- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിപി സത്യന്റെ സ്മരണ തുടിക്കുന്ന 'ക്യാപ്റ്റന്റെ' സെറ്റിൽ സികെ വിനീതിന് ചലച്ചിത്ര പ്രവർത്തകരുടെ ആദരം; വിനീതിന് പുരസ്‌കാരം സമ്മാനിച്ചത് അപ്രതീക്ഷിത അതിഥിയായെത്തിയ സാക്ഷാൽ മമ്മുക്ക; ഏജീസ് ഓഫീസുകാർ വേണ്ടെന്ന് പറഞ്ഞ വിനീതിന് കേരള സർക്കാർ ജോലി കൊടുക്കണമെന്ന് അഭ്യർത്ഥിച്ച് മഹാനടൻ
കൊല്ലം: ഇന്ത്യൻ ഫുട്ബാളിലെ മഹാപ്രതിഭയായ വിപി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്യാപ്റ്റൻ. ചിത്രത്തിന്റെ കൊല്ലത്തെ ലൊക്കേഷനിൽ വച്ച് ഇപ്പോഴത്തെ മിന്നുന്ന കേരള താരം സികെ വിനീതിന് പുരസ്‌കാരം സമ്മാനിച്ച് സിനിമാപ്രവർത്തകരുടെ ആദരം. ഫെഡറേഷൻ കപ്പിൽ ബംഗളൂരു എഫ്‌സി കിരീടം നേടിയത് പുതുതലമുറ താരം വിനീതിന്റെ മിന്നുന്ന ഇരട്ടഗോളുകളിലൂടെയാണ്. ഇതിനെ പുരസ്‌കരിച്ചാണ് ഫുഡ്ബാൾ പ്രമേയമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് വിനീതിന് സിനിമാ പ്രവർത്തകർ പുരസ്‌കാരം നൽകിയത്. അപ്രതീക്ഷിതമായി സെറ്റിൽ സന്ദർശനത്തിന് എത്തിയ മഹാനടൻ മമ്മുട്ടിയാണ് വിനീതിന് സമ്മാനം നൽകിയതെന്നതും ശ്രദ്ധേയമായി. ക്യാപ്റ്റനിൽ ജയസൂര്യയും അനുസിതാരയും ഉൾപ്പെട്ട നിർണായക രംഗം ചിത്രീകരിക്കുന്നതിന് ഇടെയായിരുന്നു മെഗാതാരത്തിന്റെ അപ്രതീക്ഷിത സന്ദർശനം. നേരത്തെ അതിഥിയായെത്തിയ വിനീതിനെ അനുമോദിക്കുവാനുള്ള അണിയറ പ്രവർത്തകരുടെ നീക്കത്തിന് മമ്മൂട്ടിയുടെ സാന്നിധ്യത്തോടെ തിളക്കമേറി. വിനീതിന് സർക്കാർ ജോലി ലഭ്യമാക്കാൻ മുഖ്യമന്ത്രിയോട് ചടങ്ങിൽ അദ്ദേഹം അഭ്യർത്ഥ
കൊല്ലം: ഇന്ത്യൻ ഫുട്ബാളിലെ മഹാപ്രതിഭയായ വിപി സത്യന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ക്യാപ്റ്റൻ. ചിത്രത്തിന്റെ കൊല്ലത്തെ ലൊക്കേഷനിൽ വച്ച് ഇപ്പോഴത്തെ മിന്നുന്ന കേരള താരം സികെ വിനീതിന് പുരസ്‌കാരം സമ്മാനിച്ച് സിനിമാപ്രവർത്തകരുടെ ആദരം.
ഫെഡറേഷൻ കപ്പിൽ ബംഗളൂരു എഫ്‌സി കിരീടം നേടിയത് പുതുതലമുറ താരം വിനീതിന്റെ മിന്നുന്ന ഇരട്ടഗോളുകളിലൂടെയാണ്. ഇതിനെ പുരസ്‌കരിച്ചാണ് ഫുഡ്ബാൾ പ്രമേയമായി ഒരുങ്ങുന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് വിനീതിന് സിനിമാ പ്രവർത്തകർ പുരസ്‌കാരം നൽകിയത്.
