- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ റാങ്ക് ഡൽഹി സ്വദേശി ടിന ഡാബിക്ക്; ആദ്യ പത്തു റാങ്കിൽ മലയാളികളില്ല; 14-ാം റാങ്ക് നേടിയ കീർത്തിയും 33-ാം റാങ്ക് നേടിയ ആനന്ദും മുന്നിലെത്തിയ മലയാളികൾ
ന്യൂഡൽഹി: 2015ലെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ റാങ്ക് ഡൽഹി സ്വദേശി ടിന ഡാബിക്ക്. ആദ്യ പത്തു റാങ്കിൽ മലയാളികളില്ല. 14-ാം റാങ്ക് നേടിയ സി കീർത്തിയും 33-ാം റാങ്ക് നേടിയ ഒ ആനന്ദുമാണ് പട്ടികയിൽ മുന്നിലെത്തിയ മലയാളികൾ. കശ്മീർ സ്വദേശി അത്താർ ആമിർ ഉൽ ഷാഫിഖാൻ, ഡൽഹി സ്വദേശി ജസ്മീത് സിങ് സദ്ദു, ആർത്തിക ശുക്ല, ശശാങ്ക് ത്രിപാദി, ആശിഷ് തിവാരി, ശരണ്യ ആരി, കുംഭീജ്കർ യോഗേഷ് വിജയ്, കരൺ സത്യാർഥി, അനുപം ശുക്ല എന്നിവരാണ് രണ്ട് മുതൽ പത്ത് വരെയുള്ള റാങ്ക് ജേതാക്കൾ. 172 അംഗ സംവരണ പട്ടികയിൽ ജനറൽ86, ഒ.ബി.സി74, എസ്.സി08, എസ്.ടി4 വിഭാഗക്കാർ ഇടംപിടിച്ചു. 2015 ഡിസംബറിൽ നടന്ന പരീക്ഷയുടെയും 2016 മാർച്ച്‌മെയ് മാസങ്ങളിൽ നടന്ന അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് യു.പി.എസ്.സി പട്ടിക തയാറാക്കിയത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സെൻട്രൽ സർവീസസ് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസസ് എന്നീ തസ്തികകളിലേക്കാണ് ട്രെയിനിങ്ങിന് ശേഷം ഉദ്യോഗാർഥികളെ നിയമിക്കുന്നത്.
ന്യൂഡൽഹി: 2015ലെ സിവിൽ സർവീസ് പരീക്ഷയിൽ ആദ്യ റാങ്ക് ഡൽഹി സ്വദേശി ടിന ഡാബിക്ക്. ആദ്യ പത്തു റാങ്കിൽ മലയാളികളില്ല. 14-ാം റാങ്ക് നേടിയ സി കീർത്തിയും 33-ാം റാങ്ക് നേടിയ ഒ ആനന്ദുമാണ് പട്ടികയിൽ മുന്നിലെത്തിയ മലയാളികൾ.
കശ്മീർ സ്വദേശി അത്താർ ആമിർ ഉൽ ഷാഫിഖാൻ, ഡൽഹി സ്വദേശി ജസ്മീത് സിങ് സദ്ദു, ആർത്തിക ശുക്ല, ശശാങ്ക് ത്രിപാദി, ആശിഷ് തിവാരി, ശരണ്യ ആരി, കുംഭീജ്കർ യോഗേഷ് വിജയ്, കരൺ സത്യാർഥി, അനുപം ശുക്ല എന്നിവരാണ് രണ്ട് മുതൽ പത്ത് വരെയുള്ള റാങ്ക് ജേതാക്കൾ.
172 അംഗ സംവരണ പട്ടികയിൽ ജനറൽ86, ഒ.ബി.സി74, എസ്.സി08, എസ്.ടി4 വിഭാഗക്കാർ ഇടംപിടിച്ചു. 2015 ഡിസംബറിൽ നടന്ന പരീക്ഷയുടെയും 2016 മാർച്ച്‌മെയ് മാസങ്ങളിൽ നടന്ന അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് യു.പി.എസ്.സി പട്ടിക തയാറാക്കിയത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സെൻട്രൽ സർവീസസ് ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി സർവീസസ് എന്നീ തസ്തികകളിലേക്കാണ് ട്രെയിനിങ്ങിന് ശേഷം ഉദ്യോഗാർഥികളെ നിയമിക്കുന്നത്.