കൊച്ചി: ദളിതർക്ക് ഇപ്പോഴും രാഷ്ട്രീയ പാർട്ടികൾ അയിത്തം കൽപ്പിക്കുകയാണെന്നു പ്രസ്താവന നടത്തി കൈയടി നേടിയ പട്ടികജാതി ക്ഷേമ ടൂറിസം മന്ത്രി എ.പി അനിൽകുമാറിന്റെ പ്രസ്തവനക്കെതിരെ ആദിവാസി നേതാവ് സി കെ ജാനു. ആദിവാസികളെ പാടെ അവഗണിക്കുന്ന രിതി സർക്കാർ തുടരുകയാണെന്നും നിൽപ്പ് സമരത്തിൽ സർക്കാർ പറഞ്ഞ കരാറുകൾ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ലെന്നും സി.കെ ജാനു പറയുന്നു. അവഗണനയ്ക്ക് എതിരെ ജനുവരി ഒന്നാം തിയതി മുതൽ വിണ്ടും നിൽപ്പ് സമരവുമായി മുന്നോട് പോകാൻ ഒരുങ്ങുകയാണ് ഇവർ. മറുനാടൻ മലയാളിക്ക് നൽകിയ അഭിമുഖത്തിൽ ആണ് സി.കെ ജാനു സർക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ പ്രതികരിച്ചത്.

? ആദിവാസികൾക്ക് അയിത്തം കൽപ്പിക്കുന്നു എന്ന പട്ടികജാതി ക്ഷേമ, ടൂറിസം മന്ത്രി എ.പി അനിൽകുമാറിന്റെ പ്രസ്തവനയെ പറ്റി എന്താണ് പറയാനുള്ളത് 

ഇവരൊക്കെ ഇങ്ങനെ പറയേണ്ട ആളുകളല്ല. ഈ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ട ആളുകളാണ് ഈ പ്രസ്താവന നടത്തുന്നത് എന്നത് വെറും വെരോധാഭാസം മാത്രമായേ ഞങ്ങൾക്ക് കാണാനെ കഴിയു പ്രതിപക്ഷത്തിരിക്കുന ഒരാൾ പറഞ്ഞാൽ അതിൽ എന്തെങ്കിലും ഒരു ന്യായം ഉള്ളതായി തോന്നാം, ഇതിൽ ഒട്ടും ന്യായം ഇല്ല . പലതിൽ നിന്നും ഒളിച്ചോടാനുള്ള വഴി മാത്രമാണ് ഇത്. ഇതുവരെ ആദിവാസികളോട് തോന്നാത്ത വികാരം ഇപ്പോൾ മന്ത്രിക്കു തോന്നിയത് വോട്ടു രാഷ്ട്രിയം മാത്രം മനസ്സിൽ കണ്ടിട്ടാണെന്ന് തോന്നുന്നു. വെറുതെ കൈയടി വാങ്ങിക്കാൻ പറയുന്നത് എന്താണെന്നും മന്ത്രി ശ്രദ്ധിച്ചാൽ വളരെ നന്നായിരിക്കും.

? നിൽപ്പ് സമരം സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എത്രത്തോളം പാലിക്കപെട്ടു

സർക്കാർ തന്ന വാഗ്ധാനങ്ങൾ ഒന്നും പാലിക്കപെട്ടില്ല, ആറളം ഫാമിലുള്ള പൈനാപ്പിൾ കൃഷി അവസാനിപ്പിക്കും, മൃഗ ശല്യം അകറ്റാൻ വേണ്ടി ഫെൻസിങ് ഇടാം, ആദിവാസി മേഖലകളിൽ ആന വരാതിരിക്കാൻ ട്രെൻജു കുഴിക്കാം ,സമഗ്ര വികസന പദ്ധതി നടപ്പിലാകും, മുത്തങ്ങയിൽ നിന്ന് കുടിയിറക്കപ്പെട്ട മുഴുവൻ ആദിവാസി കുടുംബത്തിനും ഒരേക്കർ ഭുമിയും പുനരധിവാസവും അതിനോടൊപ്പം നഷ്ടപരിഹാരവും കൊടുക്കും, ആദിവാസി പ്രദേശങ്ങൾ പട്ടികവർഗ പ്രദേശങ്ങൾ ആക്കാനുള്ള നടപടികൾ ചെയ്യും, ഇങ്ങനെ കുറെ കരാറിന്റെ അടിസ്ഥാനത്തിൽ ആണ് അന്ന് നില്പ് സമരം പിൻവലിച്ചത്