അപ്രതീക്ഷിതമായി സെറ്റിൽ സന്ദർശനത്തിന് എത്തിയ മഹാനടൻ മമ്മുട്ടിയാണ് വിനീതിന് സമ്മാനം നൽകിയതെന്നതും ശ്രദ്ധേയമായി. ക്യാപ്റ്റനിൽ ജയസൂര്യയും അനുസിതാരയും ഉൾപ്പെട്ട നിർണായക രംഗം ചിത്രീകരിക്കുന്നതിന് ഇടെയായിരുന്നു മെഗാതാരത്തിന്റെ അപ്രതീക്ഷിത സന്ദർശനം.
നേരത്തെ അതിഥിയായെത്തിയ വിനീതിനെ അനുമോദിക്കുവാനുള്ള അണിയറ പ്രവർത്തകരുടെ നീക്കത്തിന് മമ്മൂട്ടിയുടെ സാന്നിധ്യത്തോടെ തിളക്കമേറി. വിനീതിന് സർക്കാർ ജോലി ലഭ്യമാക്കാൻ മുഖ്യമന്ത്രിയോട് ചടങ്ങിൽ അദ്ദേഹം അഭ്യർത്ഥിക്കുകയും ചെയ്തു. ഏജീസ് ഓഫീസിലെ ജോലി അടുത്തിടെ ഹാജർ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി അധികൃതർ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സർക്കാർ ഈ ഫുട്ബോൾ പ്രതിഭയ്ക്ക് ജോലി നൽകണമെന്ന് സ്വീകരണച്ചടങ്ങിൽ മമ്മുട്ടിയുടെ തന്നെ അഭ്യർത്ഥന ഉണ്ടാവുന്നത്. നായിക അനു സിതാര സംവിധായകൻ പ്രജേഷ് സെൻ നിർമ്മാതാവ് ജോബി ജോർജ് തുടങ്ങിയവർ സംബന്ധിച്ചു.
അന്തരിച്ച ഇന്ത്യൻ ഫുട്‌ബോൾ താരം വി പി സത്യന്റെ ബയോപിക് ആയ ചലച്ചിത്രം മലപ്പുറത്തും ചിത്രീകരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ സ്റ്റേഡിയങ്ങളിലൊന്നായ കലിക്കറ്റ് സർവകലാശാലയിലെ കളിക്കളത്തിലും കൊൽക്കത്തയിലുമെല്ലാം 'ക്യാപ്റ്റൻ' എന്ന സിനിമയുടെ ചിത്രീകരണം നടന്നിരുന്നു. സന്തോഷ് ട്രോഫി മത്സരങ്ങളുടെ ചിത്രീകരണമാണ് മലപ്പുറത്ത് നടന്നത്. സത്യനായി വേഷമിടുന്ന ജയസൂര്യയും മറ്റൊരു പ്രധാന കഥാപാത്രമായ രഞ്ജി പണിക്കരും എല്ലാം അണിനിരക്കുന്ന സിനിമയ്ക്ക് പത്രപ്രവർത്തകൻ പ്രജേഷ് സെൻതന്നെയാണ് തിരക്കഥയും രചിച്ചത്.
പ്രധാന രംഗത്തിന്റെ ചിത്രീകരണത്തിന് ഇടയ്ക്കാണ് വിനീതിന് പുരസ്‌കാരം സമ്മാനിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അവസരമൊരുക്കിയത്. ഐഎസ്എല്ലിൽ കേരള ബ്‌ളാസ്റ്റേഴ്‌സിന് വേണ്ടിയും ഐ ലീഗിൽ ബംഗളൂരു എഫ്‌സിയിലും വിനീതിന്റെ മിന്നുന്ന പ്രകടനം ഈ ചിത്രത്തിലും ഉൾപ്പെടുന്നുണ്ട്.
പഴയകാല ഫുട്ബോൾ ദൃശ്യങ്ങളും ചിത്രത്തിൽ ഉൾപ്പെടുന്നു. വിനീതിന്റെ സഹകളിക്കാരും ഈ ചിത്രത്തിലെ ഫുട്ബോൾ രംഗങ്ങളിലും സഹകരിക്കുന്നുണ്ട്. ഇത്തരത്തിൽ തികഞ്ഞ ഫുട്ബോൾ കഥാചിത്രമായി ഒരുങ്ങുന്ന ക്യാപ്റ്റൻ ഓണക്കാലത്തോട് അടുപ്പിച്ചാണ് തിയേറ്ററിലെത്തുകയെന്ന് നിർമ്മാതാവ് ജോബി ജോർജ് അറിയിച്ചു. ഗുഡ് വിൻ എന്റർടെയ്ന്മെന്റിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.