കോൺഫെഡറേഷൻ ഓഫ് കർണ്ണാടക മലയാളി അസോസിയേഷൻസ് കർണ്ണാടക - കേരള മഹോത്സവത്തോടനുബന്ധിച്ച്  നൽകുന്ന സിനിമാ സീരിയൽ അവാർഡുകൾ പ്രഖ്യാപിച്ചു.

മലയാളം സിനിമ  അവാർഡുകൾ

ഏറ്റവും നല്ലചിത്രം -'ദൃശ്യം'. മികച്ച നടൻ - മോഹൻ ലാൽ (ദൃശ്യം), മികച്ച നടി -ആൻ അഗസ്റ്റിൻ (വിവിധ ചിത്രങ്ങൾ), മികച്ച സഹനടൻ- വിജയാ ബാബു, മികച്ച നടി -അനുമോൾ (വിവിധ ചിത്രങ്ങൾ), വില്ലൻ- ഷാജോൺ, ജനപ്രിയ നടി- ശ്വേതാ മേനോൻ, മികച്ച ഗായകൻ- പി ജയചന്ദ്രൻ, ഗായിക- വൈക്കം പി ജയലക്ഷ്മി, പുതുമുഖ നടി -ഇനിയ, യുവനടൻ- നിവിൻ പോളി, യുവനടിമാർ- നമിത പ്രമോദ്, രമ്യ നമ്പീശൻ

മലയാളം സീരിയൽ അവാർഡുകൾ

മികച്ച സീരിയൽ -പരസ്പരം, സംവിധായകൻ- കുറുപ്പ് മാരാരിക്കുളം (സ്‌നേഹക്കൂട്), മികച്ച കഥാകൃത്ത് -ജോയിസി (അമല), തിരക്കഥാകൃത്ത്- പ്രദീപ് പണിക്കർ (കുങ്കുമപ്പൂവ്) മികച്ച ജനപ്രിയ നടൻ -സാജൻ സൂര്യ(വധു), മികച്ച നടൻ- ആനന്ദ് കുമാർ (സ്‌നേഹക്കൂട്), ജനപ്രിയ നടി -വരദ (അമല), സ്‌പെഷ്യൽ ജൂറി അവാർഡുകൾ -എം ജെ രാധാകൃഷ്ണൻ (ക്യാമറാമാൻ), വൈ എസ് വിനു(നടനും നിർമ്മാതാവും), മികച്ച നടി -രേഖാ രതീഷ് (പരസ്പരം), വില്ലൻ- (ജിഷി മോഹൻ (അമല), നെഗറ്റീവ് സ്ത്രീക്യാരക്ടർ- സോനു എസ് കെ (സ്ത്രീധനം) മികച്ച ജോഡി- വിവേക് ഗോപൻ - ഗായത്രി (പരസ്പരം) മികച്ച ഛായാഗ്രാഹകൻ- സുനിൽ വച്ചൂർ (ഇവൾ യമുന)

കന്നഡ ടെലി സീരിയൽ അവാർഡുകൾ

മികച്ച നടൻ- ജെ കാർത്തിക് (അശ്വിനി നക്ഷത്രം), സംവിധായകൻ -സതീഷ് കൃഷ്ണൻ (ലക്ഷ്മി ബാരമ്മ), മികച്ച സീരിയൽ- അമൃതവർഷിനി, സഹനടി- ചന്ദ്രകലാമോഹൻ (പുട്ടൗരി മഡുവു), മികച്ച നടി -ലക്ഷ്മി ഹെഗ്‌ഡെ (മഹാഭാരത്), പുതുമുഖ നടി - കാവ്യ (അഗ്നിസാക്ഷി), നെഗറ്റീവ് സ്തീകഥാപാത്രം - സപ്‌നാ രാജ് (അമ്മ നിനഗാഗി), മികച്ച സഹനടൻ -അലോകനന്ദ (ഭാരതി), വില്ലൻ - നാരായണ സ്വാമി (മന്ദാര) മികച്ച കോമഡി സീരിയൽ - പഞ്ചരംഗി പോം പോം, പുതുമുഖ നടൻ-വിജയസൂര്യ (അഗ്നിസാക്ഷി), മികച്ച ഛായാഗ്രാഹകൻ- എം കുമാര (അമൃതവർഷിണി), മികച്ച ബാലതാരം -പ്രഗതിവിനയ് (കാദംബരി കനാജ).

വൈവിധ്യമാർന്ന കന്നഡ - മലയാള സാംസ്‌കാരി പരിപാടികളോടെ നവംബർ രണ്ടിന് ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് കോറമംഗല ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന വർണ്ണാഭമായ അവാർഡ് നൈറ്റിൽ വച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. തുടർന്ന് നടക്കുന്ന മെഗാ ഷോയിൽ അവാർഡ് ജേതാക്കളെക്കൂടാതെ മധു, ക്യാപ്റ്റൻ രാജു, മുകേഷ്, കെപിഎസ് സി ലളിത, പ്രിയാമണി, ജയമാല, ഷമ്മിതിലകൻ, ബാബുരാജ് തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, സാംസ്‌കാരികവകുപ്പ് മന്ത്രി കെ സി ജോസഫ്, എം വി ഗുറേന്തദാർ എം എൽ എ മുതലായവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.