- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
മണിക്കൂർ വ്യവസ്ഥയിൽ വേലക്കാരികളെ നൽകുന്ന ഏജൻസികൾക്കെതിരേ നടപടിക്ക് ലേബർ മിനിസ്ട്രി
മനാമ: മണിക്കൂർ വ്യവസ്ഥയിൽ ഗാർഹിക തൊഴിലാളികളെ ഏർപ്പാടാക്കുന്ന ഏജൻസികൾക്കെതിരേ നടപടിക്ക് ലേബർ മിനിസ്ട്രി ഒരുങ്ങുന്നു. ഈ മേഖലയിൽ നിലനിൽക്കുന്ന അനധികൃത തൊഴിലാളി നിയമനങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി നിയമസംരക്ഷണ പ്രവർത്തകർ നൽകിയ പരാതിയിന്മേലാണ് ലേബർ മിനിസ്ട്രി നടപടികൾക്കൊരുങ്ങുന്നത്. മനാമ മേഖലകളിൽ മണിക്
മനാമ: മണിക്കൂർ വ്യവസ്ഥയിൽ ഗാർഹിക തൊഴിലാളികളെ ഏർപ്പാടാക്കുന്ന ഏജൻസികൾക്കെതിരേ നടപടിക്ക് ലേബർ മിനിസ്ട്രി ഒരുങ്ങുന്നു. ഈ മേഖലയിൽ നിലനിൽക്കുന്ന അനധികൃത തൊഴിലാളി നിയമനങ്ങൾക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി നിയമസംരക്ഷണ പ്രവർത്തകർ നൽകിയ പരാതിയിന്മേലാണ് ലേബർ മിനിസ്ട്രി നടപടികൾക്കൊരുങ്ങുന്നത്.
മനാമ മേഖലകളിൽ മണിക്കൂർ വ്യവസ്ഥയിൽ ഗാർഹിക തൊഴിലാളികളെ നൽകുന്നുവെന്ന് പറഞ്ഞ് ചില ഏജൻസികൾ നടത്തി വരുന്ന വ്യാപകമായ പരസ്യങ്ങൾക്കെതിരേയാണ് മിനിസ്ട്രി നടപടികൾക്കൊരുങ്ങുന്നത്. എന്നാൽ ഇത്തരത്തിലുള്ള നിയമനങ്ങൾ ഇതിനു മുമ്പും അരങ്ങേറിയിട്ടുണ്ടെന്നും ഇതിനെതിരേ മിനിസ്ട്രി പല തവണ മുന്നറിയിപ്പു നൽകിയിരുന്നുവെന്നും ലേബർ മിനിസ്ട്രി അണ്ടർ സെക്രട്ടറി സബാ അൽ ദോസരി വ്യക്തമാക്കി. ക്ലീനിങ് കമ്പനികളുമായി ധാരണയുണ്ടാക്കിയാണ് ഇത്തരത്തിലുള്ള ഏജൻസികൾ പ്രവർത്തിക്കുന്നത്. സർക്കാരിന്റെ നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം പ്രവർത്തനങ്ങൾ.
ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് തക്കതായ ശിക്ഷാ നടപടികൾ നേരിടേണ്ടിവരുമെന്നും അൽദോസരി വ്യക്തമാക്കി.