- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറ്റി ക്ലിനിക് കേരളോത്സവം 2016: ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു
കുവൈറ്റ് സിറ്റി: പ്രവാസി മലയാളികൾക്കായി വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിക്കുന്ന സിറ്റി ക്ലിനിക് കേരളോൽസവത്തിന്റെ ഓൻലൈൻ രെജിസ്റ്റേഷൻ ആരംഭിച്ചു. ഡിസംബർ 9 വെള്ളി, രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിലാണ് കേരളോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.www.welfarekeralakuwait.com എന്ന വെബ് സൈറ്റിലൂടെ മുഴുവൻ മലയാളികൾക്കും മത്സരത്തിൽ പേര് രെജിസ്റ്റർ ചെയ്യാം . ചെസ്റ്റ് നമ്പർ ഉൾപ്പെടെ മത്സരവിവരങ്ങൾ രെജിസ്റ്റർ ചെയ്ത ഉടൻ മല്‌സരാർത്തിക്കു ഇ-മെയിലിൽ ലഭ്യമാകും. 7 വിഭാഗങ്ങളിലായി 65 ഇനങ്ങളിലായി വൈവിധ്യമാർന്ന കലാ വൈജ്ഞാനിക മത്സരങ്ങൾ അരങ്ങേറും. മത്സരങ്ങൾക്കായി 10 വേദികൾ സജ്ജീകരിക്കുന്നുണ്ട്. വ്യക്തിഗത ഇനങ്ങൾക്ക് പുറമേ ഒപ്പന, ഗാനചിത്രീകരണം, സംഘനൃത്തം, തിരുവാതിരകളി, മാർഗം കളി തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും മത്സരങ്ങൾ നടക്കും. രജിസ്‌ട്രേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി - ഡിസംബർ 7. രചനാ മത്സരങ്ങൾ, മാപ്പിളഗാനം(Gents&Ladies), കവിതാലാപനം (Gents&Ladies), ഷോർട്ട് ഫിലിം മത്സരം എന്നീ ഇനങ്ങൾക
കുവൈറ്റ് സിറ്റി: പ്രവാസി മലയാളികൾക്കായി വെൽഫെയർ കേരള കുവൈത്ത് സംഘടിപ്പിക്കുന്ന സിറ്റി ക്ലിനിക് കേരളോൽസവത്തിന്റെ ഓൻലൈൻ രെജിസ്റ്റേഷൻ ആരംഭിച്ചു.
ഡിസംബർ 9 വെള്ളി, രാവിലെ 8 മണി മുതൽ വൈകുന്നേരം 8 മണി വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിലാണ് കേരളോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
www.welfarekeralakuwait.com എന്ന വെബ് സൈറ്റിലൂടെ മുഴുവൻ മലയാളികൾക്കും മത്സരത്തിൽ പേര് രെജിസ്റ്റർ ചെയ്യാം . ചെസ്റ്റ് നമ്പർ ഉൾപ്പെടെ മത്സരവിവരങ്ങൾ രെജിസ്റ്റർ ചെയ്ത ഉടൻ മല്‌സരാർത്തിക്കു ഇ-മെയിലിൽ ലഭ്യമാകും. 7 വിഭാഗങ്ങളിലായി 65 ഇനങ്ങളിലായി വൈവിധ്യമാർന്ന കലാ വൈജ്ഞാനിക മത്സരങ്ങൾ അരങ്ങേറും. മത്സരങ്ങൾക്കായി 10 വേദികൾ സജ്ജീകരിക്കുന്നുണ്ട്. വ്യക്തിഗത ഇനങ്ങൾക്ക് പുറമേ ഒപ്പന, ഗാനചിത്രീകരണം, സംഘനൃത്തം, തിരുവാതിരകളി, മാർഗം കളി തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും മത്സരങ്ങൾ നടക്കും.
രജിസ്‌ട്രേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി - ഡിസംബർ 7. രചനാ മത്സരങ്ങൾ, മാപ്പിളഗാനം(Gents&Ladies), കവിതാലാപനം (Gents&Ladies), ഷോർട്ട് ഫിലിം മത്സരം എന്നീ ഇനങ്ങൾക്ക് രജിസ്‌ട്രേഷൻ സ്വീകരിക്കുന്ന അവസാന തിയ്യതി ഡിസംബർ 1.
കൂടുതൽ വിവരങ്ങൾക്കും രെജിസ്‌ട്രേഷനും സോണൽ ക്യാപ്റ്റന്മാരെ വിളിക്കുക
അബ്ബാസിയ - 50852442 / 66523882
ഫഹാഹീൽ - 98765446 / 66610075
ഫർവാനിയ - 99588431 / 97218414
സാൽമിയ- 66354621 / 55238583