അതൊന്നും ഇതുവരെ സർകാർ പാലിച്ചില്ല. ആകെ സർക്കാർ നടപ്പിൽ ആക്കാൻ ശ്രമിച്ച കാര്യങ്ങൾ പ്രായോഗികമായി ജനങ്ങളുടെ കയ്യിൽ കിട്ടിയിട്ടും ഇല്ല. ഉദാഹരണം പറയുകയാണെങ്കിൽ മുത്തങ്ങയിലെ സംഭവുമായി ബന്ധപെട്ടു ജയിൽ അടച്ച കുട്ടികൾക്കുള്ള നഷ്ട പരിഹാരം കൊടുക്കും എന്ന് പറഞ്ഞതിൽ 26 കുട്ടികൾക്ക് മാത്രമാണ് നഷ്ട്ടപരിഹാരം കൊടുത്തത്. മനുഷ്യാവകാശ കമ്മിഷന്റെ കണക്കു പ്രകാരം ഇവർ 161 കുട്ടികൾ ഉണ്ട്. ആദിവാസികൾക്ക് കൊടുക്കാനുള്ള ഭുമി സർക്കാർ കണ്ടെത്തി. പക്ഷെ അത് ആർക്കും ഇതുവരെ കിട്ടിയില്ല. അത് ചെയ്യാൻ സർക്കാർ കാണിക്കുന്ന നിസംഗതക്കു എതിരെയും നിൽപ്പ് സമരത്തിൽ പറഞ്ഞ കാര്യങ്ങൾ പാലിക്കപ്പെടാതത്തിൽ പ്രതിഷേധിച്ചും ഞങ്ങൾ വിണ്ടും സമരത്തിന് ഒരുങ്ങുകയാണ്. ഈ വരുന്ന ജനുവരി ഒന്നാം തിയതി സെക്രട്ടറിയേറ്റിന്റെ മുൻപിൽ വിണ്ടും നിൽപ്പ് സമരം ആരംഭിക്കാൻ ആണ് ഞങ്ങളുടെ ഇപ്പോഴത്തെ തിരുമാനം

? ആദിവാസികൾക്ക് പലർക്കും മാവോയിസ്റ്റ് ബന്ധങ്ങൾ ഉണ്ടെന്നുള്ള ചില ആക്ഷേപങ്ങൾ ഉയർന്നു വരുന്നില്ലേ അതിനെ കുറിച്ച് എന്താണ് പറയാനുള്ളത്

അത് തികച്ചും അസത്യമായ കാര്യം ആണ്. അങ്ങനെ ഒരു സംശയം ഉള്ളവർ അന്വേഷിച്ചു കണ്ടെത്തട്ടേ. പലപ്പോഴും മാവോയിസ്റ്റ് ബന്ധങ്ങൾ ഉണ്ടെന്നു പറഞ്ഞു ആദിവാസികളെ ഭയപെടുത്തുന്ന സംഭവങ്ങൾ ഉണ്ടായിടുണ്ട്

? ഇപ്പോൾ ആദിവാസികൾ നേരിടുന്ന പ്രധാന പ്രശങ്ങൾ എന്തൊക്കെയാണ്

പ്രധാനമായും ഭു പ്രശനം ആണ് കേരളത്തിലെ വനമേഖലയിൽ ജിവിക്കുന ആദിവാസികളെ സംബധിച്ചുള്ള പ്രധാന പ്രശ്‌നം . രണ്ടും നാലും സെന്റു സ്ഥലത്ത് കുടിൽ കെട്ടി താമസിക്കുന്ന കോളനികളിലെ ഇവരുടെ വല്ലാത്ത ജിവിതത്തിനു ഒരു മാറ്റം ഉണ്ടാക്കണം, സ്വന്തമായി ഒരു വിട് വക്കാനുള്ള സ്ഥലമോ അതിനുള്ള സൗകര്യമോ അവർക്കില്ല.

