- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഡിജെഎസിനു പിന്നാലെ സി.കെ. ജാനുവും എൻഡിഎ മുന്നണി വിടാൻ തയാറാകുന്നു; സഖ്യമുണ്ടാക്കിയപ്പോൾ നല്കിയ വാഗ്ദാനങ്ങൾ ബിജെപി പാലിച്ചില്ല; പ്രതീക്ഷയുമായി വരുന്നവരുടെ വിശ്വാസത്തിനു മങ്ങലേൽക്കുമ്പോൾ മറ്റു രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ടിവരുമെന്നും ജാനു
കൽപ്പറ്റ: ബിഡിജെഎസിനു പിന്നാലെ സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയസഭയും എൻഡിഎയിൽനിന്ന് അകലുന്നു. തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയപ്പോൾ ബിജെപി നല്കിയ വാഗ്ദാനങ്ങളൊന്നും പാർട്ടി ചെയർപേഴ്‌സൺ സി.കെ. ജാനു ആരോപിച്ചു. സഖ്യത്തിന്റെ ഭാഗമായി ഒരു വർഷമായിട്ടും വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും ജാനു പറഞ്ഞു. എല്ലായിടത്തുനിന്നും ഉപേക്ഷിക്കപ്പെടുന്ന ആളുകൾ എന്തെങ്കിലും പ്രതീക്ഷയുമായി വരുമ്പോൾ അവരുടെ വിശ്വാസത്തെ മങ്ങലേൽപിച്ചാൽ പിന്നെ അവർക്ക് പിടിച്ചുനിൽക്കാൻ പറ്റില്ല. പറഞ്ഞ വാക്ക് പാലിക്കുക എന്നത് ജനാധിപത്യ മര്യാദയാണ്- സി.കെ. ജാനു നിലപാടു വ്യക്തമാക്കി. മുഖ്യധാരാ രാഷ്ട്രീയ മുന്നണികൾ ഉപേക്ഷിച്ചപ്പോഴാണ് കേരളത്തിലെ ദളിതർക്കും ആദിവാസികൾക്കും എൻഡിഎ പോലുള്ള ഒരു മുന്നണിയുടെ ഭാഗമാകേണ്ടി വന്നത്. പ്രധാന മുന്നണികളുടെ പീഡനങ്ങൾ തന്നെയാണ് ഞങ്ങളെക്കൊണ്ട് എൻഡിഎയുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കിച്ചത്. അതിന്റെ ഉത്തരവാദിത്തം കേരളത്തിലെ രണ്ട് മുന്നണികൾക്ക് തന്നെയാണ്.
കൽപ്പറ്റ: ബിഡിജെഎസിനു പിന്നാലെ സി.കെ. ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയസഭയും എൻഡിഎയിൽനിന്ന് അകലുന്നു. തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയപ്പോൾ ബിജെപി നല്കിയ വാഗ്ദാനങ്ങളൊന്നും പാർട്ടി ചെയർപേഴ്‌സൺ സി.കെ. ജാനു ആരോപിച്ചു. സഖ്യത്തിന്റെ ഭാഗമായി ഒരു വർഷമായിട്ടും വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും ജാനു പറഞ്ഞു.
എല്ലായിടത്തുനിന്നും ഉപേക്ഷിക്കപ്പെടുന്ന ആളുകൾ എന്തെങ്കിലും പ്രതീക്ഷയുമായി വരുമ്പോൾ അവരുടെ വിശ്വാസത്തെ മങ്ങലേൽപിച്ചാൽ പിന്നെ അവർക്ക് പിടിച്ചുനിൽക്കാൻ പറ്റില്ല. പറഞ്ഞ വാക്ക് പാലിക്കുക എന്നത് ജനാധിപത്യ മര്യാദയാണ്- സി.കെ. ജാനു നിലപാടു വ്യക്തമാക്കി.
മുഖ്യധാരാ രാഷ്ട്രീയ മുന്നണികൾ ഉപേക്ഷിച്ചപ്പോഴാണ് കേരളത്തിലെ ദളിതർക്കും ആദിവാസികൾക്കും എൻഡിഎ പോലുള്ള ഒരു മുന്നണിയുടെ ഭാഗമാകേണ്ടി വന്നത്. പ്രധാന മുന്നണികളുടെ പീഡനങ്ങൾ തന്നെയാണ് ഞങ്ങളെക്കൊണ്ട് എൻഡിഎയുമായി രാഷ്ട്രീയസഖ്യം ഉണ്ടാക്കിച്ചത്. അതിന്റെ ഉത്തരവാദിത്തം കേരളത്തിലെ രണ്ട് മുന്നണികൾക്ക് തന്നെയാണ്. അല്ലാതെ അങ്ങനെയൊരു മുന്നണിക്കൊപ്പം ചേരുന്നു എന്നുപറഞ്ഞ് കുറ്റപ്പെടുത്തുന്നവർ ഞങ്ങൾക്കുവേണ്ടി എന്താണ് ചെയ്തത് എന്നുകൂടി വ്യക്തമാക്കണമെന്നും സി.കെ. ജാനു ചോദിക്കുന്നു.
മുന്നണി സംവിധാനങ്ങളുടെ ഭാഗമായി നിന്നാൽ നീതി കിട്ടില്ലെന്നു മനസ്സിലായി. സെക്രട്ടേറിയേറ്റിന്റെ മുന്നിലല്ല ആദിവാസികളുടെ ജീവിതം മാറ്റേണ്ടതെന്നും അതിനുള്ളിൽ ഇരുന്നാണെന്നുമുള്ള തിരിച്ചറിവുണ്ടായി. മൂന്നാം മുന്നണി നടപ്പാക്കാൻ കഴിയാത്ത സംവിധാനമല്ലെന്ന് കാലത്തോടൊപ്പം ജനങ്ങൾ മനസ്സിലാക്കും. നിലവിലെ മുന്നണികൾ ജനങ്ങളിൽ നിന്നും അകലുമ്പോൾ സ്വീകാര്യമായ ഒരു സംവിധാനത്തിലേക്ക് ജനം മാറും. പീഡനങ്ങൾ തുടർക്കഥയാകുമ്പോൾ ഏതു സംവിധാനം ഒപ്പം നിൽക്കും എന്നതനുസരിച്ച് ജനം മാറും എന്നും ജാനു പ്രതീക്ഷ പ്രകടിപ്പിച്ചു.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ആദിവാസി ഗോത്രമഹാസഭയുടെ രാഷ്ട്രീയപാർട്ടിയായി ജനാധിപത്യ രാഷ്ട്രീയ സഭ രൂപീകരിച്ച് എൻഡിഎയ്ക്കൊപ്പം ജാനു സഖ്യം ചേർന്നത് വിവാദങ്ങൾക്ക് കാരണമായിരുന്നു.