ത്തറിലെ ഹോൾസൈൽ മാർക്കറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടം. അബുഹാമറിലെ മൊത്തക്കച്ചവട മാർക്കറ്റായ കിലോയിൽ ഇന്നലെയുണ്ടായ തീപിടുത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചു. സംഭവത്തിൽ ആർക്കും തന്നെ ഗുരുതരമായ പരുക്കു പറ്റിയതായി റിപ്പോർട്ടില്ല.

മത്സ്യ പച്ചക്കറി മാർക്കറ്റിനോട് ചേർന്ന ഹോൾസൈൽ മാർക്കറ്റിലെ ഒരു ഷോപ്പിൽ നിന്നാണ് തീ പടർന്നതെന്നാണ് സൂചന. ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധയുടെ കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്‌നി ശമനസേനയും പൊലീസും പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചതിനാൽ ആളപായം ഉണ്ടായിട്ടില്ല. പൂർണമായും അഗ്‌നിക്കിരയായ 11 കടകളിൽ ഏഴെണ്ണവും മലയാളികളുടെ ഉടമസ്ഥതയിലുള്ളതാണ്.

ഉച്ചയ്ക്ക് 12 മണിയോടെയാണ് അബൂഹമൂറിലെ ഹോൾസെയിൽ മാർക്കറ്റിൽ തീ പിടുത്തമുണ്ടായത്.തീ ആളിപ്പടർന്നതോടെ അൽ ഫസ്അ പൊലീസത്തെി സമീപത്തെ കടകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഉടൻതന്നെ അഗ്‌നിശമന സേനയത്തെി തീയണക്കാൻ ശ്രമിച്ചെങ്കിലും സമീപത്തെ കടകളിലേക്ക് തീ പടരുകയായിരുന്നു. ഒരു ലൈനിലുള്ള 11 ഓളം കടകളാണ് കത്തിയത്. ഇതിൽ ഏഴണ്ണവും മലയാളികളുടേതാണെന്നാണ് വിവരം.

ഓരോ കടയിലും ദശലക്ഷക്കണക്കിന് റിയാൽ നഷ്ടം വരുമെന്ന് വ്യാപാരികൾ പറഞ്ഞു. ഇറാനികളുടെ കടകളും കത്തിയതായി റിപ്പോർട്ടുണ്ട്. തീ ആളിക്കത്തിയതോടെ പ്രദേശം സീൽ വച്ച് അൽ ഫസ്അ പൊലീസ് വിഭാഗം ട്രാഫിക് വഴിതിരിച്ചുവിട്ടു.