- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പ്രവാസികളെ വെട്ടിലാക്കാൻ ഉറച്ച് ബഹ്റൈൻ; ഗതാഗത നിയമലംഘകരെയും, അധികൃത ടാക്‌സി ഡ്രൈവർമാരെയും പിടികൂടും
രാജ്യത്തെ പ്രവാസികളെ വെട്ടിലാക്കി പുതിയ നടപടി ക്രമങ്ങളുമായി ബഹ്‌റിൻ അധികൃതർ. രാജ്യത്തെ ഗതാഗത നിയമലംഘനക്കാരെയും അനധികൃത ടാക്‌സി സർവീസും പിടികൂടാൻ നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് അധികൃതർ. പ്രവാസികളെ കേന്ദ്രീകരിച്ചാണ് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ട്രാഫിക് നിയമങ്ങൾ രാജ്യത്ത് കാര്യക്ഷമമായി ന
രാജ്യത്തെ പ്രവാസികളെ വെട്ടിലാക്കി പുതിയ നടപടി ക്രമങ്ങളുമായി ബഹ്‌റിൻ അധികൃതർ. രാജ്യത്തെ ഗതാഗത നിയമലംഘനക്കാരെയും അനധികൃത ടാക്‌സി സർവീസും പിടികൂടാൻ നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് അധികൃതർ.
പ്രവാസികളെ കേന്ദ്രീകരിച്ചാണ് ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി. ട്രാഫിക് നിയമങ്ങൾ രാജ്യത്ത് കാര്യക്ഷമമായി നടപ്പിലാക്കുന്നുണ്ടെങ്കിലും ചില വിദേശികൾ ഇത് ലംഘിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് ട്രാഫിക് ജനറൽ
ഡയരക്ടറേറ്റിലെ ലൈസൻസ് കാര്യ മേധാവി ലഫ്റ്റനന്റ് കേണൽ അബ്ദുൽ റഹ്മാൻ ബിൻ അബ്ദുൽ വഹാബ് അൽഖലീഫ പറഞ്ഞു.2008ൽ നിയമിച്ച കമ്മിറ്റിയുടെ പ്രൊജക്ട് റിപ്പോർട്ട് പ്രകാരം അംഗീകൃത ടാക്‌സി സർവീസ് നടത്തുന്ന എല്ലാവർക്കും പുതിയ മീറ്ററുകളും ലൈസൻസും നൽകിയതായും അനധികൃത ടാക്‌സി സർവീസുകൾക്കെതിരെ
നടപടികൾ സ്വീകരിക്കുമെന്നും ലഫ്റ്റനന്റ് കേണൽ അബ്ദുൽ റഹ്മാൻ ബിൻഅബ്ദുൽ വഹാബ് അൽഖലീഫ പറഞ്ഞു. വിദേശികൾ യാത്രക്കാരെ കയറ്റി അനധികൃത സർവീസ് നടത്തിയാൽ 48 മണിക്കൂറിനകം വിസ റദ്ദാക്കാൻ നിയമംവ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.