ചേർത്തല: വിവാഹ വാഗ്ദാനം നൽകി സിഐടിയു നേതാവ് പീഡിപ്പിച്ചെന്ന് ആരോപിച്ച് വീട്ടമ്മ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ കുത്തിയിരുന്നു. ഇതേ തുടർന്ന് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വഴിയോരക്കച്ചവട യൂണിയൻ ഏരിയ ഭാരവാഹിക്കെതിരെയാണ് വീട്ടമ്മ കരുവ എൽ.സി ഓഫീസിൽ പരാതി നൽകിയത്. കണിച്ചുക്കുളങ്ങര സ്വദേശിനിയായ വീട്ടമ്മയെ ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കിയതായും എന്നാൽ നേതാവ് സംരക്ഷിക്കാൻ തയ്യാറാവുന്നില്ലെന്നുമായിരുന്നു ആരോപണം.

തുടർന്ന് ലോക്കൽ കമ്മിറ്റി ഭാരവാഹികൾ പ്രശ്‌നത്തിൽ ഇടപെടുകയും ചർച്ച നടത്തുകയും ചെയ്തു.ഇതോടെ ഭാര്യയും മക്കളുമുള്ള നേതാവ് വീട്ടമ്മയെ തൽക്കാലം വാടകവീട്ടിൽ താമസിപ്പിക്കാമെന്ന് ചർച്ചയ്ക്ക് ശേഷം ഉറപ്പുനൽകി. സംഭവം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. അതേസമയം, നേതാക്കൾക്കെതിരെ പീഡനപരാതികൾ വർദ്ധിച്ച് വരുന്നതോടെ ഏരിയ നേതൃത്വം കർശന നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ്.

സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് നേതാവിനെ പാർട്ടിയിൽ നിന്നു പുറത്താക്കി പാർട്ടി തലയൂരിയത്. അതേസമയം സിപിഎം നേതാക്കൾക്ക് എതിരെയുള്ള പീഡന പരാതികൾ കൂടിയതോടെ കർശന നടപടികൾക്ക് ഏരിയ നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. എക്‌സ്‌റേ ലോക്കൽ കമ്മിറ്റിയിലെ പുരുഷ, വനിത നേതാക്കൾ വിനോദസഞ്ചാരകേന്ദ്രത്തിൽ ചുറ്റിയതും, പള്ളിപ്പുറം തെക്ക്, ചേർത്തല ടൗൺ ഈസ്റ്റ് കമ്മിറ്റികളിലെ പ്രവർത്തകർക്ക് എതിരെയുള്ള സമാന പരാതികളും പാർട്ടിക്ക് നാണക്കേടുണ്ടാക്കിയിരുന്നു.