- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്നലെ റാഫി ഇന്ന് ഞാൻ ഇനി നാളെ ആരെന്ന് മാത്രമെ അറിയാനുള്ളു'; ആരാധകരുടെ അതിര് കടക്കുന്ന വിമർശനം ഇത് ആദ്യ സംഭവമല്ലെന്ന് ആവർത്തിച്ച് സികെ വിനീത്; യഥാർഥ ആരാധകർ മോശം സമയത്ത് ഒപ്പം നിൽക്കും; ചാൻസ് മിസ്സാക്കി എന്ന് പറയുന്നവർ ബാക്കി ഒന്നും പറയില്ല; ബ്ലാസ്റ്റേഴ്സിന്റെ 'ഫെയ്ക്ക്' ആരാധകരെ കണക്കിന് പരിഹസിച്ച് സൂപ്പർ താരം
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടീം ആണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏതൊരു ടീമും ആഗ്രഹിക്കുന്ന രീതിയിൽ ഗ്യാലറികൾ നിറക്കുന്ന മഞ്ഞപ്പടയ്ക്ക് മുന്നിൽ കളിക്കാൻ കഴിയുക എന്നത് ഏതൊരു ഫുട്‌ബോൾ താരത്തിന്റേയും സ്വപ്‌നമാണെന്ന് പല പ്രമുഖ താരങ്ങളും പറഞ്ഞിട്ടുമുണ്ട്. യൂറോപ്പിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലുമൊക്കെ കാണുന്നത്‌പോലെ ആടിയും പാടിയും ഉത്സവ അന്തരീക്ഷത്തിലാണ് മിക്കപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ സ്‌റ്റേഡിയത്തിൽ ഒഴികിയെത്തുന്നത്. കാര്യം അങ്ങനെയൊക്കെയാണെങ്കിലും ആരാധകരുടെ വിമർശനം അതിര് കടക്കുന്നു എന്ന അഭിപ്രായമാണ് സൂപ്പർ താരം സികെ വിനീതിന് ഉള്ളത്. ടീം ഒരുപാട് വിമർശനങ്ങൾ കേൾക്കുന്നുണ്ട്. പലപ്പോഴും ഇത് താരങ്ങൾക്കെതിരെയുമാകുന്നു. ബ്ലാസ്റ്റേഴ്സിലെ മലയാളി താരം സി.കെ വിനീതിനേയും ഇത് ബാധിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള വിനീതിനെതിരായ വിമർശനം പലപ്പോഴും വ്യക്തിപരമായ അധിക്ഷേപമായി മാറുന്നു.ഇതിലെ സങ്കടം താരം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.കലൂർ സ്റ്റേഡ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും വലിയ ആരാധക പിന്തുണയുള്ള ടീം ആണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഏതൊരു ടീമും ആഗ്രഹിക്കുന്ന രീതിയിൽ ഗ്യാലറികൾ നിറക്കുന്ന മഞ്ഞപ്പടയ്ക്ക് മുന്നിൽ കളിക്കാൻ കഴിയുക എന്നത് ഏതൊരു ഫുട്‌ബോൾ താരത്തിന്റേയും സ്വപ്‌നമാണെന്ന് പല പ്രമുഖ താരങ്ങളും പറഞ്ഞിട്ടുമുണ്ട്. യൂറോപ്പിലും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലുമൊക്കെ കാണുന്നത്‌പോലെ ആടിയും പാടിയും ഉത്സവ അന്തരീക്ഷത്തിലാണ് മിക്കപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ സ്‌റ്റേഡിയത്തിൽ ഒഴികിയെത്തുന്നത്. കാര്യം അങ്ങനെയൊക്കെയാണെങ്കിലും ആരാധകരുടെ വിമർശനം അതിര് കടക്കുന്നു എന്ന അഭിപ്രായമാണ് സൂപ്പർ താരം സികെ വിനീതിന് ഉള്ളത്.
ടീം ഒരുപാട് വിമർശനങ്ങൾ കേൾക്കുന്നുണ്ട്. പലപ്പോഴും ഇത് താരങ്ങൾക്കെതിരെയുമാകുന്നു. ബ്ലാസ്റ്റേഴ്സിലെ മലയാളി താരം സി.കെ വിനീതിനേയും ഇത് ബാധിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്സിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള വിനീതിനെതിരായ വിമർശനം പലപ്പോഴും വ്യക്തിപരമായ അധിക്ഷേപമായി മാറുന്നു.ഇതിലെ സങ്കടം താരം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.കലൂർ സ്റ്റേഡിയത്തിൽ ബെംഗളൂരു എഫ്.സിക്കെതിരായ മത്സരശേഷം വിനീതിനെ ആരാധകർ ചീത്ത വിളിച്ചിരുന്നു. തുടർന്ന് ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ യഥാർത്ഥ
ആരാധകരല്ലെന്നും ടീം തോൽക്കുമ്പോഴും കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ ആരാധകരെന്നും വിനീത് പ്രതികരിച്ചിരുന്നു. ഇത് ഏറെ വിവാദങ്ങൾക്ക് വഴി വെയ്ക്കുകയും ചെയ്തു.
