- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിവിൽ സർവീസസ് -2020 പരീക്ഷയുടെ അഭിമുഖം ഏപ്രിൽ 26 മുതൽ; അർഹത നേടിയത് 2,046 ഉദ്യോഗാർഥികൾ
ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് നീട്ടിവച്ച 2020-ലെ സിവിൽ സർവീസസ് പരീക്ഷയുടെ അഭിമുഖം ഏപ്രിൽ 26 നടത്താൻ തീരുമാനിച്ച് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു.പി.എസ്.സി). 2,046 ഉദ്യോഗാർഥികളാണ് അഭിമുഖത്തിനായി അർഹത നേടിയിട്ടിട്ടുള്ളത്.
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികളുടെ പേര്, അഭിമുഖത്തീയതി, സമയം, തുടങ്ങിയ വിവരങ്ങൾ യു.പി.എസ്.സി ഔദ്യോഗിക വെബ്സൈറ്റായ ൗുരെ.ഴീ്.ശിൽ ലഭിക്കും.
മെയിൻ പരീക്ഷയ്ക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് അഭിമുഖത്തിനായി ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തിട്ടുള്ളത്. ജൂൺ 18 വരെയാണ് അഭിമുഖം. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിൽ വ്യോമമാർഗം അഭിമുഖത്തിന് എത്തുന്ന ഉദ്യോഗാർഥികൾക്ക് ടിക്കറ്റ് തുക തിരികെ നൽകാനും യു.പി.എസ്.സി തീരുമാനിച്ചിട്ടുണ്ട്.
എയർ ഇന്ത്യയോ മറ്റേതെങ്കിലും സ്വകാര്യ എയർലൈൻസോ ബുക്ക് ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥിക്ക് ഇരുഭാഗത്തേക്കുമുള്ള ഏറ്റവും കുറഞ്ഞ വിമാന നിരക്ക് തിരികെ നൽകും. ഇതിനായി ടിക്കറ്റിന്റെ കോപ്പിയും ബോർഡിങ് പാസും കൈയിൽ കരുതണം.
മെയ്ക്ക് മൈ ട്രിപ്പ്, യാത്ര, ഗോഐബിബോ, ഈസ് മൈ ട്രിപ്പ് തുടങ്ങിയ സ്വകാര്യ ട്രാവൽ ഏജന്റ്സ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് തുക ലഭിക്കില്ലെന്നും യു.പി.എസ്.സി അറിയിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്