മരിച്ചാൽ കുഴിച്ചിടാൻ പോലും ഭുമി ഇല്ല, അതുപോലെ ചെറിയ കുഞ്ഞുങ്ങളുടെ പോഷകാഹാരകുറവുകൾ, ഗർഭിണിയായ പല സ്ത്രികളും മരണത്തിനു പോലും കിഴടങ്ങുന്നു. മാലിന്യം നിറഞ്ഞ അവാസ രിതി തുടങ്ങിയ പ്രതിസന്ധികളിലൂടെയാണ് ഓരോ ആദിവാസി ഉരുകളും ഇപ്പോൾ കടന്നു പോകുന്നത്. ഈ പ്രശനങ്ങൾക്ക് കാരണം ഇവർക്കു സ്വന്തമായി നിലനിൽപ്പ് ഇല്ലാത്തതു കൊണ്ടുള്ള പ്രശ്‌നമാണ്. സ്വന്തമായി കുറച്ചു ഭുമി ഇവർക്ക് ലഭിച്ചാൽ അവർക്ക് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ അവിടെ തന്നെ ഉത്പാദിപ്പിച്ചു അവർക്ക് ജീവിക്കാം. നല്ല ആഹാരം, വൃത്തി, പട്ടിണി തുടങ്ങിയ പ്രശ്‌നങ്ങൾക്ക് ഇതു വലിയ പരിഹാരം ആകും

? പി.കെ ജയലക്ഷ്മിയെ പോലെ ആദിവാസികളെ അടുത്തറിയുന്ന ഒരു മന്ത്രി ഉണ്ടായിട്ടും ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിയാത്തതിന്റെ കാരണം എന്താണ്

മുഴവൻ ജയലക്ഷ്മിയുടെ കുഴപ്പം കൊണ്ടാണ് എന്ന് പറയുന്നില്ല, ഇവർ കാരണമല്ല ഈ പ്രശ്‌നങ്ങൾ എത്രയും രൂക്ഷമായത്. ആദിവാസികൾ നേരിടുന്ന വലിയ പ്രശ്‌നങ്ങൾ ഇപ്പോഴും നിലനിൽക്കാൻ കാരണം നിലവിലുള്ള രാഷ്ട്രിയ സംവിധാനം ആണ്. അതിനു യാതൊരു മാറ്റവും വരുന്നില്ല. മുൻപ് ഭരിച്ച ഇടതു മുന്നണിയും ഇപ്പോൾ ഭരിക്കുന്ന സർകാരും ഒരുപോലെ ആണ് ആദിവാസികളെ അവഗണിച്ചിട്ടുള്ളത്. ചില കാര്യങ്ങൾ വളരെ ഉത്തരവാദിത്തമായി ചെയ്യാമായിരുന്നു. ജയലക്ഷ്മിക്കു അത് ചെയ്തില്ല എന്നത് സത്യമാണ്. പക്ഷെ മുഴവനായും ഇവർ മാത്രം വിചാരിച്ചാൽ പരിഹരിക്കാവുന്ന പ്രശ്‌നങ്ങൾ അല്ല കേരത്തിലെ ആദിവാസികൾ ഇപ്പോൾ നേരിടുനത്.

കേരളത്തിലെ ഇപ്പോഴുള്ള ഭരണ സംവിധാനത്തിന്റെ വലിയ പരാജയമാണ് ആണ് ആദിവാസികളോട് ഇപ്പോൾ കാണിക്കുന്ന അവഗണയും കൊടുത്ത വാക്ക് പാലിക്കാത്തതും എന്ന് സി.കെ ജാനു പറയുന്നു. ഇതുകൊണ്ടൊന്നും തളരാതെ മണ്ണിന്റെ മക്കൾ വിണ്ടും നിന്ന് സമരം ചെയ്യാൻ ഒരുങ്ങുകയാണ്. തിരുവനന്തപുരത്തു ഭരണ സിര കേന്ദ്രത്തിൽ ആവേശത്തോടെ വരുന്ന പുതുവർഷ പുലരിയിൽ നിൽപ്പ് സമരത്തിന് ഇവരെത്തും.