ഹ്‌റിനിൽ അടുത്തിടെയുണ്ടായ അപകടങ്ങളിലും തീപ്പിടുത്തങ്ങളിലും പലതും ഗ്യാസ് ചോർച്ചയെ തുടർന്ന് സംഭവിച്ചതാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ ഗ്യാസ് സിലിണ്ടറുകൾ അടുക്കളയിൽ വയ്ക്കരുതെന്ന നിർദ്ദേശം ഡിഫൻസ് അധികൃതർ മുന്നോട്ട് വച്ചിരിക്കുകയാണ്.സിലിണ്ടറുകൾ അടുക്കളയ്ക്കുള്ളിൽ െവയ്ക്കുന്നത് തീരെ സുരക്ഷിതമല്ലെന്നും അങ്ങനെ ഉപയോഗിക്കുന്നവർ എത്രയും പെട്ടെന്ന് അവ വീടിന് വെളിയിൽ സ്ഥാപിച്ച് അടുപ്പുകളിലേയ്ക്ക് പൈപ്പ് വഴി മാത്രമേ ബന്ധിപ്പിക്കാവൂ എന്നും ഡിഫൻസ് അധികൃതർ നിർദ്ദേശിച്ചു.

ഇലക്ട്രിക് ഉപകരണങ്ങളും വയറിംഗുകളും യഥാസമയം പരിശോധിക്കണമെന്നും ആവശ്യമായ മുൻ കരുതലുകൾ സ്വീകരിക്കണമെന്നും മു്ന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.പാചക വാതക സിലിണ്ടറുകളിലോ പൈപ്പിലോ ചോർച്ച ഉണ്ടോ എന്ന് പരിശോധിപ്പിക്കുന്ന ഉപകരണം ഇപ്പോൾ വിപണിയിൽ ലഭ്യമാണെന്നും കഴിയുന്നതും ഇത്തരം ഉപകരണങ്ങൾ പാചക സിലിണ്ടറുകളിൽ ഉപയോഗിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

പാചക വാതകം തീരാറാകുന്‌പോൾ വാതകം പരമാവധി ഉപയോഗിക്കുന്നതിന് വേണ്ടി സിലിണ്ടർ കിടത്തിയും ചൂട് വെള്ളത്തിൽ ഇട്ടുമൊക്കെ ഉപയോഗിക്കുന്ന കാഴ്ച സർവ്വ സാധാരണമാണ്. ഗ്യാസ് സിലിണ്ടർ അതിന്റെ വാൽവ് മുകളിൽ വരുന്ന വിധത്തിൽ (കുത്തനെ) മാത്രമേ വെക്കാൻ പാടുള്ളൂ എന്നാണ് അധികൃതർ നിഷ്‌കർഷിച്ചിട്ടുള്ളത്. സിലിണ്ടർ ചെരിഞ്ഞിരിക്കുന്ന അവസ്ഥയിൽ ദ്രവ രൂപത്തിലുള്ള പാചക ഇന്ധനം പുറത്തേയ്ക്ക് ഒഴുകുന്നതിനിട വരികയും സമീപത്ത് ഇലക്ട്രിക്കൽ ഷോർട്ട് സർക്യൂട്ടോ സമാനമായ രീതിയിൽ തീയ് ഉണ്ടാക്കുന്ന രീതിയിൽ സ്പാർകിംഗോ വരികയാണെങ്കിൽ വൻ അപകടത്തിന് അത് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

സിലിണ്ടർ കുഴിയിലിറക്കി വെയ്ക്കുന്നതും അടപ്പുകൊണ്ട് അടച്ച്‌ െവയ്ക്കുന്നതും മറയ്ക്കുന്നതും അപകടസാധ്യത കൂടും. അതിശക്തമായ സൂര്യപ്രകാശം ഏറ്റാൽ ചൂട് കാരണം സിലിണ്ടറിനുള്ളിലെ മർദ്ദം അധികമാവുകയും അത് പൊട്ടിത്തെറി ഉണ്ടാകാൻ വഴിയൊരുക്കുകയും ചെയ്‌തേക്കാം. ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുന്‌പോഴും ഊരി മാറ്റുന്‌പോഴും അടുക്കളയിലെ വാതിലുകളും ജനാലകളും തുറന്നിട്ട് വായു സഞ്ചാരയോഗ്യമാക്കണം. തീ പ്പെട്ടി ഉരച്ച് ഒരിക്കലും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് പരിശോധിക്കരുതെന്നും ബഹ്‌റിനിലെ പാചക വാതക സിലിണ്ടർ കൈകാര്യം ചെയ്യുന്ന വിദഗ്ദ്ധർ പറഞ്ഞു.