- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിഐടിയു സംസ്ഥാന നേതൃത്വത്തിൽ എളമരവും ആനത്തലവട്ടവും തുടരും; ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് എം എം ലോറൻസും പി കെ ഗുരുദാസനും സ്ഥാനമൊഴിഞ്ഞു
പാലക്കാട്: സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയായി എളമരം കരിമും പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനും തുടരും. പാലക്കാട്ടു നടന്ന സംസ്ഥാന സമ്മേളനമാണ് ഇരുവരെയും വീണ്ടും തെരഞ്ഞെടുത്തത്. എം.എം ലോറൻസ്, പി.കെ ഗുരുദാസൻ, കെ.എൻ രവീന്ദ്രനാഥ്, കെ.എം സുധാകരൻ, എച്ച്.എസ് പോറ്റി എന്നിവർ സ്ഥാനമൊഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഇവർ സ്ഥാനമൊഴിഞ്ഞത്. 165 അംഗങ്ങളുടെ സംസ്ഥാന കമ്മിറ്റിയെയാണ് പുതിയതായി തെരഞ്ഞെടുത്തത്. ഇതിൽ എട്ടുപേർ പുതുമുഖങ്ങളാണ്. പി നന്ദനാണ് പുതിയ ട്രഷർ. വി ശിവൻകുട്ടി, ടി ദേവൻ, കെ എൻ ഗോപിനാഥ്, ടി കെ രാജൻ, പി പി ചിത്തരഞ്ജൻ തുടങ്ങി എട്ടു പേരാണ് ഭാരവാഹികളിലെ പുതുമുഖങ്ങൾ. എ കെ ബാലൻ, ജെ മേഴ്‌സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണൻ, കെ ജെ തോമസ്, എസ് ശർമ്മ, കെ കെ ജയചന്ദ്രൻ, കെ പി മേരി, പി രാഘവൻ, പി ജെ അജയകുമാർ, ബഷീർ, നെടുവത്തൂർ സുന്ദരേശൻ, ജോർജ് കെ ആന്റണി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.
പാലക്കാട്: സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയായി എളമരം കരിമും പ്രസിഡന്റായി ആനത്തലവട്ടം ആനന്ദനും തുടരും. പാലക്കാട്ടു നടന്ന സംസ്ഥാന സമ്മേളനമാണ് ഇരുവരെയും വീണ്ടും തെരഞ്ഞെടുത്തത്.
എം.എം ലോറൻസ്, പി.കെ ഗുരുദാസൻ, കെ.എൻ രവീന്ദ്രനാഥ്, കെ.എം സുധാകരൻ, എച്ച്.എസ് പോറ്റി എന്നിവർ സ്ഥാനമൊഴിഞ്ഞു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ഇവർ സ്ഥാനമൊഴിഞ്ഞത്. 165 അംഗങ്ങളുടെ സംസ്ഥാന കമ്മിറ്റിയെയാണ് പുതിയതായി തെരഞ്ഞെടുത്തത്. ഇതിൽ എട്ടുപേർ പുതുമുഖങ്ങളാണ്.
പി നന്ദനാണ് പുതിയ ട്രഷർ. വി ശിവൻകുട്ടി, ടി ദേവൻ, കെ എൻ ഗോപിനാഥ്, ടി കെ രാജൻ, പി പി ചിത്തരഞ്ജൻ തുടങ്ങി എട്ടു പേരാണ് ഭാരവാഹികളിലെ പുതുമുഖങ്ങൾ.
എ കെ ബാലൻ, ജെ മേഴ്‌സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണൻ, കെ ജെ തോമസ്, എസ് ശർമ്മ, കെ കെ ജയചന്ദ്രൻ, കെ പി മേരി, പി രാഘവൻ, പി ജെ അജയകുമാർ, ബഷീർ, നെടുവത്തൂർ സുന്ദരേശൻ, ജോർജ് കെ ആന്റണി എന്നിവരാണ് വൈസ് പ്രസിഡന്റുമാർ.



