- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
836 ഒഴിവുകളുണ്ടായെങ്കിലും യോഗ്യത നേടിയത് 761 പേർ; ഇതിൽ 545 പുരുഷന്മാരും 216 പേർ വനിതകളും; ലിസ്റ്റിൽ മലയാളി തിളക്കവും; കഷ്ടപാടിലൂടെ പോകുന്ന നാടിനെ ചേർത്ത് പിടിക്കുമെന്ന് മീര; അപ്രതീക്ഷിതമെന്ന് മിഥുനും; ഈ നേട്ടങ്ങൾ സ്വപ്നം കാണുന്നവർക്ക് പ്രചോദനം
തൃശൂർ: മികച്ച റാങ്ക് നേടാനായതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് സിവിൽ സർവീസിൽ ആറാം റാങ്ക് നേടിയ തൃശൂർ, കോലാഴി സ്വദേശിനി കെ. മീര. കഴിഞ്ഞ നാല് വർഷമായുള്ള പരിശ്രമത്തിന്റെ ഫലമാണിത്. ഇത്രയും മികച്ചൊരു റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും മീര പറയുന്നു. ഇത്തവണ സിവിൽ സർവ്വീസ് ഫലം നൽകുന്നത് കേരളത്തിന് അഭിമാന നേട്ടമാണ്.
761 പേരാണ് ഇത്തവണ സിവിൽ സർവീസിന് യോഗ്യത നേടിയത്. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗ്രതി അശ്വതി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം റാങ്കും കരസ്ഥമാക്കി. ആദ്യ ആറ് റാങ്കുകളിൽ അഞ്ചും വനിതകൾക്കാണ്. മീരയ്ക്ക് പുറമേ മലയാളികളായ മിഥുൻ പ്രോംരാജ് പന്ത്രണ്ടാം റാങ്കും കരിഷ്മ നായർ പതിനാലാം റാങ്കും സ്വന്തമാക്കി. 836 ഒഴിവുകളുണ്ടായെങ്കിലും 761 പേർ മാത്രമാണ് സർവീസിന് യോഗ്യത നേടിയത്. ഇതിൽ 545 പുരുഷന്മാരും 216 പേർ വനിതകളുമാണ്.
റാങ്ക് പട്ടികയിലെ മറ്റ് മലയാളികൾ ചുവടെ: പി ശ്രീജ (റാങ്ക് 20), അപർണ രമേശ് (റാങ്ക് 35), അശ്വതി ജിജി (റാങ്ക് 41), നിഷ (റാങ്ക് 51), വീണ എസ് സുധൻ (റാങ്ക് 57), അപർണ എംബി (റാങ്ക് 62), ദീന ?ദസ്ത?ഗീർ (റാങ്ക് 63), പ്രസന്നകുമാർ (റാങ്ക് 100), ആര്യ ആർ നായർ (റാങ്ക് 113), കെ.എം. പ്രിയങ്ക (റാങ്ക് 121), മാലിനി എസ് (റാങ്ക് 135), പി ദേവി (റാങ്ക് 143), ആനന്ത് ചന്ദ്രശേഖർ (റാങ്ക് 145), എ.ബി.ശിൽപ (റാങ്ക് 147), മിന്നു പി (റാങ്ക് 150), രാഹുൽ എൽ. നായർ (റാങ്ക് 154), അഞ്ചു വിൽസൺ (റാങ്ക് 156), ശ്രീതു എസ്എസ് (റാങ്ക് 163), പ്രസാദ് കൃഷ്ണൻ (റാങ്ക് 209), തസ്നി ഷാനവാസ് (റാങ്ക് 250), എ.എൽ രേഷ്മ (റാങ്ക് 256), കെ അർജുൻ (റാങ്ക് 257), സി.ബി.റെക്സ് (റാങ്ക് 293), അലക്സ് എബ്രഹാം (റാങ്ക് 299), തേജസ് യു.പി. (റാങ്ക് 300), മെർലിൻ ?