നൈജീരിയ : ആഭ്യന്തര യുദ്ധം നടക്കുന്ന നൈജീരിയയിൽ നിന്നും പുറത്ത് വരുന്നത് വേദനിപ്പിക്കുന്ന ദൃശ്യങ്ങൾ. ഇവിടെ മുസ്ലിം വിഭാഗവും ക്രിസ്ത്യൻ വിഭാഗവും തമ്മിൽ നടക്കുന്ന സംഘട്ടനത്തിൽ മരണ സംഖ്യ വർധിക്കുന്നതായാണ് റിപ്പോർട്ട് പുറത്ത് വരുന്നത്. കടുന എന്ന സംസ്ഥാനത്ത് അക്രമങ്ങളിൽ 55 പേർ മരിച്ചുവെന്നും സംഭവത്തിൽ 22 പേർ അറസ്റ്റിലായിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സംഘർഷാവസ്ഥ നിലനിൽക്കുന്ന സ്ഥലത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസ് സേനയെ വിന്യസിച്ചിരിക്കുകയായിരുന്നു.

കസ്വാൻ മഗാനി എന്ന നഗരത്തിൽ സംഘട്ടനം പൊട്ടിപ്പുറപ്പെടുകയും ഇവിടെ രണ്ട് പേർ
മരിക്കുകയും ചെയതത് ഏതാനും ദിവസം മുൻപാണ്‌. ഈ ഭാഗത്ത് 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ ഭാഗത്ത് മുസ്ലിം വിശ്വാസികളുടെ വീടുകൾ തീവെച്ച് നശിപ്പിച്ച സംഭവം ഏറെ സംഘർഷങ്ങൾക്ക് കാരണമായിരുന്നു. കടുന സിറ്റിയുടെ 30 മൈൽ വിസ്തീർണ്ണത്തിൽ മുസ്ലിം വിഭാഗങ്ങളും ക്രിസ്ത്യൻ വിഭാഗങ്ങളും ഏറ്റുമുട്ടിയെന്നും പ്രദേശവാസികൾ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.