള കാബിനറ്റ് കൂലി വാങ്ങാതെ ഇറക്കണമായിരുന്നെന്നു ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സിഐടിയു അംഗങ്ങളായ വിവിധ വിഭാഗം തൊഴിലാളികൾ കോവിഡ് കാലത്തു ജനങ്ങളെ സഹായിക്കുമ്പോൾ തുറവൂരിലെ സംഭവം അപമാനകരമാണ്. സമൂഹത്തോടുള്ള ഉത്തരവാദിത്തം സിഐടിയു തൊഴിലാളികൾ കാണിക്കാതിരുന്നതിന്റെ പേരിലാണ് കൺവീനർക്കെതിരെയുള്ള നടപടിയെന്ന് ജില്ലാ പ്രസിഡന്റ് എച്ച്.സലാമും ജനറൽ സെക്രട്ടറി പി.ഗാനകുമാറും പറഞ്ഞു.
Next Story