- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസം; പ്രകൃതിയോടൊപ്പം രാഷ്ട്രീയ, സാമൂഹിക രംഗങ്ങളും ശുദ്ധീകരികരിക്കപ്പെടണം; കൊടകര കുഴൽപ്പണ കേസിൽ ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്ന് സികെ പത്മനാഭൻ
കണ്ണൂർ: ബിജെപിയിൽ നടക്കുന്ന കുഴൽപണ വിവാദത്തിൽ ഒളിയമ്പുമായി ദേശീയ നിർവാഹക സമിതിയംഗം സി.കെ.പത്മനാഭൻ പറഞ്ഞു. കണ്ണുരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം 'അതു പ്രകൃതി നിയമമാണെന്നും അതിൽ നിന്നും ആർക്കും രക്ഷപ്പെടാനാവില്ലെന്നും സി.കെ.പത്മനാഭൻ പറഞ്ഞു.
പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയ രംഗവും മലീമസായിരിക്കുകയാണെന്നും പ്രകൃതിയോടൊപ്പം രാഷ്ട്രീയ, സാമൂഹിക രംഗങ്ങളും ശുദ്ധീകരികരിക്കപ്പെടണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പരിസ്ഥിതിയെ മലിനമാക്കുന്നതാണ് ഏറ്റവും വലിയ രാജ്യദ്രോഹമെന്നും നാം ഓരോരുത്തരും നമ്മുടെ വീടും പരിസരവും മലിനീകരിച്ചതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയുമൊക്കെ നാട് ശുചീകരിക്കാത്തതിന് കുറ്റം പറയുകയാണെന്നും സി.കെ.പി പറഞ്ഞു
കണ്ണുർ ഹെഡ് പോസ്റ്റ് ഓഫിസിന് മുൻപിൽ വൃക്ഷതൈ നട്ടു കൊണ്ട് സി.കെ.പി ബിജെപി കണ്ണുർ ജില്ലാ കമ്മിറ്റിയുടെ പരിസ്ഥിതി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ അദ്ധ്യക്ഷൻ എൻ.ഹരിദാസ്, യുവമോർച്ച ജില്ലാ പ്രസിഡന്റ് അരുൺ കൈതപ്രം ,ബി 'ജെ പി നേതാക്കളായ പി.ആർ രാജൻ, കെ രതീഷ് എന്നിവർ പങ്കെടുത്തു.