മനാമ: സൽമാബാദ് ഹാജി ഹസനടുത്തുള്ള വെയർഹൗസിൽ ഇന്നലെ ഉണ്ടായ തീപിടുത്തതിൽ  വൻ നഷ്ടം. തീപിടുത്തത്തിൽ നിരവധി ഗോഡൗണുകളും ഫാക്ടറികളും പൂർണമായി കത്തിയമർന്നു. തീപിടിച്ച് ഫാക്ടറികളിൽ മലയാളികളുടെതും ഉൾപ്പെട്ടതായാണ് വിവരം.

നെസ്റ്റോ സൂപ്പർമാർക്കറ്റിന് പുറകിൽ ചെമ്മീൻ ഫാക്ടറിക്കുസമീപമുള്ള വെയർഹൗസാണ് അഗ്‌നി വിഴുങ്ങിയത്. വെയർഹൗസിലുള്ള ടിഷ്യൂ
കമ്പനിയിൽ നിന്നാണ് തീ പടർന്നതെന്നാണ് അനുമാനം.മലയാളിയുടെ ഉടമസ്ഥതയിലുള്ള സോള ഫർണിച്ചർ ഫാകട്‌റിയും കത്തിച്ചാമ്പലായവയിൽ പെടും. ഇവിടെ മൊത്തം ആറ് ഫാക്ടറികളും ഗോഡൗണുകളുമാണ് പ്രവർത്തിക്കുന്നത്. ഫാക്ടറിഗോഡൗൺ ഉടമകൾക്കെല്ലാം വൻ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

ഡസൻകണക്കിന് ഫയർ എഞ്ചിനുകൾ മണിക്കൂറുകൾ പ്രവർത്തിപ്പിച്ചിട്ടും തീയണക്കാനായിരുന്നില്ല. പിന്നീട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നത്തെിയ 70ഓളം അഗ്‌നിശമനസേനാംഗങ്ങളാണ് തീ അണക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത്..