- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാംഗ്ലൂർ എഫ്.സിയോടുള്ള സ്നേഹത്തിൽ ഇപ്പോഴും കുറവില്ല; പഴയ ടീമിനെതിരെ ആഹ്ലാദിക്കാൻ താനില്ലെന്ന് സി.കെ. വിനീത്; ചിര വൈരികളായ അൽ തമർ കൊൽക്കത്തയുമായി ആദ്യ പോരാട്ടം നാളെ; ഉദ്ഘാടനത്തിന് കൊഴുപ്പേകാൻ താര രാജാക്കന്മാരും
കൊച്ചി: തന്റെ പഴയ ക്ലബ്ബായ ബെംഗളൂരു എഫ് സിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് സി കെ വിനീത്, തന്റെ പഴയ ടീമിനെതിരെ ആഹ്ലാദിക്കാൻ ഇല്ലാ എന്നാണ് വിനീതിന്റെ നിലപാട്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ വൈരികളായി കണക്കാക്കപ്പെടുന്ന ടീമാണ് ഐ എസ് എല്ലിലേക്ക് പുതിയതായി എത്തിയ ബെംഗളൂരു എഫ് സി.ബെംഗളൂരു ആരാധകർ തന്നെ വെറുക്കുന്നില്ല എന്നാണ് തന്റെ വിശ്വാസമെന്നും. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബെംഗളൂരുവിനെതിരെ ഇറങ്ങുമ്‌ബോൾ അതുകൊണ്ട് തന്നെ അങ്ങനെയൊരു വെറുപ്പിനെ ഭയക്കേണ്ടതില്ല എന്നും സി കെ വിനീത പറഞ്ഞു എ എഫ് സി കപ്പ് സെമിഫൈനലിൽ വിനീതിനേയും സഹ ബ്ലാസ്റ്റേഴ്‌സ് താരം റിനോയേയും സ്റ്റാൻഡിൽ നിർത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു ആരാധകർ ചാന്റ്‌സ് മുഴക്കിയിരുന്നു. അതേസമയം ഐ.എസ്.എൽ ഉദ്ഘാടനത്തിലെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി. അൽ തമർ കൊൽക്കത്തയെ നേരിടും. നിലവിലെ ചാമ്പ്യനാണ് അൽ തമർ കൊൽക്കത്ത. കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പാണു കേരളാ ബ്ലാസ്റ്റേഴ്സ്. 2016 ലെ ഫൈനൽ കൊച്ചിയിലായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് കൊ
കൊച്ചി: തന്റെ പഴയ ക്ലബ്ബായ ബെംഗളൂരു എഫ് സിയോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് സി കെ വിനീത്, തന്റെ പഴയ ടീമിനെതിരെ ആഹ്ലാദിക്കാൻ ഇല്ലാ എന്നാണ് വിനീതിന്റെ നിലപാട്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ വൈരികളായി കണക്കാക്കപ്പെടുന്ന ടീമാണ് ഐ എസ് എല്ലിലേക്ക് പുതിയതായി എത്തിയ ബെംഗളൂരു എഫ് സി.ബെംഗളൂരു ആരാധകർ തന്നെ വെറുക്കുന്നില്ല എന്നാണ് തന്റെ വിശ്വാസമെന്നും. ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ബെംഗളൂരുവിനെതിരെ ഇറങ്ങുമ്‌ബോൾ അതുകൊണ്ട് തന്നെ അങ്ങനെയൊരു വെറുപ്പിനെ ഭയക്കേണ്ടതില്ല എന്നും സി കെ വിനീത പറഞ്ഞു
എ എഫ് സി കപ്പ് സെമിഫൈനലിൽ വിനീതിനേയും സഹ ബ്ലാസ്റ്റേഴ്‌സ് താരം റിനോയേയും സ്റ്റാൻഡിൽ നിർത്തിക്കൊണ്ട് ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു ആരാധകർ ചാന്റ്‌സ് മുഴക്കിയിരുന്നു.
അതേസമയം ഐ.എസ്.എൽ ഉദ്ഘാടനത്തിലെ ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്.സി. അൽ തമർ കൊൽക്കത്തയെ നേരിടും. നിലവിലെ ചാമ്പ്യനാണ് അൽ തമർ കൊൽക്കത്ത. കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പാണു കേരളാ ബ്ലാസ്റ്റേഴ്സ്. 2016 ലെ ഫൈനൽ കൊച്ചിയിലായിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് കൊൽക്കത്ത ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ഐ.എസ്്.എല്ലിന്റെ ഉദ്ഘാടനത്തിനു വേദിയാകുന്ന നാലാമത്തെ നഗരമാണു കൊച്ചി. കൊൽക്കത്ത (2014), ചെന്നൈ (2015), ഗുവാഹാത്തി (2016) എന്നിവരാണു മുൻഗാമികൾ.
നാളെ വൈകിട്ട് ഏഴ് മണിക്കാണ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തിന്റെ മുഴുവൻ ഗാലറി ടിക്കറ്റുകളും ഒന്നര മണിക്കൂറിനകം വിറ്റുതീർന്നിരുന്നു, 240 രൂപയായിരുന്നു ഗാലറി ടിക്കറ്റിന്റെ വില. പതിനായിരം രൂപ വരെയുള്ള ടിക്കറ്റുകളാണ് വിൽപ്പനയ്ക്കുള്ളത്.ഹോം മത്സരങ്ങളെ രണ്ടു വിഭാഗമാക്കിയാണ് നാലാം സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ടിക്കറ്റ് വിൽപ്പന. ഉദ്ഘാടന മത്സരത്തിന് 240 രൂപ മുതൽ 3500 രൂപ വരെയാണ് വില.
അതേ സമയം ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും കത്രീന കൈഫിനും പുറമേ, ടീം ഉടമകളായ സച്ചിൻ തെൻഡുൽക്കറും സൗരവ് ഗാംഗുലിയും ഈമാസം പതിനേഴിന് വൈകിട്ട് കൊച്ചിയിൽ നടക്കുന്ന ഉദ്ഘാടമൽസരത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.