- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സികെ ജാനു എൻഡിഎ വിട്ടു; ജനാധിപത്യ രാഷ്ട്രീയ സഭയുടെ തീരുമാനം എൻഡിഎയിലെ അവഗണനയിൽ മനം മടുത്ത്; എല്ലാം പരിഹരിക്കാം എന്ന് പറഞ്ഞ് പറ്റിക്കുന്നത് ഇനിയും സഹിക്കാൻ പറ്റില്ലെന്ന് നേതൃത്വം; ഇരു മുന്നണികളുമായും ചർച്ചയ്ക്ക് തയ്യാറെന്നും സികെ ജാനു
കോഴിക്കോട്: സി കെ ജാനു എൻഡിഎ വിട്ടു. ജാധിപത്യ രാഷ്ട്രീയ സഭ എൻഡിഎ വിട്ട കാര്യം സികെ ജാനു തന്നെയാണ് കോഴിക്കോട് ഇക്കാര്യം അറിയിച്ചത്. തീരുമാനം മുന്നണിക്കുള്ളിൽ പാർട്ടി നേരിട്ട അവഗണനയിൽ പ്രതിഷേധിച്ചാണെന്നും അവർ പറഞ്ഞു. മുന്നണിയുടെ ഭാഗമായതിന് ശേഷം വാഗ്ദാനം ചെയ്യപ്പെട്ട ബോർഡ് കോർപ്പറേഷൻ ഉൾപ്പടെയുള്ള പദവികൾ ലഭിച്ചില്ലെന്നും പലവട്ടം ഇതേക്കുറിച്ച് ചർച്ച നടത്താമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ലെന്നും അവർ പറഞ്ഞു. എൻഡിഎ വിട്ട അവർ ഇരു മുന്നണികളുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും കൂട്ടിച്ചേർത്തു. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കമം എന്ന നിലപാട് അവർ ആവർത്തിക്കുകയും ചെയ്തു.അവഗണ തുടരുന്നതിനാൽ എൻഡിഎ വിടുന്ന കാര്യം ആലോചനയിലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടുവർഷമായിട്ടും കേരളത്തിലെ എൻഡിഎയിൽ നിന്നും അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ല. മുന്നണി വിടണമെന്ന ചർച്ച പാർട്ടിക്കുള്ളിൽ ശക്തമായിരുന്നുവെന്നും ജാനു പറഞ്ഞു. എൻഡിഎ വിടുന്ന കാര്യത്തിൽ അടുത്ത സംസ്ഥാനകമ്മി
കോഴിക്കോട്: സി കെ ജാനു എൻഡിഎ വിട്ടു. ജാധിപത്യ രാഷ്ട്രീയ സഭ എൻഡിഎ വിട്ട കാര്യം സികെ ജാനു തന്നെയാണ് കോഴിക്കോട് ഇക്കാര്യം അറിയിച്ചത്. തീരുമാനം മുന്നണിക്കുള്ളിൽ പാർട്ടി നേരിട്ട അവഗണനയിൽ പ്രതിഷേധിച്ചാണെന്നും അവർ പറഞ്ഞു. മുന്നണിയുടെ ഭാഗമായതിന് ശേഷം വാഗ്ദാനം ചെയ്യപ്പെട്ട ബോർഡ് കോർപ്പറേഷൻ ഉൾപ്പടെയുള്ള പദവികൾ ലഭിച്ചില്ലെന്നും പലവട്ടം ഇതേക്കുറിച്ച് ചർച്ച നടത്താമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ലെന്നും അവർ പറഞ്ഞു.
എൻഡിഎ വിട്ട അവർ ഇരു മുന്നണികളുമായും ചർച്ചയ്ക്ക് തയ്യാറാണെന്നും കൂട്ടിച്ചേർത്തു. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കമം എന്ന നിലപാട് അവർ ആവർത്തിക്കുകയും ചെയ്തു.അവഗണ തുടരുന്നതിനാൽ എൻഡിഎ വിടുന്ന കാര്യം ആലോചനയിലെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സികെ ജാനു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രണ്ടുവർഷമായിട്ടും കേരളത്തിലെ എൻഡിഎയിൽ നിന്നും അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ല. മുന്നണി വിടണമെന്ന ചർച്ച പാർട്ടിക്കുള്ളിൽ ശക്തമായിരുന്നുവെന്നും ജാനു പറഞ്ഞു.
എൻഡിഎ വിടുന്ന കാര്യത്തിൽ അടുത്ത സംസ്ഥാനകമ്മിറ്റി യോഗത്തിൽ വ്യക്തതയുണ്ടാകും എന്ന് നേരത്തെ തന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയിരുന്നു. വാഗ്ദാനം ചെയ്ത പദവികൾ നൽകാത്തതിൽ പാർട്ടി പ്രവർത്തകർക്ക് വലിയ പ്രതിഷേധമുണ്ട്. ഇക്കാര്യം പലതവണ ബിജെപി നേതൃത്വവുമായി സംസാരിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ലെന്നും ജാനു വ്യക്തമാക്കി.
എൻഡിഎയിലെത്തി രണ്ടര വർഷം കഴിഞ്ഞിട്ടും അവഗണന മാത്രമാണ് ലഭിക്കുന്നത്. യുഡിഎഫുമായും എൽഡിഎഫുമായും രാഷ്ട്രീയ ചർച്ചകൾ നടത്തുന്നതിന് തടസമില്ലെന്നും ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ജാനു തുറന്നടിച്ചു.ആദിവാസികളുടെയും ദളിതരുടെയും പാർട്ടിക്ക് കുടുതൽ പരിഗണ നൽകേണ്ടതായിരുന്നു. പേരിനു മാത്രമാണ് ഇപ്പോൾ എൻഡിഎയിൽ തുടരുന്നതെന്നും ജാനും പറഞ്ഞു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടതിവിധി നടപ്പാക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
ശബരിമലയിലെ പ്രായഭേനമന്യേയുള്ള സ്ത്രീപ്രവേശനത്തിനെതിരെ ബിജെപിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ശക്തമാക്കവെ സമരം ബഹിഷ്‌ക്കരിച്ച് എൻഡിഎയിലെ ഘടകക്ഷി കൂടിയായ ജനാധിപത്യ രാഷ്ട്രീയ സഭ നേരത്തെ തന്ന രംഗത്ത് വന്നിരുന്നു. ശബരിമല വിധിക്കെതിരെ സമരത്തിനിറങ്ങുന്നത് ശരിയല്ലെന്ന് എല്ലാ ആചാരങ്ങളും മനുഷ്യനിർമ്മിതം ജനാധിപത്യ രാഷ്ട്രീയസഭ നേതാവ് സി കെ ജാനു മറുനാടൻ മലയാളിയോട് വ്യക്താമക്കി.
പ്രകൃതിയോടിണങ്ങിയ വിശ്വാസവും ആചാരങ്ങളുമാണ് ആദിവാസികൾക്കുള്ളതെന്നും അവിടെ സ്ത്രീ പുരുഷ വേർത്തിരിവുകൾ ഇല്ലെന്നും സികെ ജാനു പറഞ്ഞു.ശബരിമലയിൽ സ്ത്രുപ്രവേശനം അനുവദിച്ച സുപ്രീം കോടതിവിധി അംഗീകരിക്കുന്നു. ജാതി ലിംഗ വ്യത്യാസമില്ലാതെ എല്ലാവർക്കും തുല്യനീതിയെന്ന ഭരണഘടനാ ത്വത്വമാണ് സുപ്രീം കോടതിവിധിയിലുടെ നടപ്പായത്. എല്ലായിടത്തും പ്രതീക്ഷ നഷ്ടപ്പെടുമ്ബാൾ നാം ആശ്രയിക്കുന്ന സംവിധാനം കോടതിയാണ്. എല്ലാ ആചാരങ്ങളും മനുഷ്യനിർമ്മിതമാണ്. ആദിവാസികളുടെ ഗ്രോത്രാചാരങ്ങളിൽ സ്ത്രീകൾക്കും പുരുഷനും തുല്യപരിമണയാണ്. അതിന് പുറമെയാണ് മറ്റ് ദൈവവിശ്വാസം. ആർത്തവം അയിത്തമല്ലെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. വിധിക്കെതിരെ തെരുവിലിറങ്ങുന്നത് ശരിയല്ലെന്നും സികെ ജാനു പറഞ്ഞു.
ബിജെപി ആദിവാസി സമൂഹത്തെ വഞ്ചിച്ചിരിക്കയാണ്. എൻഡിഎയുടെ ഭാഗമായാൽ ദേശീയ പട്ടികജാതി പട്ടിക വർഗ കമ്മിഷനിലോ കേന്ദ്രസർക്കാരിന്റെ ഏതെങ്കിലും ബോർഡ്, കോർപറേഷനുകളിലോ സി.കെ.ജാനുവിന് അംഗത്വം നൽകാമെന്നായിരുന്നു ബിജെപിയുടെ വാഗ്ദാനം്.എന്നാൽ ഒന്നും പാലിക്കപ്പെട്ടിട്ടില്ല. ആദിവാസി ഗോത്രമഹാസഭാ നേതാവും മുത്തങ്ങ സമര നായികയുമായ സികെ ജാനു മൂന്നുവർഷം മുമ്പാണ് എൻഡിഎയോട് അടുത്തത്.
ഗീതാനന്ദൻ അടക്കമുള്ള ആദിവാസി നേതാക്കൾ ഇതിനെ എതിർത്തതോടെ സംഘടനയിൽ ഭിന്നിപ്പുണ്ടായി. സവർണ അജണ്ട പ്രചരിപ്പിക്കുന്ന ബിജെപിയുമായ സഖ്യമുണ്ടാക്കിയത് ആദിവാസി സമൂഹത്തിന്റെ താൽപ്പര്യങ്ങൾക്ക് വിഘാതമാണെന്നാണ് ഗീതാനന്ദൻ ഉയർത്തിയ പ്രധാന വിമർശനം.തുടർന്നാണ് ജനാധിപത്യ രാഷ്ട്രീയ സഭ എന്ന പാർട്ടി സികെ ജാനു രൂപീകരിക്കുന്നത്. എന്നാൽ എൻഡിഎയിൽ യാതൊരു പരിഗണനയും കിട്ടാതായതോടെ അവർ മുന്നണി വിട്ടത്.