ദാസ് (റാങ്ക് 307), ആൽഫ്രെഡ് ഒ.വി (റാങ്ക് 310), എസ്.?ഗൗതം രാജ് (റാങ്ക് 311), പി. ഗൗതമി (317), പ്രദീപ് കെ. (343), ?ഗോകുൽ എസ് (റാങ്ക് 357), അനീസ് എസ് (റാങ്ക് 403), സിബിൻ പി (റാങ്ക് 408), ഹരിപ്രസാദ് കെ.കെ (റാങ്ക് 421), സാന്ദ്ര സതീഷ് (റാങ്ക് 429), ജി. അരവിന്ദ് (റാങ്ക് 436), ജയകൃഷ്ണൻ (റാങ്ക് 444), എസ്. മുഹമ്മദ് യാക്കൂബ് (റാങ്ക് 450), ശ്വേത കെ സു?ഗുണൻ (റാങ്ക് 456), സബീൽ പൂവക്കുണ്ടിൽ (റാങ്ക് 470), അജേഷ് എ (റാങ്ക് 475), അശ്വതി എസ് (റാങ്ക് 481), പ്രെറ്റി പ്രകാശ് (റാങ്ക് 485), നീന വിശ്വനാഥ് (റാങ്ക് 496), നിവേദിത രാജ് (റാങ്ക് 514), അനഘ വി (റാങ്ക് 528), മുഹമ്മദ് സാഹിദ് (റാങ്ക് 597), അരുൺ കെ പവിത്രൻ (റാങ്ക് 618)
മീരയ്ക്ക് ടീച്ചറായ അമ്മയാണ് സിവിൽ സർവീസിലേക്ക് വഴികാട്ടിയത്. സർവീസിലേക്കെത്തിയാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനാകുമെന്ന അമ്മയുടെ മാർഗനിർദേശമാണ് കാര്യങ്ങൾ ഇവിടെ വരെയെത്തിച്ചത്. പരീക്ഷ എഴുതാനും റാങ്ക് നേടിയെടുക്കാനുമെല്ലാം അമ്മയായിരുന്നു പ്രചോദനം. എയർഫോഴ്സിൽ പോകാനായിരുന്നു കുട്ടിക്കാലത്തുള്ള ആഗ്രഹം. എന്നാൽ മെഡിക്കൽ യോഗ്യത ലഭിച്ചില്ല. 2017 നംവബറിൽ ബെംഗളൂരുവിലെ എൻജിനിയറിങ് ജോലി ഉപേക്ഷിച്ചാണ് സിവിൽ സർവീസിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചത്.
2018 മുതൽ തിരുവനന്തപുരത്ത് പരിശീലനം തുടങ്ങി. ആദ്യ മൂന്ന് തവണ നിരാശയായിരുന്നു ഫലം. അടുത്ത അവസരത്തിൽ ലക്ഷ്യം നേടി. നേടിയെടുക്കാനാകുമെന്ന വിശ്വാസമുണ്ടായിരുന്നു. ചെയ്ത് കാണിക്കണമെന്നും ആഗ്രഹിച്ചു. നാല് വർഷത്തെ പരിശ്രമത്തിൽ ആഗ്രഹിച്ച നേട്ടത്തിലെത്താനായി. കേരളാ കേഡർ തന്നെയാണ് ആഗ്രഹം.തൃശൂർ തിരൂർ സ്വദേശി കെ രാംദാസിന്റെയും കെ രാധികയുടെയും മൂത്ത മകളാണ് മീര. സഹോദരി:വൃന്ദ.
നാട് ഒരുപാട് കഷ്ടപ്പാടിലൂടെയാണ് നീങ്ങുന്നതെന്നു മീര പ്രതികരിച്ചു. നാടിന് എന്തെങ്കിലും സംഭാവന ചെയ്യാനാകുമെന്ന് ഈ നേട്ടത്തിലൂടെ പ്രതീക്ഷിക്കുന്നുവെന്നും മീര പറയുന്നു. റാങ്ക് തികച്ചും അപ്രതീക്ഷിതമാണെന്ന് 12ാം റാങ്ക് നേടിയ മിഥുൻ പ്രേംരാജും പ്രതികരിച്ചു. കോഴിക്കോട് വടകര സ്വദേശിയാണ് മിഥുൻ പ്രേംരാജ്.
മറുനാടന് മലയാളി ബ്യൂറോ