ആരാധകരുടെ ഈ രോഷത്തിന് ഇരയാകുന്ന ആദ്യ വ്യക്തി താനെല്ലെന്നും ആദ്യത്തെ ഇര മുഹമ്മദ് റാഫിയാണ് ഇത്തരത്തിൽ അധിക്ഷേപങ്ങൾ കേട്ടിട്ടുള്ളതെന്നും വിനീത് പറഞ്ഞു. റിനോയും ഇതുപോലെ കേട്ടിട്ടുണ്ട്. ഇനി നാളെ ആരായിരിക്കും എന്നുള്ളത് മാത്രമേ അറിയാനുള്ളൂ. വിനീത് വ്യക്തമാക്കുന്നു. പലപ്പോഴും ആരാധകർ നീയതു മിസ്സാക്കി എന്ന് മാത്രമേ പറയുന്നുള്ളു. എങ്ങനെ മിസ്സാക്കി, എന്തു മിസ്സാക്കി എന്നുള്ളതൊന്നും ആരും അന്വേഷിക്കുന്നില്ല. അങ്ങനെയുള്ള ചോദ്യങ്ങളുമില്ല. നീയതു മിസ്സാക്കി എന്നു മാത്രമേയുള്ളു. അതിന് പിന്നാലെ വരുന്നത് വളരെ മോശമായ കാര്യങ്ങളാണ്. സത്യം പറഞ്ഞാൽ ഇത് ഇപ്പോൾ എന്നോട് മാത്രമല്ല
ബ്ലാസ്റ്റേഴ്സിന്റെ ആരാധകർക്ക് മുന്നിൽ കളിക്കുക എന്നത് എല്ലാവരുടേയും സ്വപ്നമാണ്. എല്ലാ പ്ലെയേഴ്സും ഇവിടെ കളിക്കാൻ ആഗ്രഹിക്കുന്നവരാണ്. ഒരുവിധം ഇന്ത്യയിലുള്ള എല്ലാവരും കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അത് ഫാൻസിനെ കണ്ടിട്ടാണ്. ഫാൻസ് ഇങ്ങനെയാണ് ട്രീറ്റ് ചെയ്യുന്നതെങ്കിൽ നാളെ ആര് ഇങ്ങാട്ട് വരണോ വേണ്ടയോ എന്നുള്ളത് എങ്ങനെ ആയിരിക്കും എന്നെനിക്കറിയില്ല. വിനീത് വ്യക്തമാക്കുന്നു.
വെള്ളിയാഴ്‌ച്ച ഗുവാഹത്തിയിൽ നോർത്ത് ഈസ്റ്റിനേ നേരിടുന്നതിന് മുമ്പ് വിനീത് പ്രതീക്ഷിക്കുന്നത് യഥാർത്ഥ ആരാധകരുടെ സ്നേഹമാണ്.'നിങ്ങൾ ജെനുവിൻ ആയിട്ടുള്ള ആൾക്കാരുടെ സൗണ്ടാണ് കേൾക്കുന്നത്. ഞങ്ങൾ വീഴാൻ പോകുന്നു എന്ന് ഞങ്ങൾക്ക് തോന്നുമ്പോൾ ഞങ്ങളെ താങ്ങി നിർത്താനായിരിക്കണം നിങ്ങൾ എന്നുള്ളതാണ്'. വിനീത് കൂട്ടിച്ചേർത്തു.ആരാധകരുമായി പ്രശ്നമുണ്ടാക്കുന്ന താരമല്ല സി.കെ വിനീതെന്ന് അനസ് എടത്തൊടിക. ബ്ലാസ്റ്റേഴ്സ് ആരാധകരെ വിനീത് വിമർശിച്ചെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് അനസിന്റെ പ്രതികരണം.
സഹലിക്ക പൊളിയാണ് എന്ന് പറഞ്ഞ ആരാധകനോട് നന്ദിപറഞ്ഞ സഹലിന്റെ അടുത്ത ഡയലോഗ് 'ഇത് എപ്പോഴും പറയണം' എന്നായിരുന്നു. സഹലിന്റെ ഈ രസകരമായ മറുപടി കേട്ട് സി.കെ വിനീത് ചിരിക്കുന്നതും വീഡിയോയിൽ കാണാം. അവധിയാഘോഷിക്കാൻ ഊട്ടിയിലെത്തിയപ്പോഴാണ് വിനീതും സഹലും ലൈവിലൂടെ ആരാധകർക്ക് മുന്നിലെത്തിയത്.