- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വദേശി മേഖലയിൽ ഒറ്റയ്ക്കു താമസിക്കുന്ന വിദേശികളുടെ സിവിൽ ഐഡി റദ്ദാക്കാൻ ആലോചന
കുവൈറ്റ് സിറ്റി: സ്വദേശി കുടുംബങ്ങൾക്കു മാത്രമായി അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകളിൽ ഒറ്റയ്ക്കു താമസിക്കുന്ന വിദേശി യുവാക്കളുടെ (ബാച്ചിലർ) സിവിൽ ഐഡി റദ്ദാക്കാൻ ആലോചന. സ്വദേശികൾക്കായി നിജപ്പെടുത്തിയിട്ടുള്ള മേഖലകളിൽ വിദേശ ബാച്ചിലർമാർ താമസിക്കരുതെന്ന നിർദ്ദേശം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് സിവിൽ ഇൻഫർമേഷൻ പബ്ലിക് അഥോറിറ്റി (പാസി) ഡയറക്ടർ ജനറൽ മുസാഇദ് അൽ അസൂസി വ്യക്തമാക്കി. ബാച്ചിലർ താമസിക്കുന്ന സ്വദേശി മേഖലകളിലെ കെട്ടിടങ്ങൾ അടയാളപ്പെടുത്തുന്ന പ്രക്രിയ നടന്നുവരികയാണെന്നും ഇവ പൂർത്തിയാകുന്ന മുറയ്ക്ക് സിവിൽ ഐഡി റദ്ദാക്കുന്ന നടപടി തുടങ്ങുമെന്നും പാസി ഡയറക്ടർ അറിയിച്ചു. താമസിക്കുന്ന സ്ഥലത്തെ മേൽവിലാസമാണ് ഓരോരുത്തരുടേയും സിവിൽ ഐഡിയിൽ രേഖപ്പെടുത്തുന്നത്. താമസം മാറുന്നതിനനുസരിച്ച് സിവിൽ ഐഡിയിലെ വിലാസവും മാറ്റണമെന്നാണ് വ്യവസ്ഥ. നേരത്തെ ഇത്തരം സ്ഥലങ്ങളിൽ താമസിച്ചവർ പിന്നീട് താമസം മാറുമ്പോൾ മേൽവിലാസം മാറിയില്ലെങ്കിൽ സിവിൽ ഐഡി റദ്ദാക്കൽ നടപടിക്ക് വിധേയമാകുമെന്ന് അൽ അസൂസി മുന്നറിയിപ്പു ന
കുവൈറ്റ് സിറ്റി: സ്വദേശി കുടുംബങ്ങൾക്കു മാത്രമായി അനുവദിച്ചിട്ടുള്ള പാർപ്പിട മേഖലകളിൽ ഒറ്റയ്ക്കു താമസിക്കുന്ന വിദേശി യുവാക്കളുടെ (ബാച്ചിലർ) സിവിൽ ഐഡി റദ്ദാക്കാൻ ആലോചന. സ്വദേശികൾക്കായി നിജപ്പെടുത്തിയിട്ടുള്ള മേഖലകളിൽ വിദേശ ബാച്ചിലർമാർ താമസിക്കരുതെന്ന നിർദ്ദേശം കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്ന് സിവിൽ ഇൻഫർമേഷൻ പബ്ലിക് അഥോറിറ്റി (പാസി) ഡയറക്ടർ ജനറൽ മുസാഇദ് അൽ അസൂസി വ്യക്തമാക്കി.
ബാച്ചിലർ താമസിക്കുന്ന സ്വദേശി മേഖലകളിലെ കെട്ടിടങ്ങൾ അടയാളപ്പെടുത്തുന്ന പ്രക്രിയ നടന്നുവരികയാണെന്നും ഇവ പൂർത്തിയാകുന്ന മുറയ്ക്ക് സിവിൽ ഐഡി റദ്ദാക്കുന്ന നടപടി തുടങ്ങുമെന്നും പാസി ഡയറക്ടർ അറിയിച്ചു. താമസിക്കുന്ന സ്ഥലത്തെ മേൽവിലാസമാണ് ഓരോരുത്തരുടേയും സിവിൽ ഐഡിയിൽ രേഖപ്പെടുത്തുന്നത്. താമസം മാറുന്നതിനനുസരിച്ച് സിവിൽ ഐഡിയിലെ വിലാസവും മാറ്റണമെന്നാണ് വ്യവസ്ഥ. നേരത്തെ ഇത്തരം സ്ഥലങ്ങളിൽ താമസിച്ചവർ പിന്നീട് താമസം മാറുമ്പോൾ മേൽവിലാസം മാറിയില്ലെങ്കിൽ സിവിൽ ഐഡി റദ്ദാക്കൽ നടപടിക്ക് വിധേയമാകുമെന്ന് അൽ അസൂസി മുന്നറിയിപ്പു നൽകി.
കഴിഞ്ഞവർഷം തുടക്കത്തിലാണ് സ്വദേശി കുടുംബ മേഖലകളിൽ താമസിക്കുന്ന ബാച്‌ലർമാർക്കെതിരെ അധികൃതർ നടപടികൾ കർശനമാക്കിയത്. സ്വദേശി കുടുംബങ്ങൾക്ക് താമസിക്കാനായി സർക്കാർ പ്രത്യേകമായി അനുവദിക്കുന്ന മേഖലകളിൽ വിദേശി ബാച്‌ലർമാരുടെ സാന്നിധ്യം വിവിധ പ്രശ്‌നങ്ങൾക്ക് കാരണാവുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